'കാട്ടാളന്‍' സിനിമ പോസ്റ്ററില്‍ രാജ് തിരൺദാസ് Instagram
Entertainment

കാട്ടാളന്‍റെ വേട്ടയിൽ ഇനി രാജ് തിരൺദാസും; താരത്തെ ക്ഷണിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

പുഷ്പ: ദി റൈസി'ൽ മൊഗിലീസു എന്ന കഥാപാത്രമായെത്തിയ രാജ് തിരൺദാസു

സമകാലിക മലയാളം ഡെസ്ക്

മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പുഷ്പ: ദി റൈസി'ൽ മൊഗിലീസു എന്ന കഥാപാത്രമായെത്തിയ രാജ് തിരൺദാസു. മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളന്‍’ ലൂടെയാണ് താരം മലയാളത്തിലേക്ക് എത്തുന്നത്. 'പുഷ്പ: ദി റൈസി'ൽ മൊഗിലീസുവിനെ പ്രേക്ഷകർ അത്ര പെട്ടെന്ന് മറക്കാനിടയില്ല. പരുക്കനും ശക്തവുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്‍റെ അസാമാന്യ കഴിവുകൊണ്ടുതന്നെ 'കാട്ടാളനി'ൽ ഞെട്ടിക്കാൻ കച്ചമുറുക്കി തന്നെയാണ് രാജിന്‍റെ വരവ്.

കാട്ടാളന്‍റെ വേട്ടയിൽ ഇനി രാജ് തിരൺദാസും' എന്ന ടാഗ് ലൈനുമായാണ് ക്യൂബ്സ് എന്‍റ‍ർടെയ്ൻമെന്‍റ്സ് പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ബുട്ട ബൊമ്മ, ഭുവന വിജയം, ചക്രവ്യൂഹം, പ്രേമ വിമാനം, ഭഗവന്ത് കേസരി, തില്ലു സ്ക്വയർ, മൈക്കിൾ, പുഷ്പ ദ റൈസ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് രാജ് തിരൺദാസു.

ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ് തുടങ്ങിയ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ "ആന്‍റണി വർഗ്ഗീസ്" എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്.

Raj Tirandasu, who is all set to make his Malayalam debut.The actor will be making his Malayalam debut with the new film 'Kaattalan' directed by debutant Paul George.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

SCROLL FOR NEXT