Akhil Marar, Ramesh Pisharody 
Entertainment

'ഒരാഴ്ച കഴിയുമ്പോള്‍ ഞാന്‍ മഹാനാണെന്ന് പുള്ളി തന്നെ തിരുത്തി പറയും'; അഖില്‍ മാരാരെ ട്രോളി പിഷാരടി, വിഡിയോ

രണ്ടുവര്‍ഷം കാത്തിരിക്കണം, എന്നിട്ടും അഖില്‍ അത് തന്നെയാണോ പറയുന്നതെന്ന് ഉറപ്പിച്ചിട്ടേ മറുപടി പറയാവൂ

സമകാലിക മലയാളം ഡെസ്ക്

തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാരുടെ കളിയാക്കലിന് മറുപടി നല്‍കി രമേശ് പിഷാരടി. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് രമേശ് പിഷാരടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഖില്‍ മാരാര്‍ രമേശ് പിഷാരടിയെ പരിഹസിച്ചത്. സ്വന്തം കാര്യം നോക്കി കോടികളുണ്ടാക്കിയ ശേഷം വീണ്ടും ലാഭമുണ്ടാക്കാനാണ് പിഷാരടി തെരഞ്ഞെടുപ്പിന് മത്സരിക്കുന്നതെന്നാണ് അഖില്‍ മാരാര്‍ പറഞ്ഞത്.

എന്നാല്‍ അഖില്‍ മാരാര്‍ പറയുന്നത് താന്‍ ശ്രദ്ധിക്കാറില്ലെന്നാണ് പിഷാരടിയുടെ മറുപടി. ഒരാഴ്ച കഴിഞ്ഞാല്‍ താന്‍ മഹാന്‍ ആണെന്ന് അഖില്‍ തിരുത്തി പറയുമെന്നും രമേശ് പിഷാരടി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പിഷാരടിയുടെ പ്രതികരണം.

'അഖില്‍ ചിലപ്പോള്‍ എന്നേക്കാളും ഇളയ ആളായിരിക്കും. അഖില്‍ എന്നെ ശ്രദ്ധിക്കുന്നതുപോലെ ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ല. സമയമില്ല. കുറ്റമായിരിക്കുമല്ലോ അഖില്‍ പറഞ്ഞത്. ഒരാഴ്ച കഴിഞ്ഞാല്‍ ഞാന്‍ മഹാനാണെന്നും നല്ല മനുഷ്യനാണെന്നും അഖില്‍ തന്നെ തിരുത്തി പറയും. അദ്ദേഹം ഇന്ന് പറയുന്നതിനൊന്നും നമ്മള്‍ ഇപ്പോള്‍ മറുപടി പറയരുത്. ഒരാഴ്ച കഴിയുമ്പോള്‍ തിരുത്തിപ്പറയും. രണ്ടുവര്‍ഷം കാത്തിരിക്കണം, എന്നിട്ടും അഖില്‍ അത് തന്നെയാണോ പറയുന്നതെന്ന് ഉറപ്പിച്ചിട്ടേ നമ്മള്‍ മറുപടി പറയാവൂ' എന്നായിരുന്നു പിഷാരടിയുടെ പ്രതികരണം.

രമേശ് പിഷാരടി നാളിത് വരെ ഒരു ജനകീയ വിഷയങ്ങളിലും നേരിട്ട് ഇടപെട്ടിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ചിട്ടില്ല.പൊതു പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു കേസുകളില്‍ പോലും പ്രതിയായിട്ടില്ലെന്നുമാണ് അഖില്‍ മാരാര്‍ പറഞ്ഞത്.

അഖില്‍ മാരാരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പിഷാരടിയും അഖില്‍ മാരാരും തമ്മിലുള്ള വ്യത്യാസം

പിഷാരടി

1.നാളിത് വരെ ഒരു ജനകീയ വിഷയങ്ങളിലും നേരിട്ട് ഇടപെട്ടിട്ടില്ല..

2.ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ചിട്ടില്ല..

3.പൊതു പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു കേസുകളില്‍ പോലും പ്രതിയായിട്ടില്ല.

4. സ്വന്തം കാര്യം നോക്കി കോടികള്‍ സമ്പാദിച്ചു ജീവിതവും കുടുംബവും സുരക്ഷിതമാണ് എന്ന് ഉറപ്പ് വരുത്തിയ ശേഷം കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റ് തന്നാല്‍ മത്സരിക്കാം ഇല്ലെങ്കില്‍ ഞാന്‍ ഇല്ല എന്ന് പറഞ്ഞു വീണ്ടും അധികാരം കിട്ടാന്‍ സാധ്യത ഉള്ള ഒരു പാര്‍ട്ടിയില്‍ ങഘഅ ആയി മാറി ഒരേ സമയം മമ്മൂക്കയുടെ താല്പര്യവും അതെ സമയം ആന്റോ ജോസഫിന്റെ താല്പര്യവും സംരക്ഷിച്ചു സിനിമ മേഖലയില്‍ തുടര്‍ന്നും സജീവമായി പോകാന്‍ ഉള്ള ശ്രമം.. ലാഭം അല്ലാതെ പിഷാരടിക്ക് യാതൊരു നഷ്ടവും ഈ തീരുമാനം കൊണ്ട് വരുന്നില്ല...

അതെ സമയം സിപിഎംന് വിജയ സാധ്യത ഉള്ള ഒരു മണ്ഡലത്തില്‍ മത്സരിച്ചു കോണ്‍ഗ്രസ്സിന് ഒരു സീറ്റ് പിടിച്ചു കൊടുക്കാന്‍ ഇറങ്ങിയിരുന്നെങ്കില്‍ എന്തെങ്കിലും ആത്മാര്‍ത്ഥത ആ പാര്‍ട്ടിയോട് ഉണ്ടെന്ന് കരുതാം. ഇതിപ്പോള്‍ കാശ് കൊടുത്തു ങഘഅ ആവാന്‍ പോയത് പോലെ ഉണ്ട്..ഷാഫി പറമ്പില്‍ പിഷാരടിക്ക് വിറ്റ പാലക്കാട് സീറ്റ് തോല്‍ക്കും എന്ന് തോന്നുമ്പോള്‍ സിപിഎം അവിടെ ബിജെപിയുമായി ഡീല്‍ വെച്ചെന്ന് പറയാന്‍ നാണമില്ലേ എന്ന ചോദ്യം മാത്രം.

ഇനി അഖില്‍ മാരാര്‍

2012 മുതല്‍ രാഷ്ട്രീയ രംഗത്ത് സജീവം

നിരവധി ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തു നിരവധി സമരങ്ങള്‍..

അക്കാലത്തു മാത്രം 13 കേസുകള്‍

സിപിഎം ആക്രമണത്തില്‍ തല തകര്‍പെട്ട യൂത്ത് കോണ്‍ഗ്രെസ്സുകാരന്‍

സ്വാതന്ത്രന്‍ ആയി ഇടത് കോട്ടയില്‍ മത്സരിച്ചു 1500 വോട്ടുകള്‍ നേടി

തുടര്‍ന്നും കൊട്ടാരക്കരയില്‍ പ്രാദേശിക വിഷയങ്ങളില്‍ സജീവ ഇടപെടല്‍..

സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിലെ പ്രതി..

രണ്ട് തവണ വധശ്രമത്തിന് ഇരയായ വാദി..

സിനിമ എഴുതി സംവിധാനം ചെയ്തതും കേരള രാഷ്ട്രീയത്തെ തുറന്ന് കാട്ടുന്ന ശക്തമായി കമ്മ്യൂണിസ്‌റ് പാര്‍ട്ടിയെ അതിക്ഷേപിക്കുന്ന ഒരു താത്വിക അവലോകനം..

നിരവധി ചാനല്‍ ചര്‍ച്ചകളില്‍ രാഷ്ട്രീയ നിരീക്ഷകന്‍..

ബിഗ് ബോസ്സില്‍ പോകും മുമ്പ് സമ്പാദ്യം ശൂന്യം...

വീടില്ല, സ്വന്തമായി ആകെ ഉള്ളത് കൂട്ടുകാരന്‍ ലോണിട്ട് എടുത്തു കൊടുത്ത ഒരു വാഹനം മാത്രം..

ആത്മഹത്യയുടെ വക്കില്‍ നിന്നും ഭാര്യയെയും 2 പെണ്‍ കുഞ്ഞുങ്ങളെയും നോക്കാന്‍ ബിഗ് ബോസില്‍ പോയത് ജയിക്കും എന്ന് കരുതിയല്ല കിട്ടുന്ന ശബളം കടം തീര്‍ക്കാന്‍ എങ്കിലും ഗുണം ചെയ്യട്ടെ എന്ന് കരുതി മാത്രം..

ജയിച്ചു വന്ന ശേഷവും ലാഭ നഷ്ടങ്ങള്‍ നോക്കി മിണ്ടാതെ ഇരുന്നില്ല.. നാടിനു വേണ്ടി സധൈര്യം സംസാരിച്ചു..

പിണറായി വിജയനെയും സര്‍ക്കാരിനെയും ശക്തമായ ഭാഷയില്‍ എതിര്‍ത്തു..

ജനകീയ സമരങ്ങളില്‍ നേരിട്ട് പങ്കെടുത്തു.

വീണ്ടും കേസുകളില്‍ പ്രതിയായി.

ഇനി മത്സരിക്കാന്‍ ആഗ്രഹിച്ചത് പോലും ജനങ്ങള്‍ക്ക് വേണ്ടി ജീവിക്കാന്‍ ആണ്. തിരഞ്ഞെടുത്തത് ആരും ജയിക്കില്ല എന്ന് കരുതിയ തൃക്കാക്കര. 34 വയസ് വരെ ഒന്നുമില്ലാത്തവന്‍ കഴിഞ്ഞ 3 വര്‍ഷം കൊണ്ട് ഒരു വീടും, കാറും ഒക്കെ വാങ്ങി..അതൊക്കെ നഷ്ടപ്പെട്ടാലും എനിക്ക് ഒരു വിഷമവുമില്ല. തോല്‍ക്കും എന്ന് നിങ്ങള്‍ പറയുന്ന ഒരു മണ്ഡലത്തില്‍ ഞാന്‍ ഇറങ്ങുമ്പോള്‍ എനിക്ക് ലാഭമോ, നഷ്ടമൊ..?ഇന്നലെ വരെ ലാഭം നോക്കി ജീവിച്ച പിഷാരടി വീണ്ടും ലാഭം കൊയ്യാന്‍ ആണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് ആ പിഷാരടിയെ ഞാനുമായി താരതമ്യം ചെയ്യരുത്.

കഴിഞ്ഞ 10 വര്‍ഷം പിണറായി വിജയന്റെ പോലീസിന്റെ അടി കൊണ്ട കോണ്‍ഗ്രസുകാര്‍ പിഷാരടിക്ക് വേണ്ടി കഷ്ട്ടപെടുന്നത് കാണുമ്പോള്‍ ഇത്ര നാളും മറ്റുള്ളവരെ ചിരിപ്പിച്ച പിഷാരടി ഉള്ളില്‍ പൊട്ടിച്ചിരിച്ചു കൊണ്ട് പറയുന്നുണ്ടാവും ' മണ്ടന്മാര്‍ ' ബിഗ് ബോസിലെ 100 ദിവസത്തെ മാരാരെക്കാള്‍ എത്രായോ പവര്‍ ഫുള്‍ ആണ് ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ജനങ്ങളെ അറിഞ്ഞ അഖില്‍.

Ramesh Pisharody gives reply to Akhil Marar. Asks everyone to wait and see how Marar himself changes his stand.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോമാളി' പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്ക്; 'വിമര്‍ശിച്ചത് അരാഷ്ട്രീയ നിലപാടിനെ'

മീൻ‌ പിടിച്ച് ഇൻസ്റ്റയിൽ പോസ്റ്റിടും, വള്ളത്തിൽ 'കരുതുന്നത്' കഞ്ചാവ്; യൂ‍ട്യൂബറെ പൊലീസ് പൊക്കി

ഐപിഎല്‍, ക്രിക്കറ്റ് മാത്രമല്ല... ടീമുകളുടെ സ്‌പോണ്‍സര്‍ഷിപ്പ് വരുമാനം 1000 കോടി കടന്നു!

വേനൽ ചൂടിൽ ഈ ജ്യൂസ് കുടിച്ചാൽ പിന്നെ മറ്റൊന്നും കുടിക്കില്ല

പുതുച്ചേരിയില്‍ ടിവികെ തനിച്ച് മത്സരിക്കും; 30 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

SCROLL FOR NEXT