'കാന്താര ചാപ്റ്റര്‍ 1' റിലീസ് തിയതി പുറത്ത് 
Entertainment

വീണ്ടും അമ്പരപ്പിക്കാന്‍ ഋഷഭ് ഷെട്ടി; 'കാന്താര ചാപ്റ്റര്‍ 1' റിലീസ് തിയതി പുറത്ത്

ചോരപുരണ്ട മഴുവും ശൂലവുമായി നില്‍ക്കുന്ന ഋഷഭ് ഷെട്ടിയെ ആണ് പോസ്റ്ററില്‍ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കന്നഡയില്‍ നിന്നുള്ള സര്‍പ്രൈസ് ഹിറ്റായിരുന്നു ഋഷഭ് ഷെട്ടിയുടെ കാന്താര. ഇപ്പോള്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. കാന്താര: ചാപ്റ്റര്‍ 1 എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം 2025 ഒക്ടോബര്‍ 2ന് തിയറ്ററിലെത്തും. ഗംഭീര പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം.

ചോരപുരണ്ട മഴുവും ശൂലവുമായി നില്‍ക്കുന്ന ഋഷഭ് ഷെട്ടിയെ ആണ് പോസ്റ്ററില്‍ കാണുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ ഹംബാലെ ഫിലിംസാണ് പ്രഖ്യാപനം നടത്തിയത്. ആദ്യഭാഗത്തിന്റെ പ്രീക്വലായാണ് ഈ ചിത്രം എത്തുന്നത്.

ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിര്‍മാതാവായ വിജയ് കിരഗുണ്ടൂര്‍ ചിത്രത്തേക്കുറിച്ച് സംസാരിച്ചിരുന്നു. ചിത്രത്തിന്റെ 30 ശതമാനം ഷൂട്ടിങ് പൂര്‍ത്തിയാത്തിയെന്നാണ് അദ്ദേഹം പറഞ്ഞത്. ചിത്രത്തിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം ലഭിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

എന്തിനാണ് തിലഹോമം?; പിതൃദോഷവുമായുള്ള ബന്ധമെന്ത്?