ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'കുടുംബത്തിൽ പത്താം ക്ലാസ് ജയിക്കുന്ന ആദ്യത്തെ ആൺകുട്ടി ഞാൻ, പാർട്ടി നടത്തി'; രൺബീർ കപൂർ

'ഞാൻ ജയിക്കുമെന്ന് അവർക്ക് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല'

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിനെ അടക്കി വാഴുന്നവരാണ് കപൂർ കുടുംബം. യുവതലമുറയിൽപ്പെട്ട രൺബീർ കപൂറിന് ​ആരാധകർ ഏറെയാണ്. എന്നാൽ അഭിനയത്തിലും സംവിധാനത്തിലും നിറഞ്ഞുനിൽക്കുന്ന കപൂർ കുടുംബത്തിലുള്ളവർ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ‌വളരെ പിന്നിലാണ്. രൺവീർ തന്നെയാണ് ഇത് വെളിപ്പെടുത്തിയത്. തന്റെ കുടുംബത്തിൽ പത്താം ക്ലാസ് പാസാവുന്ന ആദ്യത്തെ ആൾ താനാണ് എന്നാണ് രൺവീർ പറയുന്നത്. 

പുതിയ ചിത്രമായ ഷംഷേരയുടെ പ്രചാരണ പരിപാടികൾക്കിടെ ഇൻസ്റ്റാ​ഗ്രാം ഇൻഫ്ളുവൻസർ ഡോളി സിങ്ങിനോടാണ് താരം കുടുംബത്തിലെ വിദ്യാഭ്യാസത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. പത്താം ക്ലാസ് വിജയിച്ചശേഷം കണക്കാണോ സയൻസ് ആണോ എടുക്കാൻ ഉദ്ദേശിച്ചിരുന്നത് എന്നായിരുന്നു ചോദ്യം. ഇതിന് പഠിപ്പിൽ താൻ പിന്നിലായിരുന്നു എന്നാണ് വെളിപ്പെടുത്തിയത്. 53.4 ശതമാനം മാർക്കാണ് തനിക്ക് പത്താംക്ലാസിൽ നേടാനായതെന്നും രൺബീർ പറഞ്ഞു. 

പരീക്ഷാഫലം വന്നപ്പോൾ കുടുംബത്തിലെ എല്ലാവർക്കും ഭയങ്കര സന്തോഷമായി. പാർട്ടിയൊക്കെ നടത്തി. ഞാൻ ജയിക്കുമെന്ന് അവർക്ക് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. കുടുംബത്തിൽ പത്താംതരം പാസാവുന്ന ആദ്യത്തെ ആൺകുട്ടി ഞാനായിരുന്നു.- രൺബീർ പറഞ്ഞു. ഇതോടെ പഠിത്തത്തിൽ മോശമായതാണോ അഭിനയം മികച്ചതാവുന്നതിനു പിന്നിലെ രഹസ്യമെന്നായി ഡോളിയുടെ ചോദ്യം. അതു തനിക്കു അറിയില്ലെന്നായിരുന്നു രൺബീറിന്റെ പ്രതികരണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21