തന്റെ കുഞ്ഞനിയത്തിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നടി രശ്മിക മന്ദാന സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ആണിപ്പോൾ ശ്രദ്ധേയമാകുന്നത്. ഷിമാന്റെ പതിമൂന്നാം ജന്മദിനത്തോടനുബന്ധിച്ച് ഹൃദയസ്പർശിയായ കുറിപ്പും ചിത്രങ്ങളുമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
"എന്റെ പ്രിയപ്പെട്ടവൾക്ക് പതിമൂന്നാം ജന്മദിനാശംസകൾ! 13 വയസ്സ് എന്നത് വളരെ രസകരമായ പ്രായമാണ്, അത് ആവോളം ആസ്വദിക്കൂ. ഐ ലവ് യു സ്വീറ്റി...," രശ്മിക കുറിച്ചു. അനിയത്തിയുടെ ജന്മദിനാഘോഷത്തിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങളും താരം ഇതിനൊപ്പം ചേർത്തിട്ടുണ്ട്.
ഈ ഏപ്രിലിൽ 'സിബ്ലിങ്സ് ഡേ'യിലും അനിയത്തിയോടൊപ്പമുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവെച്ച് രശ്മിക തന്റെ സ്നേഹം പ്രകടിപ്പിച്ചിരുന്നു. 2026 ഫെബ്രുവരി 26 നായിരുന്നു നടൻ വിജയ് ദേവരകൊണ്ടയുമായുള്ള രശ്മികയുടെ വിവാഹം.
വിവാഹശേഷം ഇരുവരും തങ്ങളുടെ പ്രൊഫഷണൽ തിരക്കുകളിലേക്ക് മടങ്ങിക്കഴിഞ്ഞു. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത 'ദ് ഗേൾഫ്രണ്ട്' എന്ന ചിത്രത്തിലാണ് രശ്മിക അവസാനമായി എത്തിയത്. വിജയ് ദേവരകൊണ്ടയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം 'കിങ്ഡം' ആണ്.
ദിനേഷ് വിജൻ നിർമ്മിക്കുന്ന ബോളിവുഡ് ചിത്രം 'കോക്ടെയിൽ 2' ആണ് രശ്മികയുടെ ഇനി വരാനിരിക്കുന്ന പ്രധാന പ്രൊജക്ട്. രശ്മികയും വിജയ്‌യും ഒന്നിച്ചെത്തുന്ന രണബാലി എന്ന ചിത്രവും താരദമ്പതികളുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates