G Dhananjheyan, Vijay and Trisha 
Entertainment

'ആദ്യം വിവാഹ മോചനം നേടൂ, എന്നിട്ട് ആരുടെ കൂടെ വേണമെങ്കിലും ജീവിക്കൂ'; വിജയ്‌ക്കെതിരെ തമിഴ് നിര്‍മാതാവ്

എങ്ങനെയാണ് സത്യസന്ധമായ ജീവിതം നയിക്കേണ്ടതെന്ന് ആരാധകർ മാതൃകയാകേണ്ടവർ

സമകാലിക മലയാളം ഡെസ്ക്

വിജയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി തമിഴ് നിര്‍മാതാവ് ജി ധനഞ്ജയന്‍. പ്രശസ്തിയും അധികാരവുമുള്ളവര്‍ എങ്ങനെ സത്യസന്ധമായ ജീവിതം നയിക്കണമെന്ന് മറ്റുള്ളവര്‍ക്ക് മാതൃക കാണിച്ചു കൊടുക്കേണ്ടവരാണെന്നാണ് ധനഞ്ജയന്‍ പറയുന്നത്. സോഷ്യല്‍ മീഡിയിയലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിജയ്‌യുടെ പേരെടുത്ത് പറയാതെയായിരുന്നു പ്രതികരണം.

''അധികാരത്തിനും പ്രശസ്തിയ്ക്കുമൊപ്പം ഉത്തരവാദിത്തവും വര്‍ധിക്കുന്നു- സ്‌പൈഡര്‍മാന്‍ സിനിമയിലെ പ്രശസ്തമായ ഡയലോഗാണ്. വലിയ പ്രശസ്തരായ വ്യക്തികള്‍ക്ക് എങ്ങനെയാണ് സത്യസന്ധവും ആദരണീയവുമായ ജീവിതം നയിക്കേണ്ടതെന്ന് സാധാരണക്കാര്‍ക്ക് മാതൃകയാകാനുള്ള ഉത്തരവാദിത്തവുമുണ്ട്. അത് അവഗണിക്കപ്പെടുമ്പോള്‍ അവരോടുള്ള എല്ലാവരുടേയും ബഹുമാനവും നഷ്ടമാകുന്നു'' എന്നാണ് ധനഞ്ജയന്‍ കുറിക്കുന്നു.

''എല്ലാവര്‍ക്കും കുടുംബമാണ് ആദ്യം. കുടുംബത്തെ അവഗണിക്കുകയും മാനസികമായും വൈകാരികവുമായി മോശമായി പെരുമാറുമ്പോള്‍, അവരോടുള്ള സ്‌നേഹവും ബഹുമാനവും നഷ്ടമാകും. അത്തരം പ്രവര്‍ത്തികള്‍ ന്യായീകരിക്കാനോ സ്വാഭാവികമായി കാണാനോ യാതൊരു കാരണവശാലും സാധിക്കില്ല'' എന്നും നിര്‍മാതാവ് കുറിക്കുന്നു. 'ഒരു കുടുംബസ്ഥന്‍ എന്ന നിലയില്‍ ചില നായക നടന്മാര്‍ തങ്ങളുടെ പ്രവര്‍ത്തിയിലൂടെ തങ്ങളുടെ ലക്ഷണക്കണക്കിന് ആരാധകര്‍ക്ക് മോശം മാതൃക കാണിച്ചു കൊടുക്കുന്നതില്‍ ഞാന്‍ അസ്വസ്ഥനാണ്'' എന്നും അദ്ദേഹം പറയുന്നുണ്ട്.

പിന്നാലെ നിരവധി പേര്‍ കമന്റുമായെത്തി. അതില്‍ പലര്‍ക്കും ധനഞ്ജയന്‍ മറുപടി നല്‍കുകയും ചെയ്തു. ഇതിനിടെയാണ് നിയമപരമായി വിവാഹമോചനം നേടണമെന്ന് അദ്ദേഹം പറഞ്ഞത്. ''ഒരു കുടുംബസ്ഥന്‍ ആദ്യം നിയമപരമായി വിവാഹ ബന്ധത്തില്‍ നിന്നും പുറത്ത് വന്ന ശേഷമാകണം തന്റെ ഇഷ്ടത്തിന് ആരുടെ കൂടെ വേണമെങ്കിലും ജീവിക്കേണ്ടത്. മറ്റെന്ത് തരത്തിലുമുള്ള ജീവിതരീതിയെ സ്വാഭാവികതയാക്കരുത്. എല്ലാവരും ഈ രീതി പിന്തുടര്‍ന്നാല്‍ നമ്മുടെ സമൂഹം തകരും. ഇത് എല്ലാ നടന്മാരോടും പറയുന്നതാണ്. ഒന്നോ രണ്ടോ പേരോടല്ല'' എന്നും നിര്‍മാതാവ് പറഞ്ഞു.

Produce G Dhananjheyan takes a dig at Vijay for his supposed relationship with Trisha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ യുദ്ധക്കപ്പൽ കൊച്ചിയിൽ; അഭയം നൽകി ഇന്ത്യ

'ക്രിസ്റ്റ്യാനോ റൊണാൾഡോ... ജറ്റ് അയച്ച് എന്നെ ഒന്ന് രക്ഷിക്കു!'; ഇന്ത്യയിൽ കുടുങ്ങിയ വിൻഡീസ് താരത്തിന്റെ അപേക്ഷ

പിങ്ക് ബോള്‍ ടെസ്റ്റ്; ഇന്ത്യന്‍ വനിതകള്‍ക്കെതിരെ ഒന്നാം ദിനം വരുതിയില്‍ നിര്‍ത്തി ഓസീസ്

പ്രണയം നിരസിച്ചു; സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വലിച്ചിഴച്ച് കെട്ടിടത്തിനുള്ളിലെത്തിച്ച് പീഡിപ്പിച്ച 20 കാരന്‍ അറസ്റ്റില്‍

'നിരുപാധികമായി കീഴടങ്ങല്‍ മാത്രമാണ് ഏക പോംവഴി'; ഇറാന് അന്ത്യശാസനവുമായി ട്രംപ്

SCROLL FOR NEXT