Riya Shibu 
Entertainment

കോളജിലെ സീനിയര്‍ ചേട്ടനോട് ക്രഷ്, ആള്‍ക്ക് വേറൊരു കുട്ടിയെ 'സെറ്റാക്കി' പണി വാങ്ങി; റിയ ഷിബുവിന്റെ ലവ് സ്റ്റോറി

'പെണ്‍കുട്ടികള്‍ക്കു പൊതുവേ പ്രായം കൂടിയവരോടാകും പ്രണയം തോന്നുക'

സമകാലിക മലയാളം ഡെസ്ക്

സര്‍വ്വം മായയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് റിയ ഷിബു. ചിത്രത്തില്‍ ഡെലൂലുവായെത്തിയാണ് റിയ ഷിബു കയ്യടി നേടുന്നത്. സര്‍വ്വം മായയുടെ ആത്മാവ് തന്നെയാണ് റിയയുടെ ഡെലൂലു. റിയയുടേയും നിവിന്‍ പോളിയുടേയും കോമ്പോ ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ താരമാണ് റിയ ഷിബു. റീലുകളിലും മറ്റും റിയയും ഡെലൂലും നിറയുകയാണ്. അഭിനയത്തിനുള്ള കയ്യടികള്‍ക്കൊപ്പം തന്നെ പലരുടേയും ക്രഷ് ആയി മാറിയിട്ടുമുണ്ട് റിയ ഷിബു. ഇതിനിടെ ഇപ്പോഴിതാ തന്റെ ക്രഷ് കഥ പങ്കുവെക്കുകയാണ് റിയ ഷിബു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റിയ ആ കഥ പങ്കിട്ടത്.

തനിക്ക് കോളേജില്‍ പഠിക്കുമ്പോള്‍ ഒരു സീനിയറിനോട് ക്രഷ് തോന്നിയിരുന്നുവെന്നും എന്നാല്‍ അത് തുറന്നു പറഞ്ഞിരുന്നില്ലെന്നുമാണ് റിയ പറയുന്നത്. ആ പ്രണയം സെറ്റാക്കാന്‍ താന്‍ നടത്തിയ ശ്രമം തിരിച്ചടിച്ചതിനെക്കുറിച്ചും റിയ പറയുന്നുണ്ട്. അതേസമയം പെണ്‍കുട്ടികള്‍ക്ക് പൊതുവെ പ്രായം കൂടിയവരോടാകും പ്രണയം തോന്നുകയെന്നും റിയ അഭിപ്രായപ്പെടുന്നുണ്ട്.

''പെണ്‍കുട്ടികള്‍ക്കു പൊതുവേ പ്രായം കൂടിയവരോടാകും പ്രണയം തോന്നുക എന്നാണെന്റെ തോന്നല്‍. എനിക്കും കോളജില്‍ സീനിയര്‍ ചേട്ടനോട് ക്രഷ് ഉണ്ടായിരുന്നു. ഡെലൂലുവിനെപ്പോലെ ഞാനതു പറഞ്ഞില്ല. പകരം ആള്‍ക്ക് വേറൊരു പെണ്‍കുട്ടിയെ സെറ്റ് ആക്കിക്കൊടുത്തു.നമ്മള്‍ വേറെ ആളെ സെറ്റ് ആക്കുമ്പോള്‍ 'എനിക്കവരെ വേണ്ട, നിന്നോടാണ് പ്രേമം' എന്ന് കേള്‍ക്കാന്‍ വേണ്ടിയാണ് നമ്മളിതൊക്കെ ചെയ്യുന്നത്. ഞാനും അതു തന്നെ ചെയ്തു. ഒടുവില്‍ അവരു സെറ്റ് ആയി. എനിക്കു സത്യത്തില്‍ എന്തിന്റെ കുഴപ്പമായിരുന്നു? ദാറ്റ് ഈസ് മൈ ലവ് സ്റ്റോറി'' എന്നാണ് റിയ പറയുന്നത്.

അതേസമയം ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ് സര്‍വ്വം മായ. ക്രിസ്മസിന് തിയേറ്ററിലെത്തിയ സര്‍വ്വം മായ ജനുവരിയിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആറ് വര്‍ഷത്തിന് ശേഷമുള്ള നിവിന്‍ പോൡയുടെ ശക്തമായ തിരിച്ചുവരവായി മാറിയിരിക്കുകയാണ് സര്‍വ്വം മായ. ഇതിനോടകം തന്നെ ചിത്രം 130 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അധികം വൈകാതെ തന്നെ 150 കോടിയിലെത്തുമെന്നും വിദഗ്ധര്‍ പറയുന്നു.

Riya Shibu talks about her college crush. she used to like a senior student.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണപ്പാളി മാറ്റിയെന്ന സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; കൂടുതല്‍ അറസ്റ്റിന് സാധ്യത

സ്വര്‍ണപ്പാളി മാറ്റിയെന്ന് സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി, കരൂര്‍ ദുരന്തത്തില്‍ വിജയ് പ്രതിയാകാന്‍ സാധ്യത: ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ പെയ്ഡ് അപ്ര​ന്റിസ്ഷിപ്പ്, എൻജിനിയറിങ് ബിരുദമുള്ളവർക്കും ഡിപ്ലോമ ഉള്ളവ‍ർക്കും അപേക്ഷിക്കാം

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം കൊടിമരത്തിലേക്കും, സന്നിധാനത്ത് നാളെ എസ്ഐടി പരിശോധന

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കിരീട ജേതാക്കളായ കണ്ണൂര്‍ ടീമിന് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം

SCROLL FOR NEXT