ലിസിയുമായി വീണ്ടും ഒന്നിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകൻ പ്രിയദർശൻ. തങ്ങൾ പിരിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞപ്പോൾ പരസ്പരം മിസ് ചെയ്യുന്നതായി തോന്നിയെന്നും അതുകൊണ്ടാണ് വീണ്ടും ഒന്നിച്ചതെന്ന് സംവിധായകൻ പറഞ്ഞു. കൂട്ട് എപ്പോഴും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ജീവിതത്തിൽ എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നൊരു കാര്യമുണ്ട്, അവസാനങ്ങൾ മനോഹരമായിരിക്കണം. ആദ്യകാലങ്ങളേക്കാൾ നന്നായിപ്പോകേണ്ടത് അവസാനകാലങ്ങളാണെന്ന് ആഗ്രഹിക്കാത്തവർ വിരളമാണ്.
ഉയർച്ചകളും താഴ്ചകളുമില്ലാതെ ആർക്കും മുന്നോട്ടുപോകാനാകില്ല. ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ദാമ്പത്യത്തിൽ ഈഗോയും വിരസതയും വന്നു. പിരിയുന്നതാണ് നല്ലതെന്നു തീരുമാനിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ പരസ്പരം മിസ് ചെയ്യുന്നതായി തോന്നി. ഞങ്ങൾ വീണ്ടും ഒന്നിച്ചു. കൂട്ട് എപ്പോഴും ആവശ്യമാണ്".- പ്രിയദർശൻ പറഞ്ഞു.
പത്ത് വർഷത്തോളം വേർപിരിഞ്ഞ് കഴിഞ്ഞ ശേഷമാണ് ലിസിയുമായി ഒന്നിക്കുന്നതെന്ന് അടുത്തിടെ പ്രിയദർശൻ പറഞ്ഞിരുന്നു. 32 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹമോചിതരായത്. ഈ വര്‍ഷം ജനുവരില്‍ സംവിധായകന്‍ സിബി മലയിലിന്റെ വിവാഹത്തിന് ലിസിയും പ്രിയദര്‍ശനും ഒരുമിച്ചെത്തിയതും സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates