Suriya 47 
Entertainment

സൂര്യ-ജിത്തു മാധവന്‍ സിനിമയ്ക്ക് പേരായി; ഹിറ്റ് പടങ്ങളിലെ ട്രെന്റ് വിടാതെ സംവിധായകന്‍?

ചിത്രത്തില്‍ നായികയായെത്തുന്നത് നസ്രിയയാണ്.

സമകാലിക മലയാളം ഡെസ്ക്

രോമാഞ്ചാവും ആവേശവുമൊക്കെ ഒരുക്കി മലയാളത്തില്‍ വന്‍ കയ്യടി നേടിയ സംവിധായകനാണ് ജിത്തു മാധവന്‍. ആവേശത്തിന് ശേഷം ജിത്തു ഒരുക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. കാത്തിരിപ്പുകള്‍ക്കൊടുവില്‍ തന്റെ പുതിയ സിനിമ ജിത്തു മാധവന്‍ പ്രഖ്യാപിച്ചപ്പോള്‍ അത് കൂടുതല്‍ ആവേശകരമായി മാറി. കാരണം തമിഴ് സൂപ്പര്‍ താരം സൂര്യ ആണ് ജിത്തു മാധവന്റെ പുതിയ ചിത്രത്തിലെ നായകന്‍.

സൂര്യയുടെ 47-ാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിങ് നടന്നു വരികയാണ്. ചിത്രത്തില്‍ സൂര്യയെത്തുന്നത് പൊലീസ് വേഷത്തിലാണ്. ആവേശവും രോമാഞ്ചവുമൊക്കെ ഒരുക്കിയ ജിത്തു എങ്ങനെയാകും സൂര്യയെ അവതരിപ്പിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജിത്തുവിനൊപ്പം അണിയറയില്‍ മലയാളികള്‍ ഏറെയുള്ള ചിത്രം കൂടിയാണ് സൂര്യ 47.

ചിത്രത്തിന്റെ പേര് ഇതുവരേയും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍ സിനിമയുടെ പേര് എന്തായിരിക്കുമെന്ന സൂചന നല്‍കുന്നതാണ്. റിപ്പോര്‍ട്ടുകള്‍ പറയുന്നത് സൂര്യ-ജിത്തു മാധവന്‍ സിനിമയുടെ പേര് ഗലാട്ട എന്നാണ്. ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടില്ലെങ്കിലും പേര് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

അതേസമയം ജിത്തുവിന്റെ സിനിമകളുടെ പേരുകളിലെ സാമ്യതയും ചര്‍ച്ചാകുന്നുണ്ട്. രോമാഞ്ചം, ആവേശം, ഗലാട്ട മൂന്ന് സിനിമകളുടേയും പേര് മൂന്ന് അക്ഷരം മാത്രമുള്ളതാണെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. സൂര്യ നായകനാകുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് നസ്രിയയാണ്. മലയാളത്തിന്റെ യുവതാരം നസ്ലെനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഉണ്ണി പാലോടാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം ആണ് സംഗീതം. സൂര്യ തന്നെയാണ് നിര്‍മാണം.

Reported title of Suriya 47 directed by Jithu Madhavan is out. Social media spots similarities with his last movies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്‍പിജി പ്രതിസന്ധി: അവശ്യവസ്തു നിയമം ഏര്‍പ്പെടുത്തി കേന്ദ്രം; ഗാര്‍ഹിക, വാഹനമേഖലകള്‍ക്ക് മുന്‍ഗണന

തിയറ്ററിൽ നിറഞ്ഞ കയ്യടി, രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനിൽ ഒഴിവുകൾ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതകളുള്ളവർക്ക് അവസരം; മാർച്ച് 15 വരെ അപേക്ഷിക്കാം

ഇറാൻ വനിതാ ഫുട്ബോൾ താരങ്ങൾക്ക് ഓസ്ട്രേലിയ അഭയം നൽകും

17 കാരിയോട് മോശമായി പെരുമാറി; റിമാന്‍ഡിലായ മോട്ടിവേഷന്‍ സ്പീക്കര്‍ക്കെതിരെ വീണ്ടും പോക്‌സോ കേസ്

SCROLL FOR NEXT