Rajesh Sharma 
Entertainment

പ്രഭാസ് സിനിമയുടെ സെറ്റില്‍ പ്രാണിയുടെ കടിയേറ്റു; ഗൗനിക്കാതെ വിമാനയാത്ര, പിന്നാലെ പനിയും ശ്വാസ തടസവും; രാജേഷ് ശര്‍മയുടെ നില ഗുരുതരം

രക്തം കട്ട പിടിക്കുകയും അത് ശ്വാസകോശത്തിലേക്ക് നീങ്ങുകയും ചെയ്താല്‍ ജീവന് തന്നെ ആപത്താകും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഷൂട്ടിങിനിടെ പ്രാണിയുടെ കടിയേറ്റ് നടന്‍ രാജേഷ് ശര്‍മ ആശുപത്രിയില്‍. പ്രഭാസ് നായകനായ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേല്‍ക്കുന്നത്. പശ്ചിമ ബംഗാളിലെ ധക്കൂരിയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് താരമിപ്പോള്‍. താരത്തിന്റെ അവസ്ഥ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാമോജി ഫിലിം സിറ്റിയില്‍ വച്ചായിരുന്നു ചിത്രീകരണം. പാക്കപ്പിന് ശേഷം പ്രദേശവാസികളായ ടെക്‌നീഷ്യന്മാരുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു രാജേഷ്. കാടുപിടിച്ച സ്ഥലത്തായിരുന്നു നടന്‍ നിന്നിരുന്നത്. ഈ സമയത്താണ് പ്രാണിയുടെ കടിയേല്‍ക്കുന്നത്. എന്നാല്‍ രാജേഷ് ഇക്കാര്യം ആദ്യം ഗൗരവ്വമായിട്ടെടുത്തില്ല. പ്രാഥമിക ചികിത്സ തേടാതെ രാജേഷ് മുന്നോട്ട് പോവുകയായിരുന്നു.

അതേസമയം, അത് പ്രാണിയാണ് കടിച്ചതെന്ന് ഇനിയും വ്യക്തമല്ല. ആറ് മണിക്കൂറുകള്‍ക്ക് ശേഷം രാജേഷിന് വലതുകാലിന് കഠിനമായ വേദന അനുഭവപ്പെടുകയായിരുന്നു. ആരോഗ്യാവസ്ഥ മോശമായപ്പോഴും രാജേഷ് കൊല്‍ക്കത്തയിലേക്ക് തിരികെ പോകാനായി വിമാനം കയറി. യാത്രയ്ക്കിടെ അദ്ദേഹത്തിന് കഠിനമായ പനിയുണ്ടായി. ആരോഗ്യാവസ്ഥ കൂടുതല്‍ മോശമായതോടെ തൊട്ടടുത്ത ദിവസം ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ആശുപത്രിയിലെത്തി ഒരു ദിവസം കഴിഞ്ഞിട്ടും പനി കുറഞ്ഞിട്ടില്ല. ശ്വാസതടസവും അനുഭവപ്പെടുന്നുണ്ട്. വലതുകാലില്‍, കടിയേറ്റ ഭാഗത്തായി ഇന്‍ഫെക്ഷനുമുണ്ട്. കാല്‍ വിരലില്‍ നിന്നും ഇന്‍ഫെക്ഷന്‍ കാല്‍മുട്ടിലേക്ക് വ്യാപിച്ചതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. താരം അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. താരത്തെ സസൂക്ഷ്മം നിരീക്ഷിച്ച് വരുന്നതായാണ് ഡോകര്‍മാര്‍ അറിയിച്ചത്. രക്തം കട്ട പിടിക്കുകയും അത് ശ്വാസകോശത്തിലേക്ക് നീങ്ങുകയും ചെയ്താല്‍ ജീവന് തന്നെ ആപത്തുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് താരത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ അവിജിത്ത് ഭട്ടാചാര്യ പറയുന്നത്.

സംഭവത്തില്‍ സുതാര്യമായ അന്വേഷണം വേണമെന്ന് താരങ്ങളുടെ സംഘടനയായ ഓള്‍ ഇന്ത്യ സിനിമ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഷൂട്ടിങ്ങിനിടെ തന്നെ ആരോഗ്യാവസ്ഥ മോശമായിട്ടും എന്തുകൊണ്ട് ഹൈദരാബാദിലെ ആശുപത്രിയിലെത്തിച്ചില്ല? സെറ്റില്‍ അടിയന്ത്ര വൈദ്യ സഹായം ലഭ്യമായിരുന്നുവോ? നിര്‍ബന്ധിതമായ തൊഴിലി സുരക്ഷാ-ശുചിത്വ-അടിയന്തര വൈദ്യസഹായ പ്രോട്ടോക്കോളും പാലിച്ചിരുന്നുവോ എന്നെല്ലാം അന്വേഷിക്കണമെന്നും എഐസിഡബ്ല്യുഎ പറയുന്നു.

Rajesh Sharma is hospitalised after insect bite during filming of Prabhas starrer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം അഞ്ചായി; ഇനി കണ്ടെത്താനുള്ളത് മൂന്നുപേരെ

എണ്ണവില 80 ഡോളറിലേക്ക്, രണ്ടുദിവസത്തിനിടെ ആറുശതമാനത്തിന്റെ വര്‍ധന; പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ആശങ്ക

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; 1,05,000ന് മുകളില്‍

മേഘങ്ങൾ കൈയെത്തും ദൂരെ; മൺസൂൺ ടൂറിസ്റ്റുകളെ കാത്ത് പാലുകാച്ചി മലയൊരുങ്ങി

സഞ്ജുവോ വൈഭവോ? പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും; ശ്രേയസിനും സംഘത്തിനും ജീവന്‍മരണ പോരാട്ടം