റാപ്പര്‍ വേടൻ (Rapper Vedan) ഇൻസ്റ്റ​ഗ്രാം
Entertainment

'എനിക്കിത് പറയാനുള്ള വോയ്സ് ഇല്ല, പക്ഷേ കാണുമ്പോൾ സങ്കടമാണ്'; പതിമൂന്നാം വയസിൽ തുടങ്ങിയ ലഹരി ഉപയോ​ഗത്തെക്കുറിച്ച് വേടൻ

ഞാൻ അതിലും ചെറിയ പ്രായത്തിൽ കുടിച്ചു തുടങ്ങിയ ആളാ.

സമകാലിക മലയാളം ഡെസ്ക്

പതിമൂന്നാമത്തെ വയസിലാണ് താൻ ലഹരി ഉപയോ​ഗിച്ച് തുടങ്ങുന്നതെന്നും അതിപ്പോൾ ഉപേക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും റാപ്പർ വേടൻ (ഹിരൺദാസ് മുരളി) (Rapper Vedan). രാസലഹരിയൊക്കെ ഞാൻ ഉപയോ​ഗിച്ചിട്ടുണ്ട്. അതുപയോ​ഗിച്ചതു കൊണ്ടാണ് 'മക്കളേ ഇത് ഭയങ്കര സാധനമാണ്' എന്ന് തനിക്ക് പറയാൻ പറ്റുന്നതെന്നും വേടൻ പറഞ്ഞു. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വേടൻ.

"എന്റെ പിന്നിൽ എന്റെ സുഹൃത്തുക്കളും സഹോദരൻമാരുമാണുള്ളത്. എന്റെ കൈയിലും തെറ്റുകളുണ്ട്. കഞ്ചാവ് വലിച്ച് പിടിച്ച ആളല്ലേ ഞാൻ. ഞാൻ വലിച്ചതു കൊണ്ടല്ലേ. അപ്പോൾ ഞാൻ‌ ചെയ്തതിലും തെറ്റുണ്ട്. അതിപ്പോൾ ഉപയോ​ഗിക്കാതിരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. വെട്രിമാരൻ സാർ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്, 'ഞാനൊരു ദിവസം 50- 60 സി​ഗരറ്റ് ഒക്കെ വലിച്ചിരുന്ന ആളാണ്. ഞാൻ പെട്ടെന്ന് ഒരു ദിവസം നിർത്തി എന്ന്'.

എന്റെ അപ്പനും പെട്ടെന്നൊരു ദിവസം വലി നിർത്തിയ ആളാണ്. അത്രയും മാനസികാരോ​ഗ്യത്തിലേക്ക് ഞാനെത്തിയിട്ടില്ലെന്നാണ് ഞാൻ വിചാരിക്കുന്നത്. അഡിക്ഷൻ നിർത്തുക എന്ന് പറയുന്നത് ഒരു മനുഷ്യന് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിട്ടാണ് പലരും പറഞ്ഞു കേട്ടിരിക്കുന്നത്. പക്ഷേ ഞാൻ ശ്രമിക്കുന്നുണ്ട്. ഞാൻ ലൈവ് ഷോസിനൊക്കെ പോകുമ്പോൾ, ഒരു ദിവസം ആലപ്പുഴ മാരാരി ബീച്ചിൽ ഒരു ഷോയ്ക്ക് പോയി. അവിടെ ഒരു അപ്പനും മോനും എന്നെ കാണാൻ വേണ്ടി വന്നിരിക്കുകയാണ്.

ഒരു പതിനഞ്ച് വയസ് അവനുണ്ടാകും. അപ്പന് ഒരു 45 വയസ് കാണും. രണ്ടു പേരും മദ്യപിച്ചിട്ടാണ് വന്നിരിക്കുന്നത്. എനിക്കിത് അവനോട് പറയാൻ പറ്റില്ല, എടാ കുടിക്കല്ലേടാ എന്ന്. കാരണം ഞാൻ അതിലും ചെറിയ പ്രായത്തിൽ കുടിച്ചു തുടങ്ങിയ ആളാ. അപ്പോഴാണ് എനിക്ക് മനസിലായത്, എന്റെ ഇൻഫ്ലുവെൻസ് ഇവരെ ഇങ്ങനെ ബാധിക്കുന്നുണ്ടെന്ന്. ഞാൻ കുടിക്കുകയും വലിക്കുകയും ചെയ്യാത്ത ഒരു വ്യക്തിയാണെങ്കിൽ അവൻ അങ്ങനെ കുടിച്ചിട്ട് എന്റെ അടുത്തേക്ക് വരുമോ. അവനറിയാം, എനിക്കത് ഇഷ്ടമാകില്ല എന്ന്.

ഞാൻ അത് ചെയ്യുന്ന ആളായതു കൊണ്ടാണ് ധൈര്യമായിട്ട് അവൻ എന്റെ മുൻപിൽ അങ്ങനെ വന്ന് നിൽക്കാൻ പറ്റുന്നേ. എനിക്കതിൽ പങ്കുണ്ട്. കാരണം ഞാൻ മദ്യപിക്കുന്ന ആളാണ്. ഞാൻ മദ്യപിക്കുന്ന ആളാണെന്ന് എല്ലാവർക്കും അറിയാം. വേടൻ വരെ കുടിക്കുന്നു എന്ന് കൊച്ചുങ്ങൾ പറഞ്ഞാൽ നമുക്കെന്തു ചെയ്യാൻ പറ്റും. എനിക്കിത് അവരോട് പറയാനുള്ള വോയ്സ് ഇല്ല. പക്ഷേ ഇത് കാണുമ്പോൾ എനിക്ക് സങ്കടമാകുന്നു. നമ്മൾ അത് നിയന്ത്രിച്ചേ പറ്റൂ.

കാരണം, കൊച്ചുകുട്ടികളാണ് നമ്മളെ കാണുന്നത്. ലൈവ് ഷോസ് കൂടുതൽ ചെയ്ത് തുടങ്ങിയപ്പോഴാണ് ഇതുപോലെയുള്ള ഒരുപാട് കാഴ്ചകൾ ഞാൻ‌ കാണാൻ തുടങ്ങിയത്. ഇതിൽ ഞാനുമൊരു കാരണക്കാരൻ ആണല്ലോ, എന്നാലോചിക്കുമ്പോഴാണ് എന്തെങ്കിലും ചെയ്യണമെന്ന് തോന്നുന്നത്. പിന്നെ കുറച്ചായില്ലേ, നിർത്തണ്ടേ ഇതൊന്ന്. രാസലഹരിയൊക്കെ ഞാൻ ഉപയോ​ഗിച്ചിട്ടുണ്ട്. അതുപയോ​ഗിച്ചതു കൊണ്ടാണ് മക്കളേ ഇത് ഭയങ്കര സാധനമാണ് എന്ന് എനിക്ക് പറയാൻ പറ്റുന്നത്".- വേടൻ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT