Priyadarshan 100th film ഫെയ്സ്ബുക്ക്
Entertainment

മോഹന്‍ലാലിന്റെ അച്ഛനാകാന്‍ നടനെ തേടുന്നു, ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചേനെ: പ്രിയദര്‍ശന്‍

100-ാം സിനിമയെക്കുറിച്ച് പ്രിയദർശന്‍

Author : സമകാലിക മലയാളം ഡെസ്ക്

തന്റെ 100-ാം സിനിമയുടെ ഒരുക്കത്തിലാണ് പ്രിയദര്‍ശന്‍. മോഹന്‍ലാല്‍ ആണ് ചിത്രത്തിലെ നായകന്‍. ഹിന്ദി ചിത്രം ഹായ്‌വാന് ശേഷമായിരിക്കും പ്രിയന്‍ മോഹന്‍ലാല്‍ ചിത്രത്തിലേക്ക് കടക്കുക. കഴിഞ്ഞ ദിവസം മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുന്നുണ്ട് പ്രിയദര്‍ശന്‍.

മോഹന്‍ലാലിന്റെ അച്ഛന്‍ വേഷത്തിലേക്കുള്ള നടനെ തേടുകയാണെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. ചിത്രത്തില്‍ 12 പാട്ടുകളുണ്ടെന്നും സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയാണെന്നും പ്രിയദര്‍ശന്‍ പറയുന്നു. അച്ഛന്റേയും മകന്റേയും കഥയാണ് ചിത്രമെന്നും സംവിധായകന്‍ അറിയിച്ചു.

''മോഹന്‍ലാലിനൊപ്പമുള്ള സിനിമ നവംബറില്‍ ആരംഭിക്കും. സങ്കീര്‍ണമായ സിനിമയാണ്, മ്യൂസിക്കല്‍ ആണ്. അതിനാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്‌തെടുക്കാനുണ്ട്. കൊമേഷ്യല്‍ എന്റര്‍ടെയ്ന്‍ ആയ ചിത്രത്തില്‍ 12 പാട്ടുകളുണ്ട്. ആക്ഷനുണ്ട്. കുടുംബകഥയാണ്. അച്ഛന്റേയും മകന്റേയും കഥയാണ്. രണ്ടു പേരും കര്‍ണാടിക് ഗായകരാണ്.'' പ്രിയദര്‍ശന്‍ പറയുന്നു.

''അച്ഛനായി പുതുമുഖത്തെയാണ് നോക്കുന്നത്. കര്‍ണാടിക്, ഹിന്ദുസ്ഥാനി സംഗീതം അറിയണം. കഥ കളിയും അറിഞ്ഞിരിക്കണം. അച്ഛനെ കാസ്റ്റ് ചെയ്യുക വെല്ലുവിളിയാണ്. എസ്പി ബാലസുബ്രഹ്മണ്യം ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തോട് അച്ഛന്റെ വേഷം ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചേനെ. മോഹന്‍ലാല്‍ നന്നായി പാടും. സിനിമകളില്‍ പാടിയിട്ടുമുണ്ട്. പക്ഷെ അദ്ദേഹത്തെക്കൊണ്ട് ഈ സിനിമയില്‍ പാടിക്കില്ല'' എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

ആശിര്‍വാദ് സിനിമാസാണ് പ്രിയദര്‍ശന്റെ 100ാമത്തെ ചിത്രം നിര്‍മിക്കുന്നത്. ബിനു ജോര്‍ജ് അലക്‌സാണ്ടര്‍ സഹനിര്‍മാതാവാണ്. അതേസമയം മോഹന്‍ലാല്‍ ചിത്രം പേട്രിയറ്റ്, ദൃശ്യം 3 എന്നിവ റിലീസിനൊരുങ്ങുകയാണ്. പ്രിയന്‍ ഒരുക്കിയ ഭൂത് ഭംഗ്ല കഴിഞ്ഞ ദിവസമാണ് തീയേറ്ററിലെത്തിയത്. ഒപ്പത്തിന്റെ ഹിന്ദി അഡാപ്‌റ്റേഷനായ ഹായ്‌വാന്‍ ആണ് അണിയറയിലുള്ള പ്രിയദര്‍ശന്‍ ചിത്രം.

Priyadarshan gives updates about his 100th film. Says they are looking for an actor to play Mohanlal's father.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്‍ പ്രശാന്തും ബി അശോകും തിരികെ സര്‍വീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya KR 756 lottery result

മമതയുടെ യോഗത്തില്‍ പങ്കെടുത്തത് 67 എംഎല്‍എമാര്‍, രേഖകള്‍ ഓണ്‍ലൈനില്‍; വ്യാജ ഒപ്പ് വിവാദത്തില്‍ വഴിത്തിരിവ്

തത്സമയ ഗതാഗത നിരീക്ഷണം, അപകടങ്ങള്‍ക്ക് മുമ്പെ ഇടപെടല്‍; ദുബൈയില്‍ 'സര്‍വ്വം' എഐ

'ബാലന്‍' ട്രെയിലറില്‍ ഞെട്ടിച്ച അമ്മ; ആരാണ് ആ നടി? ദാ, ആള്‍ ഇവിടെയുണ്ട്...!

SCROLL FOR NEXT