Salim Kumar, Prithviraj 
Entertainment

ദേശീയ അവാര്‍ഡിനും മുമ്പ്, സലിം കുമാറിലെ നടനെ തിരിച്ചറിഞ്ഞത് ആ ചിത്രത്തിലൂടെ; പകരം വെക്കാനില്ലാത്ത പ്രതിഭ: പൃഥ്വിരാജ്

അദ്ദേഹത്തിന്റെ ആ വശം എല്ലാവര്‍ക്കും അറിയുമോ എന്നറിയില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

പകരം വെക്കാനില്ലാത്ത നടനാണ് സലിം കുമാര്‍ എന്ന് പൃഥ്വിരാജ്. സലിം കുമാര്‍ അവലൈബിള്‍ അല്ലാതെ വന്നതു കൊണ്ട് മാത്രം ഉപേക്ഷിക്കേണ്ടി വന്ന കഥാപാത്രങ്ങളുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സലിം കുമാറിനൊപ്പം നിരവധി സിനിമകള്‍ ചെയ്യാന്‍ സാധിച്ചത് തന്റെ കരിയറിലെ പ്രവിലേജായി കാണുന്നുവെന്നും പൃഥ്വിരാജ് പറയുന്നു.

'പകരം വെക്കാനില്ലാത്ത നടനാണ്. കഥാപാത്രമായി ഒരു താരത്തെ മനസില്‍ കണ്ട ശേഷം അവര്‍ ഇല്ലെന്ന് മനസിലാകുമ്പോള്‍ ഒന്നെങ്കില്‍ ആ കഥാപാത്രത്തെ ഉപേക്ഷിക്കുകയോ മാറ്റിയെഴുതുകയോ ചെയ്യുന്ന സാഹചര്യങ്ങളുണ്ട്. അത്തരത്തിലൊരു നടനാണ് അദ്ദേഹം. മുമ്പത്തേത് പോലെ അദ്ദേഹം ആക്ടീവല്ലാതെ വന്നപ്പോള്‍ പല സിനിമകളില്‍ നിന്നും അദ്ദേഹത്തിന്റെ കഥാപാത്രത്തെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ടെന്ന് എനിക്കറിയാം. അദ്ദേഹം ഇല്ലെങ്കില്‍ പിന്നെ സംഭവിക്കുക ആ കഥാപാത്രത്തിന്റെ കോംപ്രമൈസ്ഡ് വേര്‍ഷന്‍ ആയിരിക്കും. അക്ഷരാര്‍ത്ഥത്തില്‍ തന്നെ പകരംവെക്കാനില്ലാത്ത നടന്‍. സലിം കുമാറിനൊരു പകരക്കാരനെ കണ്ടെത്താനാകില്ല'' പൃഥ്വിരാജ് പറയുന്നു.

''ഞാന്‍ പരിചയപ്പെട്ടതില്‍ വളരെ ഇന്ററസ്റ്റിങ് ആയ വ്യക്തികളിലൊരാളാണ് അദ്ദേഹം. എല്ലായിപ്പോഴും അദ്ദേഹം അദ്ദേഹമായിരുന്നു. ആരോടാണെങ്കിലും, എവിടെയാണെങ്കിലും തന്റെ അഭിപ്രായം തുറന്നു പറയുമായിരുന്നു. അസാമാന്യ അറിവുണ്ടായിരുന്നു. സാഹിത്യം, ചരിത്രം, രാഷ്ട്രീയം, നാടകം എല്ലാം അറിയാം. വളരെ നന്നായി വായിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ആ വശം എല്ലാവര്‍ക്കും അറിയുമോ എന്നറിയില്ല. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ സാധിച്ചുവെന്നത് എന്റെ പ്രിവിലേജാണ്'' അദ്ദേഹം പറയുന്നു. ദേശീയ അവാര്‍ഡിലൂടെയാണ് താനടക്കമുള്ളവര്‍ സലിം കുമാറിലെ നടനെ തിരിച്ചറിയുന്നതെന്ന് അവതാരകന്‍ പറയുമ്പോള്‍ അദ്ദേഹത്തെ തിരുത്തുന്നുണ്ട് പൃഥ്വിരാജ്.

''കോമഡിയില്‍ നിന്നും ക്യാരക്ടര്‍ റോളുകളില്‍ നിന്നും ആഴമുള്ള സങ്കീര്‍ണമായ കഥാപാത്രങ്ങള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന മികച്ച നടനാണ് സംലിം കുമാര്‍ എന്ന് കേരളം തിരിച്ചറിയുന്നത് അച്ഛനുറങ്ങാത്ത വീട് എന്ന ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ്. ഞാനും ആ ചിത്രത്തിന്റെ ഭാഗമായിരുന്നു. സലിം കുമാറിനെ സീരിയസ് നടനായി ആദ്യം അവതരിപ്പിക്കുന്നത് ആ ചിത്രത്തിലൂടെയാണ്. അദ്ദേഹത്തിലെ നടന്റെ ആഴവും ഗാംഭീര്യവും ആ സിനിമയിലൂടെയാണ് എല്ലാവരും തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന്റെ വിടവ് ഒരിക്കലും നികത്താന്‍ പറ്റാത്തതാണ്'' എന്നും പൃഥ്വിരാജ് പറയുന്നു.

Prithviraj calls Salim Kumar irreplacable. Recalls how Achanurangatha Veedu showcased the serious actor in him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അന്നു വിഎസ് സെക്രട്ടേറിയറ്റില്‍ ഓഫിസ് ചോദിച്ചിട്ടും കൊടുത്തില്ല, ഏകാന്ത തടവുകാരനെപ്പോലെയാക്കി ജനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി'; സി ദിവാകരന്‍ അഭിമുഖം

കുടുംബശ്രീയിൽ കൂട്ടപ്പിരിച്ചുവിടൽ: 134 പേരുടെ ജോലി തെറിച്ചു, ഭൂരിഭാഗവും സ്ത്രീകൾ; രാഷ്ട്രീയ പ്രേരിതമെന്ന് എൽഡിഎഫ്

മെഡിറ്റേഷൻ ചെയ്യുമ്പോൾ തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, ഈ അബദ്ധങ്ങൾ ഒഴിവാക്കാം

മുനീറിന് പിന്നാലെ പി ജെ ജോസഫും; ഭരണ പരിഷ്‌കാര കമ്മീഷന്‍ നോട്ടമിട്ട് നേതാക്കൾ; ഡല്‍ഹിയിലെ പ്രതിനിധിയാവാന്‍ പി ജെ കുര്യനും തരൂരും

സ്റ്റാര്‍ഡം ബാധ്യതയായി, ഇല്ലായിരുന്നെങ്കില്‍ പേട്രിയറ്റ് കുറേക്കൂടി നല്ല സിനിമയായേനെ: പൃഥ്വിരാജ്