നന്ദമൂരി ബാലകൃഷ്ണ/ ഫെയ്സ്ബുക്ക്, രജനീകാന്ത്/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'ബാലയ്യ കണ്ണിറുക്കി  വാഹനം പൊട്ടിത്തെറിപ്പിക്കും, എനിക്കോ ബച്ചനോ ഷാരൂഖിനോ പറ്റില്ല'; രജനീകാന്ത്

ബാലയ്യയ്ക്ക് ഒരു നോട്ടം മതി എല്ലാം തകർക്കാൻ എന്നാണ് രജനീകാന്ത് പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

തെലുങ്കിലോ സൂപ്പർതാരമാണ് നന്ദമൂരി ബാലകൃഷ്ണ. താരത്തിന്റെ ആക്ഷൻ രം​ഗങ്ങൾ പലപ്പോഴും ട്രോളുകളിൽ നിറയാറുണ്ട്. ഇപ്പോൾ ബാലയ്യയെ പ്രശംസിച്ചുകൊണ്ടുള്ള സൂപ്പർതാരം രജനീകാന്തിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്. അമിതാഭ് ബച്ചനോ ഷാറുഖ് ഖാനോ തനിക്കോ ഒന്നും ചെയ്യാനാകാത്ത കാര്യങ്ങള്‍ നന്ദമൂരി ബാകൃഷ്ണയ്ക്ക് സാധിക്കുമെന്നാണ് രജനീകാന്ത് പറഞ്ഞത്. 

ബാലയ്യയ്ക്ക് ഒരു നോട്ടം മതി എല്ലാം തകർക്കാൻ എന്നാണ് രജനീകാന്ത് പറഞ്ഞത്. ബാലയ്യ ചെയ്യുന്നതെല്ലാം പ്രേക്ഷകർ ഏറ്റെടുക്കുമെന്നും താരം കൂട്ടിച്ചേർത്തു. ”എന്റെ സുഹൃത്തായ ബാലയ്യയ്ക്ക് ഒരു നോട്ടം മതി എല്ലാം തകർക്കാൻ. ഒരു ചെറിയ കണ്ണിറുക്കല്‍ കൊണ്ട് വാഹനം പൊട്ടിത്തെറിപ്പിക്കാനും അതു മുപ്പതടി ഉയരത്തിലേക്ക് പറപ്പിക്കാനും അദ്ദേഹത്തിനു സാധിക്കും. അത് രജിനികാന്ത്, അമിതാഭ്, ഷാറുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ ഇവര്‍ ആരെ കൊണ്ടും സാധ്യമായ കാര്യമല്ല. അങ്ങനെയുള്ള കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്താലും ആരും അംഗീകരിക്കില്ല. ബാലയ്യ ചെയ്യുന്നതെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കും.- രജനീകാന്ത് പറഞ്ഞു. 

ബാലയ്യയുടെ പിതാവും നടനും ആന്ധ്രാ മുൻ മുഖ്യമന്ത്രിയുമായ നന്ദമൂരി താരക രാമ റാവുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു താരം. തെലുങ്ക് പ്രേക്ഷകര്‍ ബാലയ്യയെയല്ല മറിച്ച് എന്‍ടിആറിനെയാണ് അദ്ദേഹത്തില്‍ കാണുന്നത്. അദ്ദേഹം ഒരു നല്ല ഹൃദയത്തിനുടമയാണ്. രാഷ്ട്രീയത്തിലും സിനിമയിലും ഒരുപോലെ അദ്ദേഹത്തിനു ശോഭിക്കാന്‍ കഴിയട്ടെയെന്നും രജനീകാന്ത് ആശംസിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT