നടൻ സന്തോഷ് നായരുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് മലയാള സിനിമ. ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ രാധിക സന്തോഷിനെക്കുറിച്ച് പങ്കുവച്ച വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. ദിവസങ്ങൾക്ക് മുൻപ് വരെ സംസാരിച്ചിരുന്ന പ്രിയ സുഹൃത്തിന്റെ വേർപാട് ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് രാധിക.
"സന്തോഷ് ഏട്ടാ... ഇതൊരിക്കലും വിശ്വസിക്കാനാകുന്നില്ല. ഏതാനും ദിവസങ്ങൾക്ക് മുൻപ് സംസാരിച്ചതാണ്, ഇപ്പോൾ ഈ മൗനവും. ചില നഷ്ടങ്ങൾ ഉണ്ടാക്കുന്ന ശൂന്യത നികത്താൻ വാക്കുകൾക്ക് കഴിയില്ല... സ്നേഹത്തോടെ വിട." രാധിക സോഷ്യൽ മീഡിയയിൽ കുറിച്ചു.
പത്തനംതിട്ട ഏനാത്തു വച്ചുണ്ടായ വാഹനാപകടത്തിലാണ് സന്തോഷ് നായർ മരിച്ചത്. സന്തോഷ് സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ 6.30 ഓടെയായിരുന്നു അപകടം. 1982ൽ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമാരംഗത്തേക്ക് എത്തിയത്. പ്രദർശനം തുടരുന്ന ‘മോഹിനിയാട്ടം’ ആണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates