മാലിക് 
Entertainment

​അടുത്ത ഹിറ്റടിക്കാൻ രാജ്കുമാർ റാവു; വരാൻ പോകുന്നത് ഗ്യാങ്സ്റ്റർ ചിത്രം, 'മാലിക്' ഫസ്റ്റ് ലുക്ക്

'മാലിക്കിൻ്റെ ലോകത്തേക്ക് സ്വാഗതം. ഷൂട്ടിംഗ് ആരംഭിച്ചു'.

Author : സമകാലിക മലയാളം ഡെസ്ക്

നടൻ രാജ്കുമാർ റാവു നായകനായെത്തുന്ന പുതിയ ചിത്രമാണ് മാലിക്. താരത്തിന്റെ 40-ാം ജന്മദിനമായ ഇന്ന് മാലിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പൊലീസ് വാഹനത്തിന് മുകളിൽ കയറി തോക്ക് പിടിച്ച് നിൽക്കുന്ന രാജ്കുമാർ റാവുവിനെയാണ് പോസ്റ്ററിൽ കാണാനാവുക.

അടുത്ത ബോക്സോഫീസ് ​ഹിറ്റ് എന്നാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ചിരിക്കുന്ന പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ. 'മാലിക്കിൻ്റെ ലോകത്തേക്ക് സ്വാഗതം. ഷൂട്ടിംഗ് ആരംഭിച്ചു'- എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് രാജ്കുമാർ റാവു കുറിച്ചിരിക്കുന്നത്. ​​ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലറായാണ് മാലിക് പ്രേക്ഷകരിലേക്കെത്തുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത് ആദ്യമായാണ് ഇത്തരമൊരു സിനിമയിൽ താരം അഭിനയിക്കുന്നത്. പുൽകിത സംവിധാനം ചെയ്യുന്ന ചിത്രം ടിപ്‌സ് ഫിലിംസ്, നോർത്തേൺ ലൈറ്റ്‌സ് ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രദ്ധ കപൂർ നായികയായെത്തിയ ഹൊറർ കോമഡി ചിത്രം സ്ത്രീ 2 ആണ് രാജ്കുമാർ റാവുവിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

'ഇഞ്ചി'... കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി; പക്ഷേ, 'കപ്പ'... സൂപ്പറാ!

SCROLL FOR NEXT