Daayra ഇൻസ്റ്റ​ഗ്രാം
Entertainment

'രണ്ട് മുഖങ്ങൾ, രണ്ട് വശങ്ങൾ, ഒരു സത്യം!' പൃഥ്വിരാജും കരീന കപൂറും നേർക്കുനേർ; 'ദായ്റ'യുടെ പുതിയ പോസ്റ്റർ

യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രമാണ് 'ദായ്റ'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ദേശീയ അവാർഡ് ജേതാവ് മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ 'ദായ്റ'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. 2026 സെപ്റ്റംബർ 18ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രമാണ് 'ദായ്റ'.

യാഷ് കെസ്വാനി, സീമ അഗർവാൾ, മേഘ്‌ന ഗുൽസാർ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജംഗിൾ പിക്‌ചേഴ്സും പെൻ സ്റ്റുഡിയോസും ആദ്യമായി കൈകോർക്കുന്ന ചിത്രമാണിത്; വിതരണം പെൻ മറുധർ. 'തൽവാർ', 'റാസി' എന്നീ നിരൂപക- വാണിജ്യ വിജയങ്ങൾക്ക് ശേഷം മേഘ്‌ന ഗുൽസാർ ജംഗിൾ പിക്‌ചേഴ്സിനൊപ്പം ഒരുക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് 'ദായ്റ'.

അന്വേഷണത്തിന്റെ അതിരുകൾ വേർതിരിക്കുന്ന പൊലീസ് ബാരിക്കേഡിന്റെ ഇരുവശങ്ങളിലായി നിൽക്കുന്ന രണ്ട് പ്രധാന കഥാപാത്രങ്ങളെയാണ് പുതിയ പോസ്റ്ററിൽ കാണുന്നത്. കുറ്റകൃത്യവും അതിന്റെ അനന്തരഫലങ്ങളും തമ്മിലുള്ള സംഘർഷമാണ് ഇത് ദൃശ്യവത്കരിക്കുന്നത്.

നിയമം, നീതി, ധാർമ്മികത, ഉത്തരവാദിത്വം എന്നിവ തമ്മിലുള്ള അതിരുകൾ ചോദ്യം ചെയ്യപ്പെടുന്ന ഒരു ലോകത്തിലേക്കാണ് ചിത്രം പ്രേക്ഷകരെ കൊണ്ടുപോകുന്നത്. തീവ്രമായ കഥപറച്ചിലിലൂടെ പ്രേക്ഷകരെ അവസാനം വരെ ഉദ്വേഗത്തിൽ നിർത്തുന്നതിനൊപ്പം, ഒട്ടേറെ ചോദ്യങ്ങളും ചർച്ചകളും ഉയർത്തുന്ന ചിത്രമായിരിക്കും ദായ്റ. പിആർഒ: സതീഷ് എരിയാളത്ത്.

Prithviraj starrer Daayra poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് ചോദ്യം ചോര്‍ന്നത് രണ്ട് വഴികളിലൂടെ, രാജസ്ഥാന്‍ വഴി കേരളത്തിലുമെത്തി; സിബിഐ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍

കുളത്തൂപ്പുഴയില്‍ 68കാരനെ കാട്ടുപോത്ത് കുത്തിക്കൊന്നു

ഗുരുവായൂര്‍ വെര്‍ച്വല്‍ ദര്‍ശനം: ഓഗസ്റ്റിലെ ബുക്കിങ് 'ഹൗസ്ഫുള്‍'; സെപ്റ്റംബര്‍ ബുക്കിങ് 15ന് ശേഷം

തുലഭാര ത്രാസ് പൊട്ടിവീണു; വി മുരളീധരന്‍ എംഎല്‍എക്ക് പരിക്ക്

മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ; അറിയിക്കുന്നവര്‍ക്ക് പിഴത്തുകയുടെ 25%