Rahul Gandhi about The kerala story 2 
Entertainment

'കേരള സ്റ്റോറി ആരും കാണുന്നില്ലെന്നതില്‍ സന്തോഷം'; സിനിമയെ ആയുധമാക്കുന്നു: രാഹുല്‍ ഗാന്ധി

കേരളത്തിന്‍റെ സംസ്‌കാരവും പാരമ്പര്യവും എന്താണെന്ന് മനസിലാക്കിയിട്ടുള്ളവരുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ദ കേരള സ്‌റ്റോറി 2വിനെതിരെ രാഹുല്‍ ഗാന്ധി. കേരള സ്‌റ്റോറി 2 ആരും കാണുന്നില്ലെന്നത് നല്ല വാര്‍ത്തയാണെന്ന് രാഹുല്‍ ഗാന്ധി. കുട്ടിക്കാനം മരിയന്‍ കോളേജ് വിദ്യാര്‍ഥികളോട് സംസാരിക്കവെയാണ് വിവാദ ചിത്രത്തിനെതിരെ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. സിനിമകള്‍ പ്രൊപ്പഗാണ്ട ടൂളായി മാറുന്നതിനെക്കുറിച്ചുള്ള വിദ്യാര്‍ഥിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രാഹുല്‍ ഗാന്ധി.

കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ ഒഴിഞ്ഞു കിടക്കുന്നുവെന്നതും ആരും സിനിമ കാണുന്നില്ല എന്നതും സന്തോഷം ഉണ്ടാക്കുന്നതാണ്. കേരളവും അതിന്റെ സംസ്‌കാരവും പാരമ്പര്യവും എന്താണെന്ന് മനസിലാക്കിയിട്ടുള്ള വലിയൊരു ഭൂരിപക്ഷം ഉണ്ടെന്നും അത് കാണിച്ചു തരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്താകെ ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനും ചിലരെ അപരവത്കരിക്കാനും സിനിമകളേയും മാധ്യമങ്ങളേയും ആയുധമാക്കി ഉപയോഗിക്കുകയാണ്. അതിനായി വലിയ തോതില്‍ പണം ചെലവാക്കുന്നു. അത് രാജ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വിവാദ ചിത്രം കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമാണ് കേരള സ്‌റ്റോറി 2 ഗോസ് ബിയോണ്ട്. ചിത്രത്തിനെതിരെ കേരളത്തിന് അകത്തും പുറത്തും ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. കാമാഖ്യ നാരായണ്‍ സിങ് ആണ് സിനിമയുടെ സംവിധാനം. വിപുല്‍ അമൃത് ലാല്‍ ഷായാണ് ചിത്രത്തിന്റെ നിര്‍മാണം.

Rahul Gandhi about The Kerala Story 2. He is happy that the theatres are empty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

'കള്ളൻ' നാട്ടിലെ 'മാന്യൻ'; 2 കോടിയുടെ ആഡംബര വീട്, മുന്തിയ കാറിൽ സഞ്ചാരം! ഒടുവിൽ പൊലീസ് പൊക്കി

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

SCROLL FOR NEXT