Rani Mukherji  ഫയല്‍
Entertainment

'എന്റെ മകളെ നായികയാക്കരുത്, നിങ്ങളുടെ സിനിമ പൊട്ടും, നിന്റെ പണം പോകും!'; അമ്മ നിര്‍മാതാവിനോട് പറഞ്ഞുവെന്ന് റാണി മുഖര്‍ജി

താരങ്ങളുടെ മക്കള്‍ അഭിനയത്തിലേക്ക് വരാറുണ്ടായിരുന്നില്ല. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ എക്കാലത്തേയും ജനപ്രീയ നായികമാരില്‍ ഒരാളാണ് റാണി മുഖര്‍ജി. ഇപ്പോഴിതാ റാണിയെ തേടി ദേശീയ പുരസ്‌കാരവുമെത്തിയിരിക്കുന്നു. എന്നാല്‍ റാണി മുഖര്‍ജിയുടെ സിനിമ അരങ്ങേറ്റത്തിന് അമ്മ കൃഷ്ണ മുഖര്‍ജി എതിര്‍പ്പായിരുന്നു. താരകുടുംബത്തില്‍ നിന്നുമാണ് റാണി സിനിമയിലെത്തുന്നത്. തന്നെ അഭിനയിപ്പിക്കരുതെന്ന് അമ്മ നിര്‍മാതാവിനോട് പറഞ്ഞിട്ടുണ്ടെന്നാണ് റാണി മുഖര്‍ജി പറയുന്നത്.

എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റാണിയുടെ വെളിപ്പെടുത്തല്‍. അരങ്ങേറ്റ സിനിമയായ രാജാ കി ആയേഗി ബാരാത്ത് എന്ന സിനിമയുടെ സ്‌ക്രീനിങിന് പിന്നാലെയാണ് മകളെ അഭിനയിപ്പിക്കരുതെന്ന് കൃഷ്ണ നിര്‍മാതാവായ സലീം അക്തറിനോട് പറയുന്നത്.

''നീ ചെയ്ത് നോക്കെന്നാണ് അമ്മ പറഞ്ഞത്. എന്റെ ഫസ്റ്റ് സ്‌ക്രീന്‍ ടെസ്റ്റ് കണ്ടതും അമ്മ നിര്‍മാതാവിനോട് എന്റെ മകളെ നായികയാക്കിയാല്‍ നിങ്ങളുടെ സിനിമ തകരും എന്ന് പറഞ്ഞു. നിനക്ക് വലിയ നഷ്ടമാകും അതെന്നും അമ്മ പറഞ്ഞു. നിര്‍മാതാവ് എന്നെ നായികയാക്കാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷെ ഞാന്‍ നന്നായിട്ടല്ല അഭിനയിക്കുന്നതെന്ന് മനസിലാക്കാനുള്ള ബുദ്ധി അമ്മയ്ക്കുണ്ടായിരുന്നു. നീ അവളെ നായികയാക്കരുതെന്നാണ് എനിക്ക് തോന്നുന്നതെന്ന് അവര്‍ പറഞ്ഞു'' റാണി മുഖര്‍ജി പറയുന്നു.

അമ്മ മാത്രമല്ല, അച്ഛനും താന്‍ അഭിനയിക്കുന്നതിനോട് തല്‍പരനായിരുന്നില്ലെന്നാണ് റാണി മുഖര്‍ജി പറയുന്നത്. ''അദ്ദേഹത്തിന് അത്ര താല്‍പര്യമുണ്ടായിരുന്നില്ല. കാരണം ആ സമയത്ത് താരങ്ങളുടെ മക്കള്‍ അഭിനയത്തിലേക്ക് വരാറുണ്ടായിരുന്നില്ല. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍. കൂടുതലും ആണ്‍മക്കളാണ് ഈ പ്രൊഫഷന്‍ തെരഞ്ഞെടുത്തിരുന്നത്. ഇന്നത്തേത് പോലെ അച്ഛനമ്മമാരുടെ പാത പിന്തുടരാന്‍ മക്കള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അത് വേറൊരു കാലമായിരുന്നു'' റാണി പറയുന്നു.

''അന്ന് സിനിമ അത്ര ശോഭനമായൊരു കരിയര്‍ ഓപ്ഷന്‍ ആയിരുന്നില്ല. എനിക്കോര്‍മ്മയുണ്ട് കുട്ടിക്കാലത്ത്, സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ സിനിമ കുടുംബത്തില്‍ നിന്നുമാണെന്ന് പറയുന്നത് വലിയ അഭിമാനകരമായ കാര്യമായിരുന്നില്ല'' എന്നും റാണി ഓര്‍ക്കുന്നുണ്ട്. എന്തായാലും റാണി സിനിമയിലെത്തി. പക്ഷെ തുടക്കകാലം വളരെ മോശമായിരുന്നു റാണിയ്ക്ക്. പല സിനിമകളും പരാജയപ്പെട്ടു. പക്ഷെ പിന്നീട് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയിലേക്ക് റാണി മുഖര്‍ജി വളര്‍ന്നു.

Rani Mukherji recalls how her mother asked producer to not cast her in his film. she will ruin you movie said her mother.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT