Ranbir Kapoor 
Entertainment

ആ നടി എന്നെ ആട്ടിയോടിച്ചു, സംവിധായകന്‍ മോശമായി പെരുമാറി; നടനെ കാണാന്‍ 3 മണിക്കൂര്‍ കാത്തു നിന്നു: രണ്‍ബീര്‍ കപൂര്‍

രാമായണ ഒരുങ്ങുന്നത് 4000 കോടിയുടെ ബജറ്റിലാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് രണ്‍ബീര്‍ കപൂര്‍. ബോളിവുഡിലെ താരകുടുംബമായ കപൂര്‍ കുടുംബത്തിന്റെ ഇന്നത്തെ തലമുറയിലെ സൂപ്പര്‍ താരം. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ചിത്രമായ രാമായണയുടെ പണിപ്പുരയിലാണ് രണ്‍ബീര്‍ ഇപ്പോള്‍. കഴിഞ്ഞ ദിവസമാണ് രാമായണയിലെ രണ്‍ബീറിന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്തുവിട്ടത്.

ഇന്ത്യന്‍ സിനിമയിലെ വലിയ താരമായിരിക്കുമ്പോഴും താനും എല്ലാവരേയും പോലെ പലരുടേയും ആരാധകനാണെന്നാണ് രണ്‍ബീര്‍ കപൂര്‍ പറയുന്നത്. ഇന്ത്യന്‍ താരങ്ങളെപ്പോലെ തന്നെ ഹോളിവുഡ് താരങ്ങളേയും താന്‍ ആരാധിക്കുന്നുണ്ടെന്നും താരം പറയുന്നു. കൊളൈഡറിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അനുഭവങ്ങളും രണ്‍ബീര്‍ തുറന്ന് പറയുന്നുണ്ട്.

''സിനിമയുടെ കാര്യത്തില്‍ ഞാനൊരു ഗീക്ക് ആണ്. കഴിഞ്ഞ 35 വര്‍ഷമായി എല്ലാ ദിവസവും ഒരു സിനിമ കാണാറുണ്ട്. എന്റെ നാടായ ഇന്ത്യയിലെ താരങ്ങളെ മാത്രമല്ല, യാത്രകളില്‍ വിദേശ താരങ്ങളേയും കാണാന്‍ ശ്രമിക്കാറുണ്ട്. നതാലിയ പോര്‍ട്ട്മാന്‍ എന്നെ ഓടിച്ചു വിട്ടിട്ടുണ്ട്. ക്വിന്റിന്‍ ടറാന്റിനോ എനിക്ക് നടുവിരല്‍ കാണിച്ചു തന്നിട്ടുണ്ട്. ബില്‍ മുറെയെ കണ്ടിട്ടുണ്ട്. അല്‍ പാചിനോ സലോമെയുടെ റീഡിംഗിന് വന്നപ്പോള്‍ പുറത്ത് കാത്തു നിന്നിട്ടുണ്ട്. ആ സമയത്ത് ഞാന്‍ പഠിക്കുകയായിരുന്നു. മൂന്ന് മണിക്കൂറാണ് അദ്ദേഹത്തെ കാണാന്‍ കാത്തു നിന്നത്. റോബര്‍ട്ട് ഡി നീറോയെ ഇന്ത്യയില്‍ വച്ചാണ് കണ്ടത്. അവരെല്ലാം എന്റെ സ്‌ക്രീന്‍ ഐഡലുകളാണ്. അവരെ കാണുന്നത് എനിക്ക് അതിയായ സന്തോഷം ലഭിക്കും'' എന്നാണ് താരം പറഞ്ഞത്.

അതേസമയം രണ്‍ബീറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് രാമായണ ഒരുങ്ങുന്നത് 4000 കോടിയുടെ ബജറ്റിലാണ്. സായ് പല്ലവിയാണ് ചിത്രത്തില്‍ സീതയായി എത്തുന്നത്. യാഷ്, രവി ദൂബെ, സണ്ണി ഡിയോള്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ദീപാവലിയ്ക്ക് ചിത്രം ബോക്‌സ് ഓഫീസിലെത്തും.

Ranbir Kapoor recalls meeting his hollywood idols. He was shooed away by an actress.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും: മുഖ്യസൂത്രധാരന്‍ ബിലാല്‍ അറസ്റ്റില്‍

'ഡീൽ' ഉറപ്പിക്കുന്നത് സിന്ധു, പെൺകുട്ടികളെ കണ്ടെത്തുന്നത് അലീനയും മഞ്ജിമയും; മോഡലിങ് കെണിയിൽ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്

'ആയുധമെടുത്താൽ കാത്തിരിക്കുന്നത് ജയിൽ'; പെരിയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ അടിയന്തര റിപ്പോർട്ട് തേടി ചെന്നിത്തല

നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞു; ഏഴു വയസുകാരി മരിച്ചു

'സഞ്ജു ഡക്ക്'; ഗുജറാത്തിനെതിരെ ചെന്നൈ പതറുന്നു, വിജയ ലക്ഷ്യം 230 റൺസ്

SCROLL FOR NEXT