രേവതി ഫെയ്‌സ്‌ബുക്ക്
Entertainment

'രഞ്ജിത്ത് എനിക്ക് ചിത്രങ്ങളൊന്നും അയച്ചിട്ടില്ല, അതുകൊണ്ട് പ്രതികരിക്കേണ്ടതില്ല': രേവതി

'എനിക്ക് അത്തരം ചിത്രങ്ങളൊന്നും ലഭിച്ചിട്ടില്ല'

സമകാലിക മലയാളം ഡെസ്ക്

സംവിധായകൻ രഞ്ജിത്ത് തനിക്ക് ന​ഗ്ന ചിത്രങ്ങൾ അയച്ചു എന്ന യുവാവിന്റെ ആരോപണം നിഷേധിച്ച് നടി രേവതി. തനിക്ക് അത്തരം ചിത്രങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് അതിനേക്കുറിച്ച് പ്രതികരിക്കേണ്ട കാര്യമില്ല എന്നാണ് രേവതി പറഞ്ഞത്. ദേശിയ മാധ്യമത്തോടാണ് താരത്തിന്റെ പ്രതികരണം.

രഞ്ജിത്തിനെയും എന്നെയും കുറിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ എനിക്കറിയാം. ഇപ്പോൾ ആരോപിക്കപ്പെടുന്ന ഫോട്ടോകൾ എനിക്ക് ലഭിച്ചിട്ടില്ല, അതിനാൽ ഇതിനെക്കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ല എന്നാണ് രേവതി പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംവിധായകൻ രഞ്ജിത്ത് മദ്യം കുടിപ്പിച്ച് തന്നെ പീഡനത്തിന് ഇരയാക്കിയെന്നു കാണിച്ച് കോഴിക്കോട് സ്വദേശിയാണ് പരാതി നൽകിയത്. സിനിമയിലേക്ക് അവസരം നൽകാം എന്നു പറഞ്ഞ് രഞ്ജിത്ത് ഹോട്ടൽ റൂമിലേക്ക് വിളിച്ചുവരുത്തി ലൈം​ഗികമായി അതിക്രമിച്ചു. തന്റെ ന​ഗ്നചിത്രങ്ങൾ എടുത്ത് നടി രേവതിക്ക് അയച്ചെന്നാണ് അവർക്ക് തന്നെ ഇഷ്ടമായെന്നും രഞ്ജിത്ത് പറഞ്ഞെന്നുമാണ് ആരോപണം. യുവാവിന്‍റെ പരാതിയില്‍ രഞ്ജിത്തിനെതിരെ പൊലീസ് പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT