ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

പ്രിയ വാര്യർക്ക് 23ാം പിറന്നാൾ, സുഹൃത്തുക്കൾക്കൊപ്പം ആഘോഷമാക്കി താരം; വിഡിയോ

ഏറ്റവും മികച്ച പിറന്നാൾ എന്ന അടിക്കുറിപ്പിൽ താരം തന്നെയാണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

23ാം പിറന്നാൾ ആഘോഷമാക്കി നടി പ്രിയ വാര്യർ. സുഹൃത്തുക്കൾക്കൊപ്പം വലിയ രീതിയിലായിരുന്നു പിറന്നാൾ ആഘോഷം. ഏറ്റവും മികച്ച പിറന്നാൾ എന്ന അടിക്കുറിപ്പിൽ താരം തന്നെയാണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 

വൻ താരനിരയിലായിരുന്നു പിറന്നാൾ ആഘോഷം. നടൻ റംസാൻ, ജോർജ് കോര, ഗോപിക രമേശ്, സർജാനോ ഖാലിദ് തുടങ്ങി നിരവധി താരങ്ങളാണ് ആഘോഷത്തിൽ പങ്കുചേർന്നത്. പാട്ടും ഡാൻസുമൊക്കെയായി ഇവർ ആഘോഷമാക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നു. സിൽവർ സ്ലീവ്ലസ് ഷോർട്ട് ഡ്രസ്സിൽ അതിസുന്ദരിയായിരുന്നു പ്രിയ. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ആശംസകൾ അറിയിച്ചത്. 

രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ഫോർ ഇയേഴ്സ് ആണ് പ്രിയ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം. സർജാനോ ഖാലിദ് ആണ് ചിത്രത്തിൽ നായകൻ. കൂടാതെ നിരവധി സിനിമകളാണ് താരത്തിന്റേതായി പ്രഖ്യാപിച്ചിട്ടുള്ളത്. ബാം​ഗ്ലൂർ ഡേയ്സിന്റെ ഹിന്ദി റീമേക്കിലും താരം അഭിനയിക്കുന്നുണ്ട്. അനശ്വര രാജനും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !