ജയഭാരതി, കൃഷ്ണചന്ദ്രൻ, ശ്വേത മേനോൻ, ശ്രീജിത്ത് വിജയ്/ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

രതിചേച്ചിമാരും പപ്പുമാരും ഒറ്റ ഫ്രെയ്മിൻ; അമ്മയിൽ 'രതിനിർവേദം' താരസം​ഗമം

രതിനിർവേദം സിനിമകളിൽ അഭിനയിച്ച താരങ്ങളാണ് ഒത്തുചേർന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയിൽ ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണ് രതിനിർവേദം. ചിത്രത്തിലെ രതി ചേച്ചിയുടേയും പപ്പുവിന്റേയും കഥാപാത്രങ്ങൾക്ക് ഇന്നും മലയാളികളുടെ മനസിൽ സ്ഥാനമുണ്ട്.  ഇപ്പോള‍ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അമ്മ മീറ്റിങ്ങിൽ നിന്നുള്ള ഒരു രതിനിർവേദം താരസം​ഗമമാണ്. രതിനിർവേദം സിനിമകളിൽ അഭിനയിച്ച താരങ്ങളാണ് ഒത്തുചേർന്നത്. 

1978ൽ ഭരതനാണ് രതിനിർവേദം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ രതിയായി ജയഭാരതിയും പപ്പുവായി കൃഷ്ണചന്ദ്രനുമാണ് വേഷമിട്ടത്. പിന്നീട് 2011ൽ ചിത്ര് റീമേക്ക് ചെയ്യപ്പെട്ടു. ടികെ രാജീവ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രതിചേച്ചിയായി വേഷമിട്ടത് ശ്വേതാ മേനോനായിരുന്നു. ശ്രീജിത്ത് വിജയ് ആണ് പപ്പുവായത്. കൗമാരക്കാനായ പപ്പുവും അയൽവാസിയായ രതിചേച്ചിയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിൽ പറഞ്ഞത്. 33 വർഷത്തിനു ശേഷമുള്ള രതിനിർവേദത്തിന്റെ റീമേക്ക് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. 

കൃഷ്ണ ചന്ദ്രനാണ് രതിനിർവേദം സ്പെഷ്യൽ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പഴയതും പുതിയതും ഒറ്റ ഫെയ്മിൽ എന്ന കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. ജയഭാരതി, കൃഷ്ണചന്ദ്രൻ, ശ്വേത മേനോൻ, ശ്രീജിത്ത് വിജയ് എന്നിവർ ഒന്നിച്ചുള്ളതാണ് ചിത്രം.  നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. അപൂർവ ചിത്രം എന്നാണ് നടി സരയൂ കുറിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

'നോക്കി വായിക്കാതെ മുഴുവൻ വരികളും പാടിയാൽ രാജി': വന്ദേമാതരം വിവാദത്തിൽ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !