Rimi Tomy വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എല്ലാം ഭം​ഗിയായി നടന്നു, കരച്ചിൽ വരുന്നു'; വിവാഹ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് റിമി

എല്ലാവരും പ്രാർഥിക്കണം, എല്ലാം ഭം​ഗിയായി നടന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഗായികയും അവതാരകയുമായ റിമി ടോമി വിവാഹിതയായി. മുംബൈയിലെ ഡോംബിവലിയിൽ വച്ചായിരുന്നു ചടങ്ങുകൾ. ഫിറ്റ്നസ് ട്രെയിനറും മുംബൈ മലയാളിയുമായ ലിബിൻ മാത്യുവിനെയാണ് വിവാഹം ചെയ്തത്. ഡോംബിവലിയിലെ മാർ തോമ പള്ളിയിൽ നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.

എല്ലാം ഭം​ഗിയായി നടന്നുവെന്നും ഭയങ്കര സന്തോഷമുണ്ടെന്നും റിമി വിവാഹശേഷം മാധ്യമങ്ങളോട് പറഞ്ഞു. വളരെയധികം സന്തോഷത്തിലാണെന്ന് ലിബിനും പ്രതികരിച്ചു. "എല്ലാവരും പ്രാർഥിക്കണം, എല്ലാം ഭം​ഗിയായി നടന്നു. കരച്ചിൽ വരുന്നു, ഭയങ്കര സന്തോഷം". - റിമി ടോമി പറഞ്ഞു.

അടുത്തിടെയാണ് വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്ന സന്തോഷ വാർത്ത റിമി ടോമി ആരാധകരുമായി പങ്കുവച്ചത്. വിവാഹ ശേഷം ലിബിനൊപ്പം മുംബൈയിലായിരിക്കും താമസമെന്നും റിമി അറിയിച്ചിരുന്നു. ബാന്ദ്രയിൽ ഫ്ലാറ്റും ഗായിക സ്വന്തമാക്കിയിട്ടുണ്ട്.

Rimi Tomy talks about her wedding day.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൗമാര ത്രില്ലർ!!! പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ; ഏഷ്യാ കപ്പില്‍ 9ാം മുത്തം!

സതീശനില്‍ വിശ്വാസം; വാക്കുമാറിയാല്‍ വീണ്ടും സമരത്തിലേക്ക്: എസ് മിനി

'ഞങ്ങളുടെ വിക്ടറായി മാറിയതിന്'; ടൊവിനോയ്ക്ക് നന്ദി പറഞ്ഞ് സൂര്യ

ഗായിക പുഷ്പതിയെ പറ്റി കേട്ടിട്ടില്ലെന്ന് മേയര്‍; അനുമതി നിഷേധിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് മന്ത്രി

റിമിയെ മിന്നുകെട്ടി ലിബിൻ; വെള്ള ​ഗൗണിൽ മാലാഖയെപ്പോലെ ​ഗായിക, ആശംസകൾ നേർന്ന് ആരാധകരും