Rashmika Mandanna and Vijay Deverakonda ഇൻസ്റ്റ​ഗ്രാം
Entertainment

പരിഭവം പറഞ്ഞ കുഞ്ഞ് ആരാധികയ്ക്ക് വീട്ടിൽ വിരുന്നൊരുക്കി രശ്മികയും വിജയ്‌യും; ചിത്രങ്ങൾ വൈറൽ

നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണവും മധുരപലഹാരങ്ങളും ഏതൊക്കെയാണെന്ന് പറയൂ

സമകാലിക മലയാളം ഡെസ്ക്

രശ്മിക മന്ദാന- വിജയ് ദേവരകൊണ്ട വിവാഹത്തിന് തന്നെ വിളിച്ചില്ലെന്ന് പരിഭാവം പറഞ്ഞ കുഞ്ഞ് ആരാധികയെ വീട്ടിലേക്ക് ക്ഷണിച്ച് വിരുന്ന് നൽകി താരദമ്പതികൾ. ഹൈദരാബാദിലെ വീട്ടിലേക്കാണ് കുഞ്ഞതിഥിയെ താരങ്ങൾ ക്ഷണിച്ചത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയുമൊക്കെ സോഷ്യൽ മീ‍ഡിയയിൽ വൈറലായി മാറുകയാണ്.

‘ഞാൻ നിങ്ങളുടെ ആരാധികയല്ലേ? ഞങ്ങളുടെ കാര്യമോ?’ എന്നായിരുന്നു വിവാഹത്തിന് വിളിക്കാത്തതിൽ കുട്ടി ചോദിച്ചത്. വളരെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം ക്ഷണിച്ചുകൊണ്ട് നടത്തിയ വിവാഹത്തെ ഉദ്ദേശിച്ചായിരുന്നു കുട്ടിയുടെ ഈ ചോദ്യം.

ഇതിന് മറുപടിയായി, കുട്ടിയെ വീട്ടിലേക്ക് ഉച്ചഭക്ഷണത്തിന് ക്ഷണിക്കുമെന്നും, അവളുടെ ഇഷ്ടപ്പെട്ട ഭക്ഷണവും മധുരപലഹാരങ്ങളും ഏതൊക്കെയാണെന്ന് പറഞ്ഞാൽ അത് വീട്ടിൽ തന്നെ തയാറാക്കി ഒരുമിച്ച് കഴിക്കാമെന്നും വിജയ് വിഡിയോയ്ക്ക് താഴെ മറുപടി നൽകിയിരുന്നു. ‘ബുജ്ജിതള്ളി.. നിന്നെ വീട്ടിലേക്ക് ലഞ്ചിന് ക്ഷണിക്കാം.

നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണവും മധുരപലഹാരങ്ങളും ഏതൊക്കെയാണെന്ന് പറയൂ, നമുക്ക് വീട്ടിൽ വെച്ച് നല്ല അടിപൊളിയായി കഴിക്കാം’ എന്നാണ് താരം കുറിച്ചിരുന്നത്. 'വിജയ് ദേവരകൊണ്ടയെ അദ്ദേഹത്തിന്റെ വീട്ടിൽവെച്ച് കാണാനായത് എനിക്കും എന്റെ കുടുംബത്തിനും ശരിക്കും അത്ഭുതകരവും മറക്കാനാവാത്തതുമായ ഒരു നിമിഷമായിരുന്നു.

ഞങ്ങൾ എത്തിയ നിമിഷം മുതൽ, അദ്ദേഹം ഞങ്ങളെ വളരെയധികം സ്നേഹത്തോടെയും സന്തോഷത്തോടെയും സ്വീകരിച്ചു. അത് ഞങ്ങൾക്ക് വലിയ ആശ്വാസം നൽകി. രശ്മിക മന്ദാനയെ കണ്ടുമുട്ടിയതും വളരെ സന്തോഷകരമായിരുന്നു. അവരുടെ പുഞ്ചിരിയും സൗഹൃദവും സന്ദർശനത്തിന് കൂടുതൽ സന്തോഷം നൽകി.

'ദമ്പതികളെ കണ്ടുമുട്ടിയ ആഹ്ലാദം പങ്കുവെച്ച വിഡിയോയിൽ കുട്ടി കുറിച്ചു. ഫെബ്രുവരി 26 ന് ഉദയ്പൂരിൽ വെച്ചായിരുന്നു വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. വിവാഹശേഷം ഇന്ത്യയിലെ വിവിധയിടങ്ങളിൽ മധുരപലഹാരങ്ങളും താരദമ്പതികൾ വിതരണം ചെയ്തിരുന്നു.

Cinema News: Rashmika Mandanna and Vijay Deverakonda warmly host young fan at Hyderabad home.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡോ. വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം

അപ്‌ഡേറ്റ് ചെയ്ത കുഷാഖ് ഇന്ത്യന്‍ വിപണിയില്‍, വില 10.69 ലക്ഷം രൂപ മുതല്‍; അറിയാം ഫീച്ചറുകള്‍

പി രാജീവ്, പിഎ മുഹമ്മദ് റിയാസ്, സജി ചെറിയാന്‍, കെഎന്‍ ബാലഗോപാല്‍, വി ശിവന്‍കുട്ടി....; മന്ത്രിമാര്‍ നാമനിര്‍ദേശ പത്രിക നല്‍കി

വെളുത്തുള്ളി ഇങ്ങനെ സൂക്ഷിച്ചാൽ കേടുവരാതെ ദിവസങ്ങളോളം സൂക്ഷിക്കാം

'28 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചോദ്യത്തിന് മറുപടി'; മോഹന്‍ലാലിന്റെ റീഎന്‍ട്രി; 'സമ്മര്‍ ഇന്‍ ബത്‌ലഹേം' ഡിലീറ്റഡ് സീന്‍ പുറത്ത്

SCROLL FOR NEXT