Entertainment

ഇവൾ ഞങ്ങളുടെ പ്രാർത്ഥനയുടെ ഫലം; 'ദുവാ പദുകോൺ സിങ്'; മകളുടെ പേര് പുറത്തുവിട്ട് ദീപികയും രൺവീറും

മകളുടെ കാലുകളുടെ ചിത്രത്തിനൊപ്പമാണ് താരദമ്പതികൾ മകളുടെ പേര് ലോകത്തെ അറിയിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

മകളുടെ പേര് പുറത്തുവിട്ട് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങ്ങും. ദുവാ പദുകോൺ സിങ് എന്നാണ് മകൾക്ക് പേര് നൽകിയിരിക്കുന്നത്. മകളുടെ കാലുകളുടെ ചിത്രത്തിനൊപ്പമാണ് താരദമ്പതികൾ മകളുടെ പേര് ലോകത്തെ അറിയിച്ചത്.

ദുവാ പദുകോൺ സിങ്... ദുവ എന്നാൽ പ്രാർത്ഥന എന്നാണ് അർത്ഥം. കാരണം അവൾ ഞങ്ങളുടെ പ്രാർത്ഥനയ്ക്ക് ലഭിച്ച മറുപടിയാണ്. ഞങ്ങളുടെ ഹൃദയം സ്നേഹം കൊണ്ടും കൃതക്ഞതയാലും നിറഞ്ഞിരിക്കുകയാണ്.- എന്നാണ് ദീപികയും രൺവീറും കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിനു താഴെ ആശംസകൾ കുറിക്കുന്നത്.

സെപ്തംബര്‍ 8 നാണ് താരദമ്പതികൾക്ക് കുഞ്ഞ് പിറക്കുന്നത്. 2018 നവംബര്‍ 14-നാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരായത്. കഴിഞ്ഞ നവംബറില്‍ ഇരുവരും അഞ്ചാം വിവാഹ വാര്‍ഷികവും ആഘോഷിച്ചിരുന്നു. പിന്നാലെയാണ് കുഞ്ഞ് പിറക്കുന്ന വിവരം താരം ആരാധകരെ അറിയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

16 ഇനം സാധനങ്ങൾ, ഓണക്കിറ്റ് വിതരണം ഓ​ഗസ്റ്റ് 10 മുതൽ; ഓണച്ചന്ത 8 മുതൽ ആരംഭിക്കുമെന്ന് മന്ത്രി

'മിന്നല്‍ മുരളി തിയേറ്ററില്‍ റിലീസ് ചെയ്യാനാകാത്തത് വലിയ ട്രോമയായി'; തുറന്നു പറഞ്ഞ് ബേസില്‍ ജോസഫ്

തീവ്ര ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഏഴ് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

നിറം മാറും, 170 അടി ഉയരം, സൗദി അറേബ്യയിലെ 'അത്ഭുത കാഴ്ച', ആനപ്പാറയെ അറിയാം, വിഡിയോ

വിദ്യാര്‍ഥികളെ എകെ-47 ഉപയോഗിച്ച് വെടിവെച്ചു, വിഡിയോ പുറത്ത്; പൊലീസുകാരന് സസ്‌പെന്‍ഷന്‍