സീരിയൽ താരങ്ങളായ ബിന്നി സെബാസ്റ്റ്യൻ, നൂബിൻ, കൃഷ്ണകുമാർ മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'രാശി' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ചിത്രം ഉടനെ പ്രേക്ഷകരിലെത്തും. പരസ്യകലാ സംവിധായകൻ ബിനു സി ബെന്നി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇടുക്കിയിൽ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് രാശിയെന്ന് സംവിധായകൻ പറഞ്ഞു. ദുരൂഹമായ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന ഈ സിനിമ സസ്പെന്‍സും ത്രില്ലും നിറഞ്ഞതാണ്. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന ചെറിയ സംഭവത്തിനെ തുടര്‍ന്നുള്ള അന്വേഷണങ്ങളും പ്രശ്നങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
പോപ്പ് മീഡിയയുടെ ബാനറില്‍ സംവിധായകനും നിര്‍മ്മാതാവുമായ ഷോജി സെബാസ്റ്റ്യനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഡോ രാജേന്ദ്ര കുറുപ്പ് എം. എസ്. കാമറ - ജിബിന്‍ എന്‍ വി, അരുൺ കുമാർ, ഡി ഐ - കെവിൻ ബിനോയ് വർഗീസ്. എഡിറ്റര്‍- ശ്രീകാന്ത് സജീവ്. സൂരജ് അയ്യപ്പൻ.
മ്യൂസിക് -സെട്രിസ്, സൗണ്ട് മിക്സിംഗ്- ജുബിൻ എ വി, മേക്കപ്പ് - മനോജ് അങ്കമാലി, വിനീത ഹണീസ്, അസോസിയേറ്റ് എഡിറ്റര്‍- ,ടോംസണ്‍ ടോമി, അസിസ്റ്റന്‍റ് കാമറ-ജോബിന്‍ ജോണി, കോർഡിനേറ്റർ -ജോമോന്‍ എബ്രഹാം, രഞ്ജിത്ത് രാജു, പ്രൊജക്റ്റ് ഹെഡ് -ഷെല്ലി ഡേവിസ്,
രതിഷ് ഹരിഹരൻ, പ്രൊജക്റ്റ് ഡിസൈൻ -ജോഷി കൃഷ്ണ ആര്‍ട്ട് ആന്‍റ് കോസ്റ്റ്യൂം ഡിസൈനര്‍- റോബന്‍ ആട്‌ലി ,സ്റ്റണ്ട് -സൈമി ജോഗി,സ്റ്റില്‍സ്- അരുണ്‍ ഫോട്ടോനെറ്റ്, പബ്ലിസിറ്റി ഡിസൈനര്‍- സജിത്ത് സന്തോഷ്. പി ആര്‍ ഒ- പി ആര്‍ സുമേരന്‍.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates