തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'ജയിലര്‍ 2'. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരുന്നു. വര്‍മന്റെ സാമ്രാജ്യം ഇല്ലാതാക്കിയെങ്കിലും അയാള്‍ക്ക് മുകളിലുള്ള ആളുകളെ തേടിപ്പിടിച്ച് വേട്ടയാടുന്നതിനായി ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ നടത്തുന്ന ശ്രമങ്ങളാണ് ജയിലര്‍ 2 വിന്റെ കഥ.
ആദ്യ ഭാഗത്തേക്കാള്‍ ശക്തരായ വില്ലന്മാരെയാണ് ഇത്തവണ നേരിടാനുള്ളതെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. പ്രതീക്ഷ നല്‍കുന്ന ട്രെയ്‌ലറാണെങ്കിലും സിനിമയില്‍ പലയിടത്തും എഐ അമിതമായി ഉപയോഗിച്ചിട്ടുണ്ടെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. അത്തരത്തിലൊന്നാണ് ട്രെയ്‌ലറിന്റെ ഒടുവില്‍ കാണിക്കുന്ന ബ്ലാസ്റ്റ് സീന്‍.
വില്ലനോട് പഞ്ച് ഡയലോഗടിച്ച മുത്തുവേല്‍ കയ്യിലെ റിമോട്ട് അമര്‍ത്തി വലിയൊരു ബില്‍ഡിങ് തകര്‍ക്കുന്നതായാണ് കാണിക്കുന്നത്. സ്ലോ മോഷനും ബ്ലാസ്റ്റുമെല്ലാം കാണിച്ച സീനിലെ മിസ്റ്റേക്കാണ് ഇപ്പോള്‍ പലരും ചൂണ്ടിക്കാണിച്ചത്. റിയലായി ഷൂട്ട് ചെയ്യുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ എഐ ഉപയോഗിച്ചാണ് ഈ സീന്‍ ക്രിയേറ്റ് ചെയ്തതെന്ന് കമന്റുകളുണ്ട്.
ബ്ലാസ്റ്റിന് ശേഷം രജിനിയുടെ സ്ലോ മോഷന് ശ്രദ്ധിച്ച് നോക്കിയാല്‍ കയ്യിൽ ആറ് വിരല്‍ കാണാനാകുമെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. ഇതേ സീനില്‍ രജിനിയുടെ കൈകളിലെ ചുളിവ് വന്നും പോയും ഇരിക്കുകയാണെന്നും ചിലര്‍ കണ്ടെത്തി.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
സമീപകാലത്ത് പല സിനിമകളിലും എഐയുടെ അമിതമായ ഉപയോഗമുണ്ടെന്നും എന്നാല്‍ ജയിലര്‍ 2വിലേത് വളരെ മോശമാണന്നും ട്രെയ്‌ലര്‍ കണ്ടവര്‍ അഭിപ്രായപ്പെടുന്നു. ഇത്രയും വലിയ ബഡ്ജറ്റിലൊരുങ്ങുന്ന സിനിമയില്‍ ഇതുപോലുള്ള ചെറിയ മിസ്റ്റേക്കുകള്‍ അണിയറപ്രവര്‍ത്തകര്‍ ശ്രദ്ധിക്കാതെ വിടുന്നത് മോശമാണെന്നും കമന്റുകളുണ്ട്. 350 കോടിയിലേറെ ചെലവഴിച്ചാണ് ചിത്രം ഒരുങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates