Theatre: The Myth of Reality ഇൻസ്റ്റ​ഗ്രാം
Entertainment

റഷ്യയിലും കയ്യടി നേടി റിമ കല്ലിങ്കൽ; 'ദ് മിത്ത് ഓഫ് റിയാലിറ്റി'യ്ക്ക് മികച്ച പ്രതികരണം

ഒരു ഇന്ത്യൻ സിനിമയെ സംബന്ധിച്ച് ഇത് അപൂർവമായ നേട്ടമാണ്.

സമകാലിക മലയാളം ഡെസ്ക്

ദേശീയ അവാർഡ് ജേതാവ് സജിൻ ബാബു സംവിധാനം ചെയ്ത പുതിയ ചിത്രമാണ് “തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി”. റിമ കല്ലിങ്കലാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന് റഷ്യയിലും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. റഷ്യയിലെ രണ്ട് പ്രധാന നഗരങ്ങളായ കസാനിലെയും യാൾട്ടയിലെയും ചലച്ചിത്ര മേളകളിൽ ഒരേസമയം പ്രദർശിപ്പിച്ചുകൊണ്ട് ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായി.

ഒരു ഇന്ത്യൻ സിനിമയെ സംബന്ധിച്ച് ഇത് അപൂർവമായ നേട്ടമാണ്. ചിത്രത്തിന് ഒരേ രാജ്യത്തിനുള്ളിൽ രണ്ട് അഭിമാനകരമായ വേദികളിലാണ് പ്രദർശനത്തിന് അവസരം ലഭിച്ചത് - ഒന്ന് IX യാൽറ്റ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (യുറേഷ്യൻ ബ്രിഡ്ജ്) ഇന്റർനാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിലും, പിന്നീട് കസാനിൽ നടന്ന TIME: ടാട്ടാർസ്ഥാൻ–ഇന്ത്യ മ്യൂച്വൽ എഫിഷ്യൻസി ബിസിനസ്സ് ഫോറത്തിന്റെ ഭാഗമായും. ഇരു സ്ഥലങ്ങളിലെയും പ്രദർശനങ്ങൾ നിരൂപകരിൽ നിന്നും പ്രതിനിധികളിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച കയ്യടിയും പ്രശംസയും നേടി.

“ഇന്ത്യയുടെ ഏകദേശം അഞ്ചിരട്ടി വലിപ്പമുള്ള റഷ്യ പോലുള്ള ഒരു രാജ്യത്ത് ഒരേസമയം രണ്ട് നഗരങ്ങളിൽ 'തിയേറ്റർ' പ്രദർശിപ്പിക്കാൻ കഴിഞ്ഞത് വളരെ അപൂർവമായതും സന്തോഷം നൽകുന്നതുമായ കാര്യമാണ്" എന്ന് സംവിധായകൻ സജിൻ ബാബു പ്രതികരിച്ചു. "മലയാള സിനിമയ്ക്ക് അതിർത്തികൾ കടന്ന് സ്വീകാര്യത ലഭിക്കുന്നത് എല്ലാവർക്കും അഭിമാനകരമായ നിമിഷമാണ്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TIME ഫോറത്തിന്റെ ഭാഗമായി, പങ്കെടുത്ത ചലച്ചിത്ര പ്രവർത്തകരെ ടാട്ടാർസ്ഥാൻ പ്രസിഡന്റ് റുസ്തം മിന്നിഖാനോവ് ആതിഥേയത്വം വഹിച്ചു. തുടർന്ന് ‘ആധുനിക ഇന്ത്യൻ സിനിമയിലെ നിലവിലെ പ്രവണതകൾ’ എന്നതിനെക്കുറിച്ചുള്ള അവതരണം, കലാപരമായ കൈമാറ്റവും സംഭാഷണവും ആഘോഷിക്കുന്ന ഔദ്യോഗിക വിരുന്നും നടന്നു.

കസാനിൽ നടന്ന സിനിമയുടെ പ്രദർശനത്തിലും സജിൻ ബാബു സന്നിഹിതനായിരുന്നു. ചിത്രത്തിന്റെ ക്രിയാത്മകമായ സമീപനത്തെക്കുറിച്ചും, മിഥ്യയും യാഥാർത്ഥ്യവും തമ്മിലുള്ള അതിന്റെ അന്വേഷണത്തെക്കുറിച്ചും അദ്ദേഹം പ്രേക്ഷകരുമായുള്ള ചോദ്യോത്തര വേളയിൽ സംവദിച്ചു.

അഞ്ജന ടാക്കീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഞ്ജന ഫിലിപ്പ് നിർമ്മിച്ച് സന്തോഷ് കോട്ടായി സഹനിർമ്മാതാവായ ഈ ചിത്രത്തിൽ റിമ കല്ലിങ്കലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 48-ാമത് കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച നടിക്കുള്ള അവാർഡ്, പ്രത്യേക ജൂറി അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ അംഗീകാരങ്ങൾ ഇതിനകം 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി'ക്ക് ലഭിച്ചിട്ടുണ്ട്.

TIME ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, സിനിവി-സിഎച്ച്ഡി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 'തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി' 2025 ഒക്ടോബർ 16-ന് കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്.

Cinema News: Actress Rima Kallingal upcoming movie Theatre: The Myth of Reality updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT