Rukmini Vasanth and Jr NTR ഇന്‍സ്റ്റഗ്രാം
Entertainment

'അപ്പോ മറ്റ് നായികമാരെല്ലാം വേസ്റ്റ് ആണോ? ജൂനിയര്‍ എന്‍ടിആറിനെ പൊക്കിയടിക്കാന്‍ രുക്മിണിയെ അപമാനിച്ചു'; നിര്‍മാതാവിനെതിരെ നടിയുടെ ആരാധകര്‍, വിഡിയോ

നായകനെ പൊക്കിയടിക്കാന്‍ രുക്മിണിയെ അപമാനിക്കാന്‍ പാടില്ല

സമകാലിക മലയാളം ഡെസ്ക്

പാന്‍ ഇന്ത്യന്‍ വിജയമായ കാന്താരയുടെ രണ്ടാം ഭാഗം കാന്താര ചാപ്റ്റര്‍ 1 നായി കാത്തിരിക്കുകയാണ് ആരാധകര്‍. ഋഷഭ് ഷെട്ടി നായകനും സംവിധായകനുമായ രണ്ടാം ഭാഗത്തില്‍ രുക്മിണി വസന്താണ് നായിക. സമീപകാലത്ത് കന്നഡ സിനിമയില്‍ നിന്നും ഉയര്‍ന്ന് വന്ന് തെന്നിന്ത്യന്‍ സിനിമയാകെ തരംഗം സൃഷ്ടിച്ച നായികയാണ് രുക്മിണി. കാന്താര ചാപ്റ്റര്‍ 1ലെ രുക്മിണിയുടെ ലുക്ക് നേരത്തെ തന്നെ ആരാധകരുടെ കയ്യടി നേടിയിരുന്നു.

ഇതിനിടെ ഇപ്പോഴിതാ കാന്താര പ്രൊമോഷന്‍ പരിപാടിക്കിടെ നിര്‍മാതാവ് രവി ശങ്കര്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ക്ഷുഭിതരായിരിക്കുകയാണ് രുക്മിണിയുടെ ആരാധകര്‍. മൈത്രി മൂവി മേക്കേഴ്‌സിന്റെ തലവനായ രവി ശങ്കര്‍ രുക്മിണിയെക്കുറിച്ചും മറ്റ് നായികമാരെക്കുറിച്ചും നടത്തിയ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ജൂനിയര്‍ എന്‍ടിആര്‍-പ്രശാന്ത് നീല്‍ ചിത്രത്തിലെ നായികയാണ് രുക്മിണി.

''ഈ ചിത്രത്തിലെ നായിക രുക്മിണി വസന്ത് ആണ്. അവര്‍ തന്നെയാണ് ഞങ്ങളുടെ പ്രശാന്ത് നീല്‍-ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തിലേയും നായിക. അവരുടെ പ്രകടനം ഞാന്‍ അടുത്തു നിന്ന് കണ്ടിട്ടുണ്ട്. അവര്‍ അസാധ്യ നടിയാണ്'' എന്ന് പറഞ്ഞ് തുടങ്ങിയ രവി ശങ്കര്‍ പിന്നീട് നടത്തിയ താരതമ്യം ചെയ്യലാണ് വിവാദമായി മാറിയിരിക്കുന്നത്.

''മാസങ്ങളോളം എന്‍ടിആറിനോളം കഴിവുള്ളൊരു നടിയെ ഞങ്ങള്‍ അന്വേഷിക്കുകയായിരുന്നു. രുക്മിണിയെ മാത്രമാണ് കണ്ടെത്താനായത്. അവര്‍ അസാധ്യ പെര്‍ഫോമര്‍ ആണ്. ഒരുപക്ഷെ അണ്ണയുടെ അത്രയും വരില്ലെങ്കിലും അവര്‍ക്ക് 80 ശതമാനമെങ്കിലും ഒപ്പമെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്'' എന്നാണ് രവി ശങ്കര്‍ പറഞ്ഞത്. നിര്‍മാതാവിന്റെ ഈ പരാമര്‍ശം നടിയുടെ ആരാധകരില്‍ നിന്നടക്കം കടുത്ത വിമര്‍ശനമാണ് നേരിടുന്നത്.

''അതിനര്‍ത്ഥം അദ്ദേഹത്തിനൊപ്പം ഇതുവരെ അഭിനയിച്ച നടിമാരെല്ലാം വേസ്റ്റാണെന്നാണോ?, ഇവര്‍ക്കൊക്കെ സ്‌റ്റേജില്‍ കയറും മുമ്പ് സ്‌ക്രിപ്റ്റ് കൊടുക്കണം, നിങ്ങളുടെ നായകനെ പൊക്കിയടിക്കാന്‍ രുക്മിണിയെ അപമാനിക്കാന്‍ പാടില്ലായിരുന്നു, എന്തിനാണ് നായികമാരെ ഇങ്ങനെ അപമാനിതരാക്കുന്നത്, രുക്മിണി ജൂനിയര്‍ എന്‍ടിആറിനേക്കാള്‍ നന്നായി അഭിനയിക്കും. സംശയം ഉണ്ടെങ്കില്‍ അവരുടെ കന്നഡ സിനിമകള്‍ കണ്ടുനോക്കൂ, സാമാന്യ ബോധം പോലുമില്ലാത്ത സംസാരം ആയിപ്പോയി'' എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

കന്നഡയിലൂടെ താരമായി മാറിയ നടിയാണ് രുക്മിണി വസന്ത്. ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നിര്‍മാതാക്കളും നായകന്മാരും രുക്മിണിയെ തങ്ങളുടെ നായികയാക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. രുക്മിണിയുടെ പ്രകടനം കണ്ട് അമ്പരന്നാണ് അവരെ തന്റെ സിനിമയിലേക്ക് എത്തിച്ചതെന്ന് നേരത്തെ ഋഷഭ് ഷെട്ടി തന്നെ പറഞ്ഞിരുന്നു. 2019 ല്‍ കന്നഡയില്‍ പുറത്തിറങ്ങിയ ബിര്‍ബല്‍ ട്രിലോളജിയിലൂടെയായിരുന്നു രുക്മിണി വസന്തിന്റെ തുടക്കം.

പിന്നാലെ ഹിന്ദി ചിത്രം അപ്സ്റ്റാര്‍ട്ട്‌സിലും അഭിനയിച്ചു. അതേസമയം രുക്മിണിയെ താരമാക്കുന്നത് രക്ഷിത് ഷെട്ടിയ്‌ക്കൊപ്പം അഭിനയിച്ച സപ്ത സാഗരദാച്ചെ എല്ലോ സൈഡ് എയും സൈഡ് ബിയുമാണ്. ഈ ചിത്രങ്ങളിലെ രുക്മിണിയുടെ പ്രകടനം വലിയ പ്രശംസ നേടിയതാണ്. പിന്നീട് അപ്പുഡോ ഇപ്പുഡോ എപ്പുഡോയിലൂടെ തെലുങ്കിലെത്തി. വിജയ് സേതുപതിക്കൊപ്പം ഏസിലൂടെയാണ് തമിഴിലെത്തുന്നത്. ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലും രുക്മിണിയായിരുന്നു നായിക.

Producer Ravi Sankar insults actress Rukmini Vasanth during Kantara Chapter 1 promotion. He compares her with Jr NTR. Social media can't handle the insult as they strongly lashes out against the producer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT