പൃഥ്വിരാജും അല്ലിയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

'ഉറങ്ങാന്‍ നേരം പത്ത് മിനിറ്റ് ചോദിച്ചു, നിന്റെ അച്ചാച്ചന്‍ അഭിമാനിക്കുന്നുണ്ടാകും'; അല്ലിയുടെ കവിതയുമായി പൃഥ്വിരാജ്

എട്ടു വയസില്‍ തനിക്ക് ഇങ്ങനെ ചിന്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാണ് താരം കുറിച്ചത്

സമകാലിക മലയാളം ഡെസ്ക്

പുസ്തകത്തോടും എഴുത്തിനോടും മകള്‍ക്കുള്ള താല്‍പ്പര്യം പൃഥ്വിരാജും സുപ്രിയയും നേരത്തെ പങ്കുവച്ചിട്ടുണ്ട്. അല്ലിയുടെ കുട്ടി എഴുത്തുകള്‍ ആരാധകരുടെ മനം കവരാറുണ്ട്. ഇപ്പോള്‍ അല്ലി എഴുതിയ കവിത പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. എട്ടു വയസില്‍ തനിക്ക് ഇങ്ങനെ ചിന്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാണ് താരം കുറിച്ചത്. സാഹിത്യത്തെ സ്‌നേഹിക്കുന്ന തന്റെ അച്ഛന്‍ സുകുമാരന്‍ ഇത് കണ്ട് അഭിമാനിക്കുന്നുണ്ടാകുമെന്നും പൃഥ്വിരാജ് കുറിച്ചു. 

ഉറങ്ങാന്‍ പത്ത് മിനിറ്റ് സമയം കൂടി അവള്‍ ചോദിച്ചു. എന്നിട്ട് ഈ കവിതയുമായി എത്തി. ഇന്ന് എഴുതണമെന്ന് അവള്‍ക്ക് തോന്നിയെന്ന്. എട്ട് വയസില്‍ എനിക്ക് ഇങ്ങനെയൊരു ചിന്തയുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിക്കുകയാണ് സാഹിത്യം ഇഷ്ടപ്പെടുകയും ചെയ്തിരുന്ന നിന്റെ അച്ചാച്ചന്‍ ഈ ഫാദേഴ്‌സ് ഡേയില്‍ അഭിമാനിക്കുന്നുണ്ടാകും.- പൃഥ്വിരാജ് കുറിച്ചു. 

അതിനു പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ലവ് യൂ അല്ലിമോളെ... നിനക്ക് എപ്പോഴും അച്ചാച്ചന്റെ അനുഗ്രഹമുണ്ടാകും.- എന്നാണ് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ കമന്റ് ചെയ്തത്. അമൂല്യ നിധി എന്നായിരുന്നു പൂര്‍ണിമ ഇന്ദ്രജിത്തിന്റെ കമന്റ്. കൂടാതെ നിരവധി ആരാധകരും കമന്റുമായി എത്തി. എട്ട് വയസുകാരിയുടെ എഴുത്താണെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് അവര്‍ പറഞ്ഞത്. അച്ഛന്റെ മകള്‍ തന്നെയാണെന്നും അര്‍ത്ഥം അറിയാന്‍ ഡിക്ഷണറി നോക്കേണ്ടിവരുമെന്നുമാണ് ആരാധകര്‍ കുറിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT