രാഖി സാവന്ത് 
Entertainment

ആരോഗ്യനില പെട്ടെന്ന് വഷളായി, നടി രാഖി സാവന്ത് ആശുപത്രിയിൽ

ആരോ​ഗ്യാവസ്ഥ പെട്ടെന്ന് വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ടി രാഖി സാവന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആശുപത്രി കിടക്കയിലുള്ള രാഖിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ആരോ​ഗ്യാവസ്ഥ പെട്ടെന്ന് വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എന്നാൽ താരത്തെ ഏത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്നോ നടിയുടെ ഇപ്പോഴത്തെ ആരോ​ഗ്യനില എങ്ങനെയാണെന്നോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആറ് ദിവസം വരെ നടിയ്ക്ക് ഡോക്ടർമാർ വിശ്രമം നിർദേശിച്ചിരിക്കുകയാണെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതിന് മുൻപ് ഒരു ഓപ്പറേഷന്റെ ഭാ​ഗമായി താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതേസമയം താരത്തിന്റെ ആരോ​ഗ്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകരും രം​ഗത്തെത്തിയിട്ടുണ്ട്. രാഖി വേ​ഗം സുഖം പ്രാപിക്കട്ടെയെന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിറയുന്ന കമന്റുകൾ. ബി​ഗ് ബോസം താരം കൂടിയായിരുന്ന രാഖി തന്റെ പ്രസ്താവനകളിലൂടെ വിവാദങ്ങളിലും നിറഞ്ഞു നിൽക്കാറുണ്ട്. പലപ്പോഴും രാഖിയുടെ വിവാദ പരാമർശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !