ജയിലർ പോസ്റ്റർ/ ട്വിറ്റർ 
Entertainment

ലാലേട്ടനും രജനിയും ഒരൊറ്റ ഫ്രെയിമിൽ; ആരാധകരുടെ പരിഭവം തീർത്ത് ജയിലറിലെ പുതിയ പോസ്റ്റർ

ജയിലറിലെ പുതിയ പോസ്റ്റർ പുറത്തുവിട്ട് 'സൺ പിക്ചേഴ്സ്'

Author : സമകാലിക മലയാളം ഡെസ്ക്

ജനീകാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ജയിലറിലെ പുതിയ പോസ്റ്റർ പുറത്തുവിട്ട് 'സൺ പിക്ചേഴ്സ്'.  മോഹൻലാലും രജനീകാന്തും ഒരൊറ്റ ഫ്രെയിമിൽ വരുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ജയിലറിന്റെ ട്രെയിലറിൽ മോഹൻലാലിനെ ഉൾപ്പെടുത്താത്തതിൽ ആരാധകർ രോഷം പ്രകടിപ്പിച്ചിരുന്നു. ഇത്തവണ ആരാധകരുടെ പരിഭവങ്ങൾ പരമാവധി തീർക്കുന്നതാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന പോസ്റ്റർ. 

'സൂപ്പർസ്റ്റാർ - ലാലേട്ടൻ' എന്നാണ് പോസ്റ്ററിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ആരെല്ലാം ഈ കോമ്പോ കാണാൻ കാത്തിരിക്കുന്നു ? തിയേറ്ററുകളിൽ കൊടുങ്കാറ്റടിക്കാൻ ഇനി അഞ്ച് ദിവസങ്ങൾ കൂടി മാത്രമെന്നും സൺ പിക്‌ചേഴ്‌സ് ട്വീറ്റ് ചെയ്‌തു. രജിനിയുടെ 169മത്തെ ചിത്രമാണ് ജയിലർ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തിയറ്ററുകളിൽ എത്തുന്നത്.

ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് എത്തുന്നത്. തമന്നയാണ് ചിത്രത്തിലെ നായിക. അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്‌ഷൻ ഡയറക്ടര്‍. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രാഹണം. രമ്യ കൃഷ്ണൻ, വിനായകൻ, ജാക്കി ഷ്‌റോഫ്, സുനിൽ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT