Mammootty, Modi, Dulquer ഇൻസ്റ്റ​ഗ്രാം
Entertainment

'ഇതിപ്പോ ദുൽഖറിനേക്കാൾ ചുള്ളൻമാർ അടുത്ത് നിൽക്കുന്ന രണ്ടു പേരുമാണല്ലോ!'; മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ

ഈ നിമിഷം മനസിൽ എന്നെന്നും ഓർക്കാൻ കഴിയുന്ന ഒന്നായിരിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുടുംബസമേതം സന്ദർശിച്ച് നടൻ മമ്മൂട്ടി. രാഷ്ട്രപതിയിൽ നിന്ന് പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷമായിരുന്നു മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രിയെ സന്ദർശിച്ചത്. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമായിരുന്നു സന്ദർശനം. ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ സൽമാൻ, മകൾ സുറുമി, മരുമകൾ അമാൽ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.

മമ്മൂട്ടിയോടും ദുൽഖർ സൽമാനോടും ഏറെ നേരം പ്രധാനമന്ത്രി സംസാരിച്ചു. മമ്മൂട്ടിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളും പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചിട്ടുണ്ട്. ഇന്ന് പത്മ പുരസ്കാര ചടങ്ങിന് ശേഷം പ്രമുഖ നടൻ മമ്മൂട്ടിയേയും കുടുംബത്തെയും കണ്ടു എന്ന ക്യാപ്ഷനോടെയാണ് പ്രധാനമന്ത്രി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

മമ്മൂട്ടിയും ദുൽഖറും പ്രധാനമന്ത്രിക്കൊപ്പമുള്ള നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. "എന്റെ കുടുംബത്തോടൊപ്പം ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുമായി ഈ അവ്സ്മരണീയ കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും കൃതജ്ഞതയുമുണ്ട്.

ഈ നിമിഷം മനസിൽ എന്നെന്നും ഓർക്കാൻ കഴിയുന്ന ഒന്നായിരിക്കും". - ചിത്രങ്ങൾക്കൊപ്പം മമ്മൂട്ടി കുറിച്ചു. അതേസമയം പത്മ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ആഭ്യന്തരമന്ത്രി അമിത് ഷാ ഒരുക്കിയ വിരുന്നിലും മമ്മൂട്ടി പങ്കെടുത്തു. 'പേട്രിയറ്റ്' ആണ് മമ്മൂട്ടിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. 'ഐ ആം ​ഗെയിം' ആണ് ദുൽഖറിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

Prime Minister Narendra Modi meets Mammootty and his family.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാണിയപ്പാറ പള്ളിയിലെ കല്ലറ വിവാദം: ദുരൂഹതകൾ നീങ്ങി; കല്ലറയിലുള്ളത് രേഖകളിലുള്ള രണ്ട് മൃതദേഹങ്ങൾ മാത്രം

കോടതി വിധി അക്ഷരം പ്രതി അനുസരിക്കും; സുഗതനും വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം; പ്രതികരിച്ച് മേയര്‍

നാണം കുണുങ്ങിയാണെങ്കിലും ഔഷധ​ഗുണത്തിൽ അതിശയിപ്പിക്കും: തൊട്ടാവാടി ചെടിയുടെ ആരോഗ്യ ഗുണങ്ങൾ

നിയമസഭയിലെ കാമറ സിനിമാ കാമറയായി, മുഖ്യമന്ത്രിയെന്ന നിലയില്‍ വിജയ് ഉത്തരവാദിത്വം കാണിക്കണം: സ്റ്റാലിന്‍

റോക്കറ്റ് പോലെ തിരിച്ചുകയറി ഓഹരി വിപണി; സെന്‍സെക്‌സിന് 700 പോയിന്റ് നേട്ടം, ഐടി ഓഹരികളില്‍ റാലി