പ്രേമലു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫെയ്സ്ബുക്ക്
Entertainment

'ബാഹുബലിയായി നെസ്ലിൻ'; തെലുങ്കിൽ ബോക്സ് ഓഫീസ് കുലുക്കാൻ 'പ്രേമലു' ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറൽ

കേരളത്തില്‍ ബോക്‌സ് ഓഫീസ് കിലുക്കിയ ചിത്രം തെലുങ്കിലും ഹിറ്റാകുമെന്ന് പ്രതീക്ഷ.

Author : സമകാലിക മലയാളം ഡെസ്ക്

കേരളത്തില്‍ തിയറ്ററുകള്‍ ഇളക്കിമറിച്ച പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് മാര്‍ച്ച് എട്ട് റിലീസ് ചെയ്യുകയാണ്. റിലീസിന് മുന്നോടിയായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

ബാഹുബലി സ്‌റ്റൈലിലാണ് പ്രേമലു തെലുങ്ക് പതിപ്പിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ബാഹുബലിയായി നെസ്ലിനും ദേവനന്ദയായി മമിത ബൈജുവുമാണ് പോസ്റ്ററില്‍ പ്രക്ഷപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ ബോക്‌സ് ഓഫീസ് കുലുക്കിയ ചിത്രം തെലുങ്കിലും ഹിറ്റാകുമെന്ന് പ്രതീക്ഷ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എസ്എസ് രാജമൗലിയുടെ മകന്‍ എസ്എസ് കാര്‍ത്തികേയനാണ് ചിത്രം തെലുങ്കുവില്‍ എത്തിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗിരീഷ് എഡിയാണ് സംവിധാനം.ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, മാത്യു, സംഗീത് പ്രതാപ്, അല്‍താഫ് സലീം, മീനാക്ഷി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും