Rajinikanth  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

വയസാനാലും ഉന്‍ സ്റ്റൈലും അഴകും ഇന്നും ഉന്നേ വിട്ട് പോകലേ'; 'പടയപ്പ 2' പ്രഖ്യാപിച്ച് രജനികാന്ത്, ടൈറ്റിൽ പുറത്ത്

അടുത്ത ജന്മത്തിൽ നിന്ന് പഴി വാങ്ങാതെ വിടില്ലെന്ന് നീലാംബരി പറയുന്നുണ്ട്.

സമകാലിക മലയാളം ഡെസ്ക്

പടയപ്പ ഇന്നും തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് ഒരു ആവേശമാണ്. ചിത്രം ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിയിരുന്നു. രജനികാന്തിന്റെ പടയപ്പ എന്ന കഥാപാത്രവും രമ്യ കൃഷ്ണന്റെ നീലാംബരി എന്ന വേഷവുമായിരുന്നു സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.

ഇന്നും ഈ സിനിമയ്ക്കും കഥാപാത്രങ്ങൾക്കും സംഭാഷണങ്ങൾക്കും ആരാധകർ ഏറെയാണ്. നിലവിൽ റീ റിലിസിന് ഒരുങ്ങുകയാണ് പടയപ്പ. ഈ അവസരത്തിൽ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് രജനികാന്ത്. ഒപ്പം ടൈറ്റിലും പ്രഖ്യാപിച്ചിട്ടുണ്ട്.

"50 വർഷത്തെ എന്റെ സിനിമാ ജീവിതത്തിൽ, തിയറ്റർ ഗേറ്റെല്ലാം തകർത്ത് അകത്തുകയറി സ്ത്രീകൾ കണ്ട ഒരേയൊരു സിനിമ പടയപ്പയാണ്. 2.0, ജയിലർ 2 ഒക്കെ വന്ന വേളയിൽ എന്തുകൊണ്ട് പടയപ്പ 2 ചെയ്തു കൂടാ എന്ന തോന്നൽ എനിക്ക് വന്നു. അടുത്ത ജന്മത്തിൽ നിന്ന് പഴി വാങ്ങാതെ വിടില്ലെന്ന് നീലാംബരി പറയുന്നുണ്ട്.

അതുപോലെ സിനിമയുടെ പേര് നീലാംബരി- പടയപ്പ 2. കഥയെ കുറിച്ച് ചർച്ചകൾ നടക്കുകയാണ്. എല്ലാം നല്ല രീതിയിൽ വന്നാൽ പടയപ്പ പോലൊരു സിനിമ സംഭവിക്കും. രസികർക്ക് തിരുവിളയാകും", എന്ന് രജനികാന്ത് പറഞ്ഞു. "ഞാനാണ് പടയപ്പ നിർമിച്ചത്. ഒരു ഒടിടിക്കോ സാറ്റ്ലൈറ്റിനോ ഈ പടം ഞാൻ കൊടുത്തിട്ടില്ല. സൺ ടിവിക്ക് രണ്ട് തവണ കൊടുത്തു. അല്ലാതെ ഒന്നുമില്ല. ജനങ്ങൾ തിയറ്ററിൽ ആഘോഷിക്കേണ്ട സിനിമയാണത്.

ഒടുവിൽ എന്റെ സിനിമാ ജീവിതത്തിലെ 50-ാം വർഷം റിലീസ് ചെയ്യണം എന്ന് തീരുമാനിച്ചു", എന്നും രജനികാന്ത് കൂട്ടിച്ചേർത്തു. റീ റിലീസിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പുതിയ വിഡിയോയിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ഡിസംബർ 12നാണ് പടയപ്പ വീണ്ടും തിയറ്ററിൽ എത്തുന്നത്. രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് റീ റിലീസ്. കെഎസ് രവികുമാറിന്റെ സംവിധാനത്തിൽ 1999ൽ റിലീസ് ചെയ്ത ചിത്രമാണ് പടയപ്പ.

Cinema News: Tamil Super Star Rajinikanth confirms Padayappa 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്തുകൊണ്ട് ആദ്യം പൊലീസില്‍ പരാതിപ്പെട്ടില്ല? മൊഴിയില്‍ വൈരുദ്ധ്യം; രാഹുലിനെതിരായ രണ്ടാമത്തെ പരാതിയില്‍ സംശയമുന്നയിച്ച് കോടതി

ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു; വിയോഗം മാര്‍ച്ചില്‍ വിരമിക്കാനിരിക്കെ

രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ മണിപ്പൂരിലെത്തും

ആകെ 18274 പോളിങ് സ്റ്റേഷനുകള്‍, 2055 പ്രശ്നബാധിത ബൂത്തുകള്‍; 7 ജില്ലകള്‍ നാളെ വിധിയെഴുതും

വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി ആരാധകര്‍ക്ക് മുന്നിലെത്തി സ്മൃതി മന്ധാന, വിഡിയോ

SCROLL FOR NEXT