Rimi Tomy ഇൻസ്റ്റ​ഗ്രാം
Entertainment

'കുടുംബം ഒപ്പമില്ലെങ്കിൽ നമ്മള്‍ അപൂര്‍ണരാണ്'; ഹൃദയസ്പർശിയായ കുറിപ്പുമായി റിമി ടോമി

ഏത് പ്രതിസന്ധിയെയും നമുക്ക് തരണം ചെയ്യാനാകും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

അടുത്തിടെയാണ് മലയാളികളുടെ പ്രിയ ഗായിക റിമി ടോമി വിവാഹിതയായത്. മുംബൈ മലയാളിയും ബോഡി ബിൽഡറുമായ ലിബിനെയാണ് റിമി വിവാഹം ചെയ്തത്. മുംബൈയിലെ ഡോംബിവില്ലിയിൽ വെച്ചായിരുന്നു ചടങ്ങുകൾ. ഇപ്പോഴിതാ വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് റിമി ടോമി പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.

''രണ്ട് ഹൃദയങ്ങള്‍, രണ്ട് കുടുംബങ്ങള്‍, വലിയൊരു അനുഗ്രഹം! വിവാഹം എന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഒത്തുചേരല്‍ മാത്രമല്ല. അത് രണ്ട് കുടുംബങ്ങള്‍ കൈകോര്‍ക്കുന്നതും, സ്‌നേഹം പങ്കുവെക്കുന്നതും, പരസ്പരം ചേര്‍ത്തുപിടിച്ച് ഒന്നായിത്തീരുന്നതുമാണ്.

ഞങ്ങളുടെ വിവാഹത്തിന്റെയും റിസപ്ഷന്റെയും മനോഹരമായ നിമിഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ഇത്രയും നല്ല രണ്ട് കുടുംബങ്ങള്‍ ഞങ്ങളോടൊപ്പം നില്‍ക്കുന്നത് എത്ര വലിയ അനുഗ്രഹമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.

കുടുംബം ഒപ്പമില്ലെങ്കിൽ നമ്മള്‍ അപൂര്‍ണരാണ്. അവരുടെ സ്‌നേഹവും പ്രാര്‍ഥനകളും പിന്തുണയുമാണ് നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ശക്തി. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലും, തളര്‍ന്നുപോകുന്ന ദിവസങ്ങളിലും, അപ്രതീക്ഷിതമായ ഓരോ വഴിത്തിരിവുകളിലും നമ്മള്‍ ഒരിക്കലും ഒറ്റയ്ക്കല്ലെന്ന് നമ്മളെ ഓര്‍മിപ്പിക്കുന്നത് അവരാണ്.

കുടുംബങ്ങളുടെ സ്‌നേഹവും അനുഗ്രഹവും കൂടെയുണ്ടെങ്കില്‍, ഏത് പ്രതിസന്ധിയെയും നമുക്ക് തരണം ചെയ്യാനാകും. ഞങ്ങളെ ഒന്നിപ്പിക്കുകയും, ഒന്നിന് പകരം രണ്ട് മനോഹരമായ കുടുംബങ്ങളെ അനുഗ്രഹമായി നല്‍കുകയും ചെയ്ത ദൈവത്തോട് എന്നും കടപ്പെട്ടിരിക്കുന്നു".- റിമി കുറിച്ചു. കഴിഞ്ഞ ദിവസം തന്റെ വിവാഹ വിഡിയോയും റിമി യൂട്യൂബിലൂടെ പങ്കുവെച്ചിരുന്നു.

Rimi Tomy share a sweet note about her family.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യന്‍ ക്രിക്കറ്റര്‍ യുസ്‌വേന്ദ്ര ചഹല്‍ ബിജെപിയില്‍!

ഒടുവിൽ ഫുൾഹാം മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റില്ല!!!

ഫെയ്‌സ് ക്രീം ഉപയോഗത്തെ തുടര്‍ന്ന് വൃക്കരോഗമെന്ന പരാതി: അന്വേഷണം ആരംഭിച്ച് പൊലീസ്

അഭിറാം കൊലക്കേസ്: 17കാരന്റെ ജാമ്യാപേക്ഷ തള്ളി; സ്ഥിരം കുറ്റവാളിക്ക് സമാനമായ മനോനിലയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

'നദാല്‍' ഫുട്‌ബോളും 'ഭരിക്കും', റയൽ മാഡ്രിഡിൽ!