രശ്മിക മന്ദാന അവാർഡ് ചടങ്ങിനെത്തിയപ്പോൾ/ ചിത്രം; പിടിഐ 
Entertainment

വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞു, ഉർഫി ജാവേദിനു പഠിക്കുകയാണോ? രശ്മിക മന്ദാനയ്ക്ക് രൂക്ഷ വിമർശനം

അവാർഡ് ചടങ്ങിനിടെ താരം ധരിച്ച വസ്ത്രമാണ് വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലൂടെ എത്തി ബോളിവുഡ് ലോകം കീഴടക്കിയ നടിയാണ് രശ്മിക മന്ദാന. സിദ്ധാർഥ് മൽഹോത്ര നായനാകയെത്തിയ മിഷൻ മജ്നു മികച്ച വിജയമായി മാറിയിരുന്നു. ഇപ്പോൾ ബോളിവുഡിൽ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് രശ്മിക. അപ്പോൾ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനത്തിന് ഇരയാവുകയാണ് രശ്മിക. അവാർഡ് ചടങ്ങിനിടെ താരം ധരിച്ച വസ്ത്രമാണ് വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. 

കറുത്ത ഷോർട്ട് ഡ്രസ്സ് ധരിച്ചാണ് താരം എത്തിയത്. ട്യൂബ് ടോപ്പ് സ്റ്റൈലിലുള്ള വസ്ത്രത്തെ കൂടുതൽ ആകർഷകമാക്കിയത് അതിന്റെ ടെയിലാണ്. എന്നാൽ വസ്ത്രത്തിന് നീളം കുറഞ്ഞത് ഒരു വിഭാ​ഗത്തെ ചൊടിപ്പിക്കുകയായിരുന്നു. താരത്തിന്റെ വിഡിയോ പുറത്തുവന്നതോടെ വിമർശനവുമായി നിരവധി പേർ എത്തി. 

ബോളിവുഡിൽ എത്തിയപ്പോൾ തുണി കുറഞ്ഞു എന്നാണ് വിമർശനം. ഇപ്പോൾ ഉർഫി ജാവേദിനു പഠിക്കുകയാണോ എന്നും ചോദിക്കുന്നവരുണ്ട്. പ്രശസ്തിക്കു വേണ്ടി വസ്ത്രത്തിന്റെ നീളം കുറച്ചിട്ട് എന്ത് കിട്ടാനെന്നും ഇക്കൂട്ടർ അഭിപ്രായപ്പെടുന്നു. താരത്തെ പ്രശംസിച്ചുകൊണ്ടും നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. 

സിദ്ധാർഥ് മൽഹോത്ര നായനാകയെത്തിയ മിഷൻ മജ്നുവിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. അർജുൻ റെഡ്ഡിയുടെ സംവിധായകൻ ഒരുക്കുന്ന ബോളിവുഡ് ചിത്രം അനിമൽ ആണ് രശ്മികയുടെ പുതിയ പ്രോജക്ട്. ചിത്രത്തിൽ രൺബീർ കപൂർ ആണ് നായകൻ. തെന്നിന്ത്യയിലും താരം സജീവമാണ്. വിജയ്‌യുടെ നായികയായി വാരിസിലാണ് താരത്തെ അവസാനമായി കണ്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിഡിജെഎസിന്റെ സീറ്റുകളില്‍ സവര്‍ണര്‍ വോട്ട് ചെയ്തില്ല, മുന്നണി മാറ്റം ആലോചിക്കുന്നു; മൂന്നാം പിണറായി സര്‍ക്കാര്‍ വരും'

'അമ്മയാകാന്‍ ഏറെ ആഗ്രഹിച്ചു, ഇപ്പോഴും സങ്കടപ്പെട്ട് കരയും'; ജുവല്‍ മേരി

ഒരു ദിവസം കയ്യിൽ ഉണ്ടോ? എങ്കിൽ ഈ രാജ്യം കണ്ടുതീർക്കാം

പോറ്റിയെ കേറ്റിയേ ഹിന്ദു വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി; 'ബിജെപിയും പ്രചാരണത്തിന് ഉപയോഗിച്ചു'

1.60 ലക്ഷം രൂപ; സൈനികര്‍ക്ക് ക്രിസ്മസ് ബോണസ് പ്രഖ്യാപിച്ച് ട്രംപ്

SCROLL FOR NEXT