Raja Karuppasamy, Guru വിഡിയോ സ്ക്രീൻഷോട്ട്
Entertainment

​"ഗുരു'വിലെ ആ സീനിനെക്കുറിച്ച് ഇന്ന് ആലോചിച്ചാൽ തന്നെ വിവാദമാകും; മലയാളത്തിൽ മാത്രമേ ഇത്തരം സിനിമകൾ ചെയ്യാനാകൂ'

'ഇന്നത്തെ കാലത്ത് അത്തരമൊരു സീനിനെക്കുറിച്ച് ആലോചിച്ചാല്‍ തന്നെ വിവാദമാകും'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തമിഴകത്തും കേരളത്തിലും ഒരുപോലെ സ്വീകാര്യത നേടിയ ചിത്രമാണ് രാജ കറുപ്പസാമി സംവിധാനം ചെയ്ത 'മൊത രാത്രി'. തമിഴിലെ ഈ വർഷത്തെ മികച്ച ഹിറ്റുകളിലൊന്നായി മാറിയ ചിത്രത്തിന് ഒടിടിയിലും വൻ സ്വീകാര്യത ലഭിച്ചിരുന്നു. സംവിധാനത്തിനൊപ്പം ചിത്രത്തിലെ പ്രധാന വേഷം ചെയ്തും രാജ പ്രേക്ഷകരുടെ കയ്യടി നേടി. ഇപ്പോഴിതാ ഒരു സിനിമാ പ്രേമി എന്ന നിലയിൽ തന്നെ സ്വാധീനച്ചതിൽ മലയാള സിനിമകളുമുണ്ടെന്ന് പറയുകയാണ് രാജ.

മലയാളത്തിലെ പല സിനിമകളും തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും മറ്റ് ഇൻഡസ്ട്രിയിലെ സൂപ്പർ താരങ്ങൾ ചെയ്യാൻ മടിക്കുന്ന റോളുകൾ മലയാളത്തിലെ താരങ്ങൾ ചെയ്യാറുണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. റീല്‍ ട്രൈബ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാജ കറുപ്പസാമി. "മലയാള സിനിമ കണ്ടു തുടങ്ങിയത് സുഹൃത്തുക്കൾ നിർദേശിച്ചതിനെ തുടർന്നാണ്.

ഓരോ സിനിമയും വ്യത്യസ്ത അനുഭവമായിരുന്നു. പല സിനിമകളും എന്നെ അത്ഭുതപ്പെടുത്തി. അതില്‍ എടുത്ത് പറയേണ്ട ചില പടങ്ങളുണ്ട്. അതിലൊന്നാണ് 'കുരുതി'. പൃഥ്വിരാജിനെപ്പോലെ ഒരു സൂപ്പര്‍ സ്റ്റാര്‍ ഇത്തരമൊരു ചാലഞ്ചിങ് റോള്‍ ചെയ്തത് എടുത്ത് പറയേണ്ടതാണ്. വളരെ സെന്‍സിറ്റീവായ വിഷയം പറഞ്ഞതാണ് ആ സിനിമയുടെ സ്‌പെഷ്യാലിറ്റി. പണ്ടും ഇതുപോലെയുള്ള സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്.

'ഗുരു' എന്ന സിനിമ അതിന് ഉദാഹരണമാണ്. ആ സിനിമയുടെ ഓപ്പണിങ് സീന്‍ തന്നെ ഒന്ന് ആലോചിച്ച് നോക്കൂ. മുസ്‌ലിം തൊപ്പി ധരിച്ചുകൊണ്ട് ഒരു ഹിന്ദു പയ്യന്‍ അമ്പലത്തില്‍ കയറുന്നത് വലിയൊരു കലാപത്തിന് കാരണമാകുന്നു. ഇന്നത്തെ കാലത്ത് അത്തരമൊരു സീനിനെക്കുറിച്ച് ആലോചിച്ചാല്‍ തന്നെ വിവാദമാകും.

മലയാളത്തില്‍ മാത്രമേ ഇത്തരം കഥകള്‍ എക്‌സിക്യൂട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂ".- കറുപ്പസാമി പറഞ്ഞു. 'കാതല്‍', 'മുംബൈ പൊലീസ്' പോലുള്ള സിനിമകളും മോളിവുഡിന്റെ സവിശേഷതയാണെന്ന് രാജ പറഞ്ഞു. ഇത്തരം സിനിമകളെല്ലാം തന്നെ വലിയ രീതിയില്‍ ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ടെന്നും മൊത രാത്രിയില്‍ അതിന്റെയെല്ലാം ഷെയ്ഡ് കാണാനാകുമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Director Raja Karuppasamy talks about Malayalam movie Guru.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജയിലില്‍ വരുമ്പോള്‍ മാത്രം രോഗമോ?; പുറത്തിറങ്ങുമ്പോള്‍ വിദേശത്ത് പോകണം, ഇത് എങ്ങനെ ശരിയാകും?'; തച്ചങ്കരിയോട് ചോദ്യങ്ങളുമായി കോടതി

ഐശ്വര്യത്തിന്റെ ഉത്സവം, ധൻതേരസ് വെള്ളിയാഴ്ച, സ്വർണം വാങ്ങുന്നത് ശുഭകരമോ?; പൂജാവിധികൾ എന്തെല്ലാം?

കരാർ ലംഘിച്ച് തമിഴ്‌നാടിന്റെ ജലചൂഷണം; ചിറ്റൂരിലും നെന്മാറയിലും കർഷക ആശങ്ക; അടിയന്തര യോഗത്തിന് കേരളം

ട്രാഫിക് നിയമം ലംഘിച്ചോ? ഇ-ചലാൻ പിഴത്തുകയിൽ 50 ശതമാനം ഇളവ്; ആംനസ്റ്റി പദ്ധതി ജനുവരി 31 വരെ മാത്രം

കാത്തിരുന്ന്... കാത്തിരുന്ന്... ആഴ്‌സണല്‍ ആന്‍ഫീല്‍ഡില്‍ ജയിച്ചു!