ജയസൂര്യ, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ടൈറ്റൻസ്'. താൻ ചെയ്തത് ഒരു മോശം സിനിമയല്ലെന്ന ഉറച്ച ബോധ്യമുണ്ടെന്ന് പറയുകയാണ് പ്രിൻസ് ഇപ്പോൾ. ഒടിടി പ്ലാറ്റ്ഫോമിനല്ല ആൾക്കൂട്ടത്തിനു വേണ്ടി ചെയ്ത സിനിമയാണ് 'ടൈറ്റൻസ്'. ഈ ചിത്രം തിയറ്ററിൽ നിന്ന് പോകുന്നതിനു മുൻപ് കാണണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
"ഒരു മോശം സിനിമ അല്ല ചെയ്തതെന്ന ഉറച്ച ബോധ്യത്താലാണ് ഞാൻ ഇതെഴുതുന്നത്. എന്ന് കരുതി മലയാളത്തിലെ കൾട്ട് ക്ലാസിക് സിനിമയാണ് ടൈറ്റൻസ് എന്നും ഞങ്ങൾ പറയുന്നില്ല. ഫാന്റസിക്കും റിയാലിറ്റിക്കും ഇടയിൽ നിന്നുകൊണ്ടാണ് അതിന്റെ തിരക്കഥയെ ചിട്ടപ്പെടുത്തിയത്. അതിന്റെ പശ്ചാത്തലം ഗ്രൗണ്ടഡ് ആകണം എന്ന നിർബന്ധവും ഞങ്ങൾക്കുണ്ടായിരുന്നു.
നിങ്ങൾ തന്ന എല്ലാ നിരൂപണങ്ങളും എന്റെ ടേക്ക് എവേ ആണ്. ഇതുവരെ സിനിമ കാണാത്തവരോട്... അടുത്ത വീക്കെൻഡിൽ കാണാമെന്ന് കരുതുന്നവരോട്.. ഫാന്റസി സിനിമകളെ സ്നേഹിക്കുന്നവരോട് .. യുക്തിരഹിത തമാശകൾ ഇഷ്ടപ്പെടുന്നവരോട്..എക്സ്പെരിമെന്റ് സിനിമകളെ സ്വാഗതം ചെയ്യുന്നവരോട്.. ഒടിടി പ്ലാറ്റ്ഫോമിനല്ല..
ആൾക്കൂട്ടത്തിന് വേണ്ടി ചെയ്ത സിനിമയാണ് ടൈറ്റൻസ്. കഴിയുമെങ്കിൽ പടം തിയറ്ററിൽ കാണുക, തിയറ്ററീന്ന് ടൈറ്റൻസ് ഇല്ലാതാവും മുന്നേ.." പ്രിൻസ് ജോയ് ഫെയ്സ്ബുക്കിൽ കുറിച്ചു. ‘അനുഗ്രഹീതൻ ആന്റണി’ എന്ന ചിത്രത്തിനു ശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് ‘ടൈറ്റൻസ്’.
‘ആട് ഒരു ഭീകര ജീവിയാണ്’, ‘ആട് 2’ എന്നീ ചിത്രങ്ങൾ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്തിട്ടുള്ള മിഥുൻ മാനുവൽ തോമസ്, അദ്ദേഹത്തെ നായകനാക്കി നിർമ്മിക്കുന്ന ആദ്യ ചിതം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. നിഹാൽ, ബേബി ജീൻ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates