Prithviraj വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഞാൻ വളരെ ആസ്വദിച്ച് ചെയ്ത ചിത്രം; 'ഖലീഫ' ഒരു നല്ല തുടക്കമാകട്ടെ'

എല്ലാവരും ഫാമിലിയോടൊപ്പം പോയി ചിത്രം കാണണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

പൃഥ്വിരാജ്- വൈശാഖ് കൂട്ടുകെട്ടിന്റേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് 'ഖലീഫ'. ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു. മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ഇപ്പോഴിത 'ഖലീഫ'യെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. താൻ വളരെയധികം ആസ്വദിച്ച് ചെയ്ത ചിത്രമാണ് ഖലീഫയെന്ന് പൃഥ്വി പറഞ്ഞു.

ഖലീഫ പാക്ക്അപ്പ് പാർട്ടിയിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. "ഞാൻ വളരെയധികം ആസ്വദിച്ച് ചെയ്ത സിനിമയാണ് ഖലീഫ. ഒരു മെയിൻസ്ട്രീം മാസ് മസാല കൊമേർഷ്യൽ സിനിമയൊരുക്കാൻ വളരെയധികം പാടാണ്. അത്തരം ഒരു ഴോണറിൽ ഒരു വലിയ സിനിമ ചെയ്തു, ഞങ്ങൾ എല്ലാവരും സ്വപ്നം കണ്ട പോലെ എങ്ങനെ എടുക്കണം എന്ന് ആഗ്രഹിച്ചോ അതുപോലെ തന്നെ എടുത്ത് ഇന്നിവിടെ നിൽക്കുമ്പോൾ ഒരുപാട് സന്തോഷം.

എല്ലാവരും ഫാമിലിയോടൊപ്പം പോയി ചിത്രം കാണണം. ഖലീഫ ഒരു നല്ല സിനിമയാകട്ടെ, നല്ല തുടക്കമാകട്ടെ. 'ഖലീഫ' എന്ന സിനിമ ഒരുപാട് സ്വപ്നങ്ങൾക്ക് വഴിയൊരുക്കുന്ന ഒരു പ്രൊജക്ടായി മാറട്ടെ. നന്ദി".- പൃഥ്വിരാജ് പറഞ്ഞു. അതേസമയം ഖലീഫയിൽ നടൻ മോഹൻലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്.

മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. രണ്ട് ഭാ​ഗങ്ങളായാണ് ഖലീഫ പ്രേക്ഷകരിലേക്ക് എത്തുന്നത്. പോക്കിരി രാജയ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഓഗസ്റ്റ് 20 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Prithviraj talks about his upcoming movie Khalifa.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വന്ദേമാതരം പൂര്‍ണമായി ചൊല്ലുന്നത് ആര്‍എസ്എസ് നയം, സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണം'

'പി.എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറണമെന്നാണ് മനസ്സ് പറയുന്നത്; അന്തിമ തീരുമാനം യുഡിഎഫിന്റേതെന്ന് സാദിഖലി തങ്ങള്‍'

കരുതലിന്റെ 'ഫയർ' കരങ്ങൾ; ഒരു ദിവസം മുഴുവൻ വൈദ്യുതി ലൈനിൽ കുടുങ്ങിക്കിടന്നു; ഒടുവിൽ പ്രാവിന് പുതുജീവൻ

ആകാശച്ചുഴിയോ, ലഹരിയോ? എയര്‍ ഇന്ത്യ പൈലറ്റിനെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയനാക്കി

റൊണാൾ‍ഡോയുടെ 'ഇല്ലാത്ത കല്ല്യാണം'; പള്ളിയിലേക്ക് ഇടിച്ചു കയറി പതിനായിരങ്ങൾ! (വിഡിയോ)