റിമി ടോമി വീഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'കുട്ടിക്കളി മാറിയിട്ടില്ലന്നേ....'; റോബോട്ടിന് ഷെയ്ക് ഹാന്‍ഡ് കൊടുത്ത് റിമി ടോമി-വിഡിയോ

ദുബായില്‍ റോബോട്ടിനെ പരിചയപ്പെടുന്ന റിമി ടോമിയുടെ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധേയം.

Author : സമകാലിക മലയാളം ഡെസ്ക്

ഗായികയായും അവതാരകയായും മലയാളികളുടെ മനസില്‍ എന്നേ ഇടം പിടിച്ച താരമാണ് റിമി ടോമി. താരത്തിന്റെ സോഷ്യല്‍ മീഡിയയും സജീവമാണ്. തന്റെ യൂട്യൂബ് ചാനലില്‍ യാത്രാ വിശേഷങ്ങളും ഷോട്ടോ ഷൂട്ട് വീഡിയോയും ഒക്കെ താരം പങ്കുവെക്കാറുണ്ട്. ദുബായില്‍ റോബോട്ടിനെ പരിചയപ്പെടുന്ന റിമി ടോമിയുടെ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധേയം.

യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന താരം കഴിഞ്ഞ ഡിസംബറില്‍ നടത്തിയ ഫിന്‍ലന്‍ഡ് യാത്രയെ കുറിച്ചുള്ള വീഡിയോ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ദുബായില്‍ നിന്നുള്ള യാത്രാ ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് റിമി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു റോബോട്ടിനൊപ്പമുള്ള റിമിയുടെ വീഡിയോ ആളുകള്‍ ഏറ്റെടുത്തു കഴിഞ്ഞു. ബോട്ടിനെ പരിചയപ്പെട്ട റിമി ഷെയ്ക് ഹാന്‍ഡ് നല്‍കുന്നതും ഹൈ ഫൈ നല്‍കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ഇതിനൊപ്പം എല്ലാവര്‍ക്കും വെള്ളം എത്തിച്ചുകൊടുക്കുന്ന റോബോട്ടിനേയും റിമി വീഡിയോയില്‍ പരിചയപ്പെടുത്തുന്നുണ്ട്. പാലായ്ക്ക് കൊണ്ടുപോര്, കുട്ടിക്കളി മാറിയിട്ടില്ല എന്ന് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി