Nivin Pauly, Riya Shibu, Jagathy Sreekumar 
Entertainment

'ആ പ്രത്യേകത നിവിനിലും ജഗതി ചേട്ടനിലും മാത്രമേ കണ്ടിട്ടുള്ളൂ'; അനുഭവം പങ്കിട്ട് റിയ ഷിബു

സര്‍വ്വം മായയുടെ വിജയത്തില്‍ നിര്‍ണായകമായത് നിവിന്‍ പോളി-റിയ ഷിബു കോമ്പോയാണ്

സമകാലിക മലയാളം ഡെസ്ക്

ബോക്‌സ് ഓഫീസില്‍ നിറഞ്ഞോടുകയാണ് നിവിന്‍ പോളി നായകനായ സര്‍വ്വം മായ. പത്ത് ദിവസം കൊണ്ട് തന്നെ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ സര്‍വ്വം മായ നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാണ്. കരിയറില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിടേണ്ടി വന്ന നിവിന്‍ പോളിയ്ക്ക് ശക്തമായൊരു തിരിച്ചുവരവായി മാറിയിരിക്കുകയാണ് സര്‍വ്വം മായ.

സര്‍വ്വം മായയുടെ വിജയത്തില്‍ നിര്‍ണായകമായത് നിവിന്‍ പോളി-റിയ ഷിബു കോമ്പോയാണ്. റിയ ഷിബു അവതരിപ്പിച്ച ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വ്യ്ക്തമാക്കുന്നത്. നിവിനും റിയയും ഒരുമിച്ചെത്തുന്ന രംഗങ്ങള്‍ ചിരിപ്പിക്കുക മാത്രമല്ല കണ്ണ് നനയിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെ നിവിന്‍ പോളിയെക്കുറിച്ച് റിയ ഷിബു പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

നിവിന്‍ പോളി ജഗതി ശ്രീകുമാറിനെപ്പോലെയാണെന്നാണ് റിയ പറയുന്നത്. വളരെ റിലാക്‌സ് ആയിരിക്കുന്ന നടനാണ് നിവിന്‍ പോളിയെന്നാണ് റിയ പറയുന്നത്. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റിയ.

''ഒരുപാട് റിലാക്‌സ് ആയി ഇരിക്കുന്ന നടന്‍ ആണ് നിവിന്‍ പോളി. ഒരു സീന്‍ ഷൂട്ട് ചെയ്തു കഴിഞ്ഞു സംവിധായകന്‍ ഓക്കേ പറഞ്ഞാല്‍ അദ്ദേഹം പോയി റിലാക്‌സ് ആയി ഇരിക്കും. വേറെ ഒരാള്‍ സീന്‍ ചെയ്യുന്ന സമയത്ത് ഗോഷ്ടി കാണിക്കുന്ന ലെവല്‍ റിലാക്‌സ് ആണ് നിവിന്‍. എനിക്ക് എവിടെയെങ്കിലും തെറ്റിപ്പോയാലും അതില്‍ പിടിച്ച് അദ്ദേഹം ആ സീന്‍ പൂര്‍ത്തിയാക്കും. അവിടെ കട്ട് ചെയ്യാന്‍ നിവിന്‍ പറയില്ല. നിവിന് മുന്‍പ് ജഗതി സാര്‍ മാത്രമാണ് അങ്ങനെ ചെയ്തു കണ്ടിട്ടുള്ളത്'' എന്നാണ് റിയ പറയുന്നത്.

അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് സര്‍വ്വം മായ. നാളുകള്‍ക്ക് ശേഷം നിവിന്‍ പോളിയും അജു വര്‍ഗീസും ഒരുമിച്ച ചിത്രം കൂടിയാണ് സര്‍വ്വം മായ. പ്രീതി മുകുന്ദന്‍, ജനാര്‍ദ്ദനന്‍, രഘുനാഥ് പാലേരി, മധു വാര്യര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Riya Shibu talks about the similarities between Nivin Pauly and Jagathy Sreekumar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്‍ഡിഎഫിന്റെ ആത്മവിശ്വാസം ജനങ്ങൾ; എകെ ബാലന്‍ പങ്കുവച്ചത് കേരളത്തിന്റെ അനുഭവമെന്ന് മുഖ്യമന്ത്രി

'സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ പരസ്യമായി പ്രവര്‍ത്തിച്ചു'; തിരുവനന്തപുരത്ത് 3 ബിജെപി നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കെഎഫ്‌സി വായ്പാ തട്ടിപ്പ്; പി വി അന്‍വറിനെ ചോദ്യം ചെയ്ത് ഇ ഡി, വിട്ടയച്ചത് 12 മണിക്കൂറിന് ശേഷം

'ടി20 ലോകകപ്പ് വേദി, ഇന്ത്യ വേണ്ട'; ആവശ്യം ആവർത്തിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ഉദയ് , ആധാറിന് ഇനി പുതിയ ചിഹ്നം; രൂപകല്‍പന ചെയ്തത് മലയാളി

SCROLL FOR NEXT