Renu Sudhi വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എന്നെ കൊന്ന് കുഴിച്ചുമൂടിയേനെ, ഇന്റിമേറ്റ് രം​ഗങ്ങൾ ചിത്രീകരിച്ച് പോൺ സൈറ്റിലി‌ടാനിയിരുന്നു പ്ലാൻ'; ആൽബം സംവിധായകനെതിരെ രേണു

ഇറക്കം കുറഞ്ഞ ഒരു വസ്ത്രം തന്ന് ധരിക്കാൻ ആദ്യം വിപിനും ഭാര്യയും ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഡെസ്ക്

ആൽബം സംവിധായകൻ വിപിൻ ലാലിനെതിരെ രേണു സുധി. ഇറക്കം കുറഞ്ഞ വസ്ത്രം തന്ന് തന്റെ ഇന്റിമേറ്റ് രം​ഗങ്ങൾ ചിത്രീകരിച്ച് പോൺ സൈറ്റിൽ ഇടാനായിരുന്നു അവരുടെ ലക്ഷ്യമെന്നും ഭാ​ഗ്യം കൊണ്ടാണ് താൻ അവിടെ നിന്നും രക്ഷപ്പെട്ടതെന്നും രേണു സുധി പറഞ്ഞു. വിപിൻ ലാലിന് പിന്നിൽ ഷെഫീന ബീവി എന്ന സ്ത്രീയാണെന്നും രേണു പറയുന്നു.

തന്നെ കരുതിക്കൂട്ടി ചതിക്കാനായിരുന്നു ഇവരുടെ ശ്രമമെന്നും രേണു പറഞ്ഞു. തന്റെ ആൽബം മുടങ്ങാൻ കാരണം രേണു ലഹരി ഉപയോ​ഗിച്ചതാണെന്ന് ആരോപിച്ച് വിപിൻ രം​ഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് രേണുവിന്റെ പ്രതികരണം. ‘‘വിപിൻ ലാൽ ഒരു വൃത്തികെട്ടവനാണ്. ദാസേട്ടനും ഞാനും ഒരുമിച്ച് അഭിനയിച്ച ‘കുണുങ്ങി കുണുങ്ങി’ എന്ന ആൽബത്തിന്റെ സെറ്റിൽ വെച്ചാണ് അയാളെ ആ​ദ്യമായി കാണുന്നത്.

കഥ പറയാതെയാണ് പുതിയൊരു ആൽബമുണ്ടെന്ന് പറഞ്ഞ് അഡ്വാൻസ് അയച്ച് തന്ന് അതിലേക്ക് അയാൾ എന്നെ ക്ഷണിച്ചത്. നിർമാതാവ് ദുബായിലുള്ള ഒരു സ്ത്രീയാണെന്നും പറഞ്ഞു. മോഡേൺ ഡ്രസ്സാണ് ആൽബത്തിൽ ധരിക്കേണ്ടതെന്നും പറഞ്ഞു. വസ്ത്രങ്ങൾ അയച്ച് തന്നോളൂ. ഇട്ട് നോക്കി കംഫർട്ടാണെങ്കിൽ മാത്രം ധരിച്ച് അഭിനയിക്കാമെന്നും പറഞ്ഞു.

ആ സമയത്ത് ഞാൻ ദുബായിൽ ആയിരുന്നു. ആൽബം ഉണ്ടെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളു. സീനൊന്നും വിവരിച്ച് തന്നിരുന്നില്ല. ഇയാൾ വോയ്സ് നോട്ട് അയയ്ക്കുമായിരുന്നു. പക്ഷേ തിരക്കായതു കൊണ്ട്, അതൊന്നും കേട്ടില്ല. കേട്ടെന്നു വരുത്തി തീർക്കാൻ അതിനൊക്കെ ഞാൻ ലൈക്ക് ചെയ്തിരുന്നു. പക്ഷേ എന്നെ കരുതി കൂട്ടി ചതിക്കാൻ വേണ്ടി ശ്രമിച്ചതാണെന്ന് ഇവരെന്ന് പിന്നീട് എനിക്ക് മനസിലായി.

എന്റെ ഭർത്താവിന്റെ വീട്ടിൽ പോയതുപോലെ ഷെഫീന ബീവി എന്ന സ്ത്രീ പലരേയും വച്ച് എന്നെ കുടുക്കാൻ ശ്രമിക്കുന്നുണ്ട്. വസ്ത്രങ്ങൾ ട്രയൽ ചെയ്ത് നോക്കാനായി ഞാൻ വിപിൻ‌ ലാലിന്റെ വീട്ടിൽ പോയി. അയാളുടെ ഭാര്യയും അവിടെ ഉണ്ടായിരുന്നു. വസ്ത്രം ധരിച്ച് നോക്കിയപ്പോൾ ഒട്ടും കംഫർട്ടായിരുന്നില്ല. അവരോടത് തുറന്നു പറഞ്ഞതുമാണ്. അപ്പോഴും അവർ എന്താണ് സീനെന്ന് പറഞ്ഞ് തന്നില്ല.

പാർട്ടി നടക്കുമ്പോൾ ഡാൻസ് കളിക്കണം എന്ന് മാത്രമാണ് പറഞ്ഞത്. ഒരു റിസോർട്ടിൽ ആയിരുന്നു ഷൂട്ട്. അന്ന് മീഡിയ അവിടെ ഉണ്ടായിരുന്നതു കൊണ്ട് ഞാൻ രക്ഷപ്പെട്ടു. അല്ലെങ്കിൽ അവർ എന്നെ കൊന്ന് കുഴിച്ചുമൂടുമായിരുന്നു. അങ്ങനൊരു സാഹചര്യമായിരുന്നു. ആദ്യം ഒരു പൂവ് തരുന്ന സീനായിരുന്നു. അതെടുത്തു. പിന്നീട് അയാൾ മാറ്റിയും മറിച്ചും പലതും പറയാൻ തുടങ്ങി.

ഞാൻ ഒരു ചതിയും ചെയ്യാത്ത ആളാണ്. അതുകൊണ്ട് തന്നെ ആദ്യമൊന്നും ഇവരുടെ പ്രവൃത്തിയിൽ സംശയം തോന്നിയില്ല. ഇറക്കം കുറഞ്ഞ ഒരു വസ്ത്രം തന്ന് ധരിക്കാൻ ആദ്യം വിപിനും ഭാര്യയും ആവശ്യപ്പെട്ടു. പക്ഷേ അവിടെ നടക്കുന്നതെല്ലാം വിപിന്റെ ഭാര്യ വിഡിയോ പിടിക്കുന്നുണ്ടായിരുന്നു. ശേഷം അയാൾ എന്നെ എടുക്കുന്ന സീൻ ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞു. എനിക്ക് കംഫർട്ട് അല്ലാത്തതിനാൽ പറ്റില്ലെന്ന് ഞാൻ പറഞ്ഞു.

എന്നിട്ടും അവർ നിർബന്ധിച്ചു കൊണ്ടിരുന്നു. ഞാൻ പക്ഷേ വഴങ്ങിയില്ല. ദാസേട്ടനും മറ്റുള്ളവരെല്ലാം എടുക്കുന്നുണ്ടല്ലോ എന്താണ് വിപിന്‍ എടുത്താൽ പ്രശ്നമെന്ന് അവർ ചോദിച്ചു. ദാസേട്ടനൊക്കെ എന്നെ എടുക്കുന്നതു പോലെയല്ല ഇവർ ഷൂട്ട് ചെയ്യാൻ പോകുന്നത്.

കാൽ ഉയർത്തിവച്ചുള്ള ഷോട്ട് ആണത്. അത് നടക്കില്ലെന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു. വയറിൽ മുന്തിരി വച്ച് വിപിൻ എന്ന ആൾ കടിച്ചെടുക്കുന്നത് പോലൊരു സീൻ ഷൂട്ട് ചെയ്യാമെന്ന് പിന്നീട് അവർ പറഞ്ഞു. അതിനും ഞാൻ വഴങ്ങിയില്ല. സൗമ്യമായി തന്നെയാണ് ആ​ദ്യം ഞാൻ സംസാരിച്ചത്. അവർ ആരോപിക്കുന്നത് പോലെ ഞാൻ അന്നേ ദിവസം മദ്യപിക്കുകയോ സി​ഗരറ്റ് വലിക്കുകയോ ചെയ്തിട്ടില്ല.

അങ്ങനെയെങ്കിൽ അവർ തെളിവ് കൊണ്ടുവരട്ടെ. ഭക്ഷണം പോലും അവർ എനിക്ക് വാങ്ങി തന്നില്ല. മദ്യവും മയക്ക് മരുന്നും കഴിച്ചിട്ടില്ല. ദുബായിൽ പോകുമ്പോൾ കസിൻസിന് ഒപ്പം മാത്രമാണ് ഞാൻ മദ്യപിക്കാറുള്ളത്. ഇവർ പറഞ്ഞ അടുത്ത സീൻ ആണ് അതിലും ഭീകരം, ഞാൻ മദ്യം കഴിച്ചതുപോലെ അഭിനയിച്ച് ഇയാളെ ശരീരത്തിലേക്ക് ചേർത്തുവച്ച് ഉമ്മ വയ്ക്കണം.

അപ്പോഴും ഇതൊന്നും നടക്കില്ലെന്ന് പറഞ്ഞു. കതകടച്ച് കുറ്റിയിട്ടാണ് അവർ എന്നോടിതെല്ലാം സംസാരിച്ചത്. ആദ്യം ഞാനൊന്ന് ഭയന്നു. എന്തോ ഒരു ധൈര്യം സംഭരിച്ചാണ് പുറത്ത് വന്നത്. രക്ഷകരായത് മീഡിയക്കാരാണ്. അല്ലെങ്കിൽ അവർ എന്നെ കൊന്നേനെ. അവസാനം ഞാൻ ഈ മീഡിയക്കാരോട് പോയി പരാതി പറയുകയായിരുന്നു.

പക്ഷേ ഇയാൾ അതൊന്നും സമ്മതിക്കാൻ തയാറല്ലായിരുന്നു. ലിപ് ലോക്ക് ചെയ്യാനും ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാനും അയാളും ഭാര്യയും നിർബന്ധിച്ചു. എന്റെ വിഡിയോ എടുത്ത് പോൺ സൈറ്റിൽ ഇടാനായിരുന്നു അവരുടെ പദ്ധതിയെന്ന് എനിക്ക് തോന്നുന്നു. എന്നെ അതിന് കിട്ടത്തില്ലെന്ന് അവർ പുറത്തിറക്കിയ വിഡിയോയിൽ തന്നെ ഞാൻ വ്യക്തമായി പറയുന്നുണ്ട്.

ഷഫീന ബീവിക്കു കൊടുക്കാൻ വേണ്ടിയായിരുന്നു ഇതെല്ലാം അവർ ഷൂട്ട് ചെയ്തത്. ശരീരം കാണിച്ച് ഇന്റിമേറ്റ് സീൻ എടുക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. അതിന് ഞാൻ വഴങ്ങിയില്ല. ഇനി അത് സിനിമയാണെങ്കിൽ പോലും അത്തരമൊരു വസ്ത്രം ധരിച്ച് ഞാനൊരിക്കലും അഭിനയിക്കില്ല. അവർ തന്ന 5000 രൂപ അഡ്വാൻസ് ഇനി ഞാൻ തിരികെ കൊടുത്തില്ല. വേറെ പല വലിയ പ്രൊജക്ടും മാറ്റിവച്ചാണ് ഞാൻ അവിടെ പോയത്.

1500 രൂപ സ്ലീപ്പർ ബസിനു കൊടുക്കേണ്ടി വന്നു. തിരികെ വന്നത് മീഡിയക്കാരുടെ വണ്ടിക്കാണ്. ഷെഫീന ബീവി എനിക്ക് എതിരെ ക്വട്ടേഷൻ കൊടുത്തിരിക്കുകയാണ്. ഈ സംഭവം കഴിഞ്ഞതോടെ ആൽബത്തിലേക്ക് ആളുകൾ ക്ഷണിക്കുമ്പോൾ ഇപ്പോൾ ഭയമാണ്. ഈ ഷെഫീന ബീവി എന്റെ കഞ്ഞികുടി മുട്ടിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.’’- രേണു പറഞ്ഞു.

Renu Sudhi against album director Vipin Lal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കെ സുധാകരന്‍ മത്സരിച്ചാല്‍ മന്ത്രിയാകാനാവില്ല', പിന്നില്‍ നിന്ന് കുത്തിയത് സണ്ണി ജോസഫ്; ഗുരുതര ആരോപണങ്ങളുമായി തോമസ് വര്‍ഗീസ്

'എന്റെ അച്ഛനിവിടെ ഇല്ലാണ്ടായിപ്പോയി...'; പൊട്ടിക്കരഞ്ഞ് സൈജു കുറുപ്പ്; കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് താരങ്ങള്‍

വേനൽക്കാലമാണ്, ഫ്രിഡ്ജിനും വേണം കരുതൽ

കല്യാണത്തിനു മുന്നേ തടി കുറയ്ക്കാൻ കുത്തിവയ്പ്പ്; 'മൗഞ്ചാരോ ബ്രൈഡ്സ്' ട്രെൻഡ് സുരക്ഷിതമോ?

ശ്രീനന്ദയ്ക്ക് നാടിന്റെ യാത്രാമൊഴി; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

SCROLL FOR NEXT