'ഞാന്‍ കണ്ടതില്‍ ഏറ്റവും വലിയ കണ്‍വിന്‍സിങ് സ്റ്റാര്‍ വിനീത് ശ്രീനിവാസന്‍, പറഞ്ഞ് വീഴ്ത്തിക്കളയും'; ചിരിപ്പിച്ച് പൃഥ്വിരാജ്

അത്രയും എഫേര്‍ട്ട് ഇട്ട് എന്നെ കണ്‍വിന്‍സ് ചെയ്യാന്‍ ഇനി ആരെങ്കിലും ഉണ്ടാകുമോ എന്നറിയില്ല
Vineeth Sreenivasan, Prithviraj
Vineeth Sreenivasan, Prithviraj
Updated on
1 min read

അഭിനയം, സംവിധാനം, നിര്‍മാണം തുടങ്ങിയ മേഖലകളില്‍ മാത്രമല്ല ഗായകനായും പൃഥ്വിരാജ് കയ്യടി നേടിയിട്ടുണ്ട്. പുതിയ മുഖം മുതല്‍ ഹൃദയം വരെ നിരവധി സിനിമകളില്‍ പൃഥ്വിരാജ് പാടി കയ്യടി നേടിയിട്ടുണ്ട്. ഹൃദയത്തിലെ പൃഥ്വി പാടി താതക തെയ്താരെ വലിയ ഹിറ്റാവുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ വലിയ പാട്ടുകാരനോ പാട്ട് റെക്കോര്‍ഡ് ചെയ്യുന്നത് ആസ്വദിക്കുന്ന ആളോ അല്ല എന്നാണ് പൃഥ്വിരാജ് പറയുന്നത്.

പാടാന്‍ വിളിക്കുന്ന സംഗീത സംവിധായകരെ താന്‍ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യാറെന്നും പൃഥ്വിരാജ് പറയുന്നു. പുതിയ ചിത്രം ഐ, നോബഡിയുടെ പ്രസ് മീറ്റില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. വീണ്ടുമൊരു ഗായകനായി കാണാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പൃഥ്വിരാജ്.

'സത്യമായിട്ടും ഞാനൊരു ഗായകനൊന്നുമല്ല. എന്നെ പാടാന്‍ വിളിക്കുന്ന സംഗീത സംവിധായകരെയൊക്കെ പരമാവധി നിരുത്സാഹപ്പെടുത്തുന്നയാളാണ് ഞാന്‍. അത് അവരോട് ചോദിച്ചാല്‍ അറിയാം. ജെയ്ക്‌സ് ആണെങ്കിലും ദീപക് ആണെങ്കിലും ഗോപി ആണെങ്കിലും. അവരൊക്കെ ആദ്യം വിളിക്കുമ്പോള്‍ ഞാന്‍ ഭയങ്കര ബില്‍ഡപ്പ് കൊടുക്കും, ഗംഭീര പാട്ടാണ്. പക്ഷെ ഈ പാട്ട് വിജയ് യേശുദാസിന്റെ ശബ്ദത്തില്‍ വന്നാല്‍ ഉണ്ടല്ലോ... എന്നൊക്കെ ബില്‍ഡപ്പ് കൊടുക്കും' പൃഥ്വിരാജ് പറയുന്നു.

'അവര്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് എന്നെ കണ്‍വിന്‍സ് ചെയ്യുന്നതാണ്. ഞാനത് ആസ്വദിക്കാറില്ല. സ്റ്റുഡിയോയില്‍ പോയി പാട്ട് പാടുന്നതും റെക്കോര്‍ഡ് ചെയ്യുന്നതും ഞാന്‍ ആസ്വദിക്കാറില്ല, അതില്‍ ഞാന്‍ പാഷനേറ്റുമല്ല. ഞാന്‍ കണ്ടതില്‍ ഏറ്റവും വലിയ കണ്‍വിന്‍സിങ് സ്റ്റാര്‍ വിനീത് ആണ്. രാജു ഈ നോട്ട് പാടുമ്പോള്‍ രാജുവിന്റെ ശബ്ദത്തില്‍ ഇങ്ങനൊരു സാധനം വരും,അത് എനിക്ക് വേണം എന്നൊക്കെ പറഞ്ഞ് വീഴ്ത്തക്കളയും. അത്രയും എഫേര്‍ട്ട് ഇട്ട് എന്നെ കണ്‍വിന്‍സ് ചെയ്യാന്‍ ഇനി ആരെങ്കിലും ഉണ്ടാകുമോ എന്നറിയില്ല' എന്നും പൃഥ്വിരാജ് പറയുന്നു.

Vineeth Sreenivasan, Prithviraj
'23 വര്‍ഷമായി ഒരേ ഭര്‍ത്താവിന്റെ ഭാര്യ; ചിലര്‍ക്ക് ഉഷയും, ചിലര്‍ക്ക് ഹസീനയുമല്ല; ഞാന്‍ സനാതന ധര്‍മ്മ വിശ്വാസി'; മറുപടിയുമായി ലക്ഷ്മി പ്രിയ
Vineeth Sreenivasan, Prithviraj
'ലക്ഷത്തില്‍ ഒരാള്‍, അപൂര്‍വ്വ സിദ്ധിയുണ്ട്, നയിക്കണം; വേട്ടയാടലില്‍ തളരുത്'; അന്‍സിബയോട് മാല പാര്‍വതി
Vineeth Sreenivasan, Prithviraj
'ഞാന്‍ സംഘിയുമല്ല കമ്മിയുമല്ല, രാജി ആത്മാഭിമാനമുള്ളതിനാല്‍'; പാവയാകാനില്ലെന്ന് ആവര്‍ത്തിച്ച് ശ്വേത മേനോന്‍
Summary

Vineeth Sreenivasan is the biggest convincing star I know says Prithviraj.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dhyan Sreenivasan
Prithviraj
Manju Warrier, Odiyan, Prithviraj
Vineeth Sreenivasan, Basil Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com