Prithviraj ഫയല്‍
Entertainment

'നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; നല്ല സിനിമയുണ്ടാക്കാന്‍ ലഹരി വേണ്ടെന്ന് പൃഥ്വിരാജ്

ലഹരി ഉപയോഗിച്ചാലേ ക്രിയേറ്റീവാകാന്‍ സാധിക്കുവെന്ന് ധാരണയുണ്ട്. അത് കള്ളമാണ്.

സമകാലിക മലയാളം ഡെസ്ക്

സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരെ നടന്‍ പൃഥ്വിരാജ്. ലഹരി ഉപയോഗിച്ചതു കൊണ്ട് നല്ല സിനിമയോ നല്ല കലാസൃഷ്ടിയോ സാധ്യമാകില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. ഹൈബി ഈഡന്‍ എംപിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ ലഹരി വിരുദ്ധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

ലഹരി ഉപയോഗിച്ചാലേ ക്രിയേറ്റീവാകാന്‍ സാധിക്കുകയുള്ളൂ എന്നൊരു ധാരണ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അത് കള്ളമാണ്. ലഹരി ഉപയോഗിച്ചതു കൊണ്ട് ഒരു നല്ല സിനിമയും കൃതിയും ഉണ്ടായിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു.

''സിനിമ മേഖയില്‍, കലാരംഗത്ത് പൊതുവെ തന്നെ, ഒരു പ്രതീതി സൃഷ്ടിക്കാന്‍ അബദ്ധവശാല്‍ ഞങ്ങളാല്‍ സാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ലഹരി പദാര്‍ത്ഥങ്ങളെ കാല്‍പ്പനികവത്കരിച്ചു. ലഹരി ഉപയോഗിച്ചാലേ ക്രിയേറ്റീവാകാന്‍ സാധിക്കുവെന്ന ധാരണയുണ്ട്. അത് കള്ളമാണ്. ഒരു ലഹരി പദാര്‍ത്ഥത്തിന്റേയും സ്വാധീനത്തില്‍ ഇവിടെ ഒരു മഹത്കൃതിയും രചിക്കപ്പെട്ടിട്ടില്ല. ഒരു നല്ല സിനിമയും ഇവിടെ എടുത്തിട്ടില്ല.'' എന്നാണ് പൃഥ്വിരാജ് പറയുന്നത്.

എനിക്ക് തന്നെ അറിയാവുന്ന വലിയ വലിയ എഴുത്താകരും സംവിധായകരും, മദ്യാപനം എന്ന ശീലമുള്ളവര്‍ പോലും, അത് നിര്‍ത്തി വച്ചിട്ടാണ് എഴുതുക. നിങ്ങളോട് എനിക്ക് പറയാനുള്ളത്. ഇത് കൂള്‍ അല്ല. ഇതില്‍ അഭിമാനിക്കാന്‍ സാധിക്കുന്ന ഒന്നുമില്ലെന്നും താരം പറയുന്നു.

സ്‌കൂള്‍-കോളേജ് കാലത്ത് ഒരുപാട് പിയര്‍ പ്രഷറുകള്‍ ഉണ്ടാകാം. നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തൊരു കാര്യം ചെയ്താല്‍ മാത്രമേ ആ ഗ്രൂപ്പിന്റെ ഭാഗമാകാന്‍ സാധിക്കുകയുള്ളൂവെങ്കില്‍ അവര്‍ നിങ്ങളെ അര്‍ഹിക്കുന്നില്ല. ജീവിതത്തില്‍ അതിനേക്കാള്‍ വലിയ സന്തോഷങ്ങളുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. 'നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്' എന്ന മോഹന്‍ലാലിന്റെ പ്രശസ്തമായ ഡയലോഗ് പറഞ്ഞാണ് പൃഥ്വിരാജ് പ്രസംഗം അവസാനിപ്പച്ചത്.

Prithviraj Sukumaran slams drug abuse in cinema. Says Narcotics is a dirty buisness.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT