Rimi Tomy 
Entertainment

നയാഗ്ര വെള്ളച്ചാട്ടവും മഴവില്ലും കണ്ടാസ്വദിച്ച് റിമി; 'നൂറ് രൂപ കോട്ട് അവിടേയും ഉണ്ടോ?'എന്ന് ആരാധകര്‍

റിമി ടോമി പങ്കുവച്ച വിഡിയോ ആരാധകരുടെ ശ്രദ്ധ നേടുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

വിദേശ യാത്രയിലാണ് മലയാളികളുടെ പ്രിയ ഗായിക റിമി ടോമി. യാത്രയില്‍ നിന്നും റിമി ടോമി പങ്കുവച്ച വിഡിയോ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ മനോഹര കാഴ്ചകളാണ് റിമി ടോമി പങ്കുവച്ചിരിക്കുന്നത്. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയും റിമിയുടെ സന്തോഷവുമെല്ലാം വിഡിയോയുടെ ഭംഗി കൂട്ടുന്നുണ്ട്.

റിമി പങ്കുവച്ച വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ''നയാഗ്ര വെള്ളച്ചാട്ടം. കാനഡ. പ്രകൃതിയുടെ ഈ അത്ഭുതത്തിന് അരികില്‍ നില്‍ക്കുമ്പോള്‍, പ്രകൃതിയുടെ ശക്തി അനുഭവിക്കുമ്പോള്‍, എന്റെ മുഖത്ത് മിസ്റ്റ് വന്ന് മൂടുമ്പോള്‍, ചുറ്റും ഭംഗി മാത്രം. എന്നെന്നും ഓര്‍ത്തുവെക്കാന്‍ മനോഹരമായൊരു ഓര്‍മയും ശ്വാസം നിലച്ചു പോകുന്ന അനുഭവവും'' എന്നാണ് റിമി കുറിച്ചത്.

വിഡിയോയില്‍ വെള്ളച്ചാട്ടവും മഴവില്ലുമെല്ലാം കാണാം. എന്നാല്‍ ആരാധകരുടെ ശ്രദ്ധ പോയ റിമിയുടെ കോട്ടിലേക്കാണ്. ചുവന്ന നിറത്തിലുള്ള റെയ്ന്‍ കോട്ടാണ് വിഡിയോയില്‍ റിമി ധരിച്ചിരിക്കുന്നത്. ഈ കൂട്ടിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചകള്‍. നൂറ് രൂപയുടോ മഴക്കോട്ട് അമേരിക്കയിലും ഉണ്ടോ എന്നാണ് ആരാധകര്‍ കമന്റിലൂടെ ചോദിക്കുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

തന്റെ സംഗീത പരിപാടിയ്ക്ക് വേണ്ടിയാണ് റിമി കാനഡയിലെത്തിയത്. പരിപാടിയുടെ ഇടവേളകളിലെ യാത്രകളില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും റിമി ടോമി സോഷ്യല്‍ മീഡിയിയലൂടെ പങ്കുവെക്കുന്നുണ്ട്.

Rimi Tomy shares video from Naigra Falls. Fans aks about her rain coat.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരണപരമായ കാര്യങ്ങളിൽ പാർട്ടിയുമായി ചർച്ച വേണ്ട'; അടൂർ പ്രകാശിന് മറുപടിയുമായി മുഖ്യമന്ത്രി

മാതളനാരങ്ങ കടയില്‍ നിന്ന് വാങ്ങേണ്ട; വീട്ടുപറമ്പില്‍ വിളയിക്കാം

നോയിഡയിലെ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേരിട്ട് യുപി സര്‍ക്കാര്‍

'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'