Peddi എക്സ്
Entertainment

'റാം ചരണിൽ നിന്ന് ഇത്ര പ്രതീക്ഷിച്ചില്ല, റൊമാൻസ് ഒക്കെ വെറുപ്പിക്കൽ!'; 'പെദ്ദി' ആദ്യ ഷോ എക്സ് പ്രതികരണം

ജാൻവിയുടെ കഥാപാത്രത്തിനും പ്രകടനത്തിനും വിമർശനവുമുയരുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

റാം ചരണ്‍ നായകനായെത്തിയ 'പെദ്ദി' തിയറ്ററുകളിലെത്തി. ആദ്യ ഷോയ്ക്ക് പിന്നാലെ ബുച്ചി ബാബു സന സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. റാം ചരണിന്റെ പെർഫോമൻസിനും എആർ റഹ്മാന്റെ മ്യൂസിക്കിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അതേസമയം ജാൻവിയുടെ കഥാപാത്രത്തിനും പ്രകടനത്തിനും വിമർശനവുമുയരുന്നുണ്ട്.

ചിത്രത്തിനായി നടൻ നന്നായി കഷ്ടപ്പെട്ടിട്ടുണ്ടെന്നും സ്പോർട്സ് രംഗങ്ങൾ റാം ചരൺ കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട് എന്നാണ് സിനിമ കണ്ടവർ ഒന്നടങ്കം പറയുന്നത്. ചിത്രത്തിലെ പ്രകടനത്തിന് നടന് നാഷണൽ അവാർഡ് ലഭിക്കും എന്നും ചിലർ കുറിക്കുന്നുണ്ട്.

ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനും കയ്യടി ലഭിക്കുന്നുണ്ട്. എ ആർ റഹ്‌മാന്റെ ഗംഭീര വർക്ക് ആണ് പെദ്ദി എന്നും ചിത്രത്തെ താങ്ങിനിർത്തുന്നത് റഹ്മാൻ ആണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ നിറയെ വിമർശനങ്ങളും സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. ചിത്രത്തിലെ ജാൻവി കപൂറുമായുള്ള റൊമാൻസ് രംഗങ്ങൾ വളരെ മോശമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ശരീരപ്രദർശനം മാത്രമാണ് നടി നടത്തുന്നത് എന്നും ചിലർ പറയുന്നു.

ചിത്രത്തിന്റെ ആദ്യ പകുതി മുഷിപ്പിക്കുന്നുണ്ടെന്നും ഇന്റെർവെല്ലിനോട് അടുക്കുമ്പോഴാണ് ചിത്രം രസിപ്പിക്കുന്നതെന്നും ചിലർ എക്സിൽ കുറിച്ചിട്ടുണ്ട്. ചിത്രത്തിന് കേരളത്തിൽ മോശം അഡ്വാൻസ് ബുക്കിംഗ് ആണ് ലഭിച്ചിരിക്കുന്നത്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രത്തിന്റെ നിര്‍മാണം.

മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

Ram Charan starrer Peddi X response.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബെവ്‌കോയും സപ്ലൈകോയും ലയിപ്പിക്കണം, നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കണം; സമഗ്ര പരിഷ്‌കരണം നിര്‍ദേശിച്ച് ധവളപത്രം

ഒറ്റ മാസം, 215ല്‍ നിന്ന് 20ലേക്ക്: വന്‍ തകര്‍ച്ച മുന്നില്‍ക്കണ്ട്‌ മമതയുടെ രാഷ്ട്രീയ സാമ്രാജ്യം

ഗംഭീറിന് പ്രിയം 'സഞ്ജു', അഗാർക്കറിന് 'ശ്രേയസ്'; ആർക്ക് നറുക്ക് വീഴും?

ജെന്‍സിക്ക് സന്തോഷ വാര്‍ത്ത!, കാറും ബൈക്കും ഇഷ്ടമുള്ള നിറത്തിലേക്ക് മാറ്റാം, ലൈറ്റുകളും സ്പീക്കറുകളും അനുവദിക്കും; 18 തരം മോഡിഫിക്കേഷന്‍ ആവാം

മൂന്നാറിൽ സർക്കാർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ച് റവന്യൂ സംഘം ; ഇരുപതിലധികം ഷെഡ്ഡുകൾ പൊളിച്ചുനീക്കി

SCROLL FOR NEXT