Rajisha Vijayan 
Entertainment

ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന നിലപാട് 'മസ്തിഷ്‌ക മരണ'ത്തില്‍ മാറ്റി; കാഴ്ചപ്പാടിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് രജിഷ വിജയന്‍

എന്തുകൊണ്ടാണ് നിലപാടില്‍ മാറ്റം വന്നതെന്ന് പറയുകയാണ് രജിഷ വിജയന്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, തമിഴിലടക്കം സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് രജിഷ വിജയന്‍. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊണ്ടാണ് രജിഷ കരിയര്‍ ആരംഭിച്ചത്. പിന്നീടിങ്ങോട്ട് പ്രകടനത്തിലും സിനിമയുടെ തെരഞ്ഞെടുപ്പുകളിലും മിനിമം ഗ്യാരണ്ടി നായികയായി സ്വയം അടയാളപ്പെടുത്താന്‍ രജിഷയ്ക്ക് സാധിച്ചിട്ടുണ്ട്.

ഒരിക്കല്‍ ഡാന്‍സ് നമ്പര്‍ ചെയ്യില്ലെന്ന് നിലപാടെടുത്തിരുന്നു രജിഷ. എന്നാല്‍ ഈയ്യടുത്തിറങ്ങിയ മസിത്ഷക മരണം എന്ന ചിത്രത്തില്‍ രജിഷ ഡാന്‍സ് നമ്പര്‍ ചെയ്തത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. എന്തുകൊണ്ടാണ് നിലപാടില്‍ മാറ്റം വന്നതെന്ന് പറയുകയാണ് രജിഷ വിജയന്‍.

പോര്‍ട്രെയ്ല്‍സ് ബൈ ഗദ്ദാഫി യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രജിഷയുടെ പ്രതികരണം. ഒരുകാലത്ത് ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന് നിലപാടെടുത്തെങ്കിലും മസ്തിഷ്‌ക മരണം എന്ന സിനിമയില്‍ ഐറ്റം നമ്പറിന്റെ ഭാഗമാകാനുള്ള തീരുമാനം വളര്‍ച്ചയുടെ അടയാളമായിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രജിഷ വിജയന്‍.

''സിനിമ മാത്രമല്ല, സമയം മാറുമ്പോഴും നമ്മളെല്ലാവരും മാറും. ജീവിതാനുഭവങ്ങള്‍ മുന്നോട്ട് പോകുന്തോറും എല്ലാവരിലും മാറ്റം അനിവാര്യമാണല്ലോ. പിന്നെ ഓരോരോ സിനിമ ചെയ്യുമ്പോഴും വ്യത്യസ്തമായ കഥയും പശ്ചാത്തലവുമായിരിക്കും പറയുക. മാനസികവും ശാരീരികവുമായി ബുദ്ധിമുട്ടുള്ളതായിരിക്കാം. അതെല്ലാം നമ്മളെ മാറ്റിയേക്കും'' എന്നാണ് രജിഷ പറയുന്നത്.

''പ്രധാനപ്പെട്ട കാര്യം, ഒരു ഗ്രൂപ്പ് ആളുകളുടെ കൂടെ നിശ്ചിത സമയം ചെലവിട്ടു കഴിയുമ്പോഴേക്കും അവരുമായി നമ്മള്‍ സംസാരിക്കും, യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ ആളുകളെ കാണുകയും അവരുമായി സംസാരിക്കുകയും ചെയ്യുമ്പോഴുമാണ് നമ്മുടെ ചിന്താഗതി വിശാലമാകുന്നത്. സമയം കഴിയുമ്പോള്‍ എല്ലാവരിലും ആ മാറ്റമുണ്ടാകുമെന്ന് കരുതുന്നു'' എന്നും താരം പറയുന്നു. ''അനുരാഗ കരിക്കിന്‍ വെള്ളം ചെയ്യുമ്പോള്‍ എനിക്കുണ്ടായിരുന്ന ചിന്താഗതിയായിരിക്കില്ല ഇന്ന് എനിക്കുള്ളത്. പത്ത് വര്‍ഷം കഴിയുമ്പോള്‍ ഇതായിരിക്കില്ല'' എന്നും രജിഷ പറയുന്നു.

Rajisha Vijayan on change in views overtime and doing item dance in Masthishka Maranam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജീവിതാവസാനം വരെ നീതിക്കായി പോരാടേണ്ടി വരുന്നു, ഈ അവസ്ഥ ആർക്കും ഉണ്ടാകരുത്': ബിൽകിസ് ബാനു

'റോളക്സിന്റെ വക ഈശ്വരന് കാർട്ടിയർ'; നസ്ലെന് ഒമ്പത് ലക്ഷത്തിന്റെ വാച്ച് സമ്മാനിച്ച് സൂര്യ

ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ്: ഇന്ത്യന്‍ ടീം ദോഹയിലെത്തി, ആദ്യ മത്സരം നേപ്പാളിനെതിരെ

മുസ്‌ലിം ലീഗ് വിട്ടുനിന്നു: ആനക്കര പഞ്ചായത്ത് എൽഡിഎഫിന്; എംവി ജസീന അധ്യക്ഷ

'ഇന്ന് നീ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ തക്കവണ്ണം വളർന്നു വലുതായിരിക്കുന്നു'; അനിയന്റെ വിവാഹദിനത്തിൽ കുറിപ്പുമായി സ്വാസിക