RJ Balaji, A R Rahman ഫെയ്സ്ബുക്ക്, വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'കഥയും പറഞ്ഞു, ചർച്ചകളും നടത്തി, എന്നിട്ടും റഹ്മാൻ പിന്മാറി'; 'കറുപ്പി'ലേക്ക് സായ് അഭ്യങ്കാർ എത്തിയതിനെക്കുറിച്ച് ആർ ജെ ബാലാജി

വ്യക്തിപരമായ കാരണങ്ങളാൽ കാര്യങ്ങൾ പിന്നീട് മാറി.

സമകാലിക മലയാളം ഡെസ്ക്

കറുപ്പിൽ ആദ്യം സം​ഗീത സംവിധായകൻ ആകേണ്ടിയിരുന്നത് എആർ റഹ്മാൻ ആയിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ ആർജെ ബാലാജി ഇപ്പോൾ. സിനിമാ വികടന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആർജെ ബാലാജി. "മൂക്കുത്തി അമ്മൻ എന്ന ചിത്രത്തിന് ശേഷമാണ് ഞാൻ എ ആർ റഹ്മാൻ സാറിനെ കാണുന്നത്.

അദ്ദേഹം തന്നെ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമോ എന്ന് ചോദിച്ചു. എനിക്ക് വളരെ സന്തോഷമായി, കറുപ്പിന്റെ കഥയും ഞാൻ പറഞ്ഞു. റഹ്മാന് കഥ ഇഷ്ടപ്പെടുകയും പല തവണ ടീമുമായി ചർച്ചകൾ നടത്തുകയും ചെയ്തു. എന്നിരുന്നാലും, വ്യക്തിപരമായ കാരണങ്ങളാൽ കാര്യങ്ങൾ പിന്നീട് മാറി.

ഈ സിനിമയോട് എനിക്ക് നീതി പുലർത്താൻ കഴിയുമോ എന്ന കാര്യം എനിക്കുറപ്പില്ല. നിങ്ങളുടെ ഷൂട്ടിങ്ങും തുടങ്ങി. എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. നമുക്ക് എന്ത് ചെയ്യാൻ കഴിയും ?".- ആർജെ ബാലാജി പറഞ്ഞു. തങ്ങൾ നിരാശയിലാണെങ്കിലും മറ്റൊരാളെ ആ സ്ഥാനത്തേക്ക് കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഹ്മാൻ സിനിമയിൽ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് ചിത്രത്തിൽ സായ് അഭ്യങ്കാർ ജോയിൻ ചെയ്തത്. സായ്‌ ചെയ്ത മറ്റു പ്രൊജക്ടുകൾ കണ്ടിട്ടാണ് കറുപ്പിലേക്ക് വിളിച്ചതെന്നും ബാലാജി വ്യക്തമാക്കി. ആക്ഷൻ, റൊമാൻസ് എല്ലാം ചേർന്ന മാസ് എന്റർടെയ്നർ ആയിരിക്കും കറുപ്പ്.

വർഷങ്ങൾക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും കറുപ്പിനുണ്ട്. നേരത്തെ പുറത്തുവന്ന ചിത്രത്തിലെ നാങ്ക നാല് പേര് എന്ന പാട്ടിന് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. സൂര്യയെ ​ഗാനത്തിൽ ഉൾപ്പെടുത്തിയില്ല എന്നായിരുന്നു അണിയറപ്രവർത്തകർക്കെതിരെ ഉയർന്ന പ്രധാന ആരോപണം. മെയ് 14 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Cinema News: RJ Balaji reveals the reason for AR Rahman's exit from Karuppu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പവര്‍കട്ടും ലോഡ് ഷെഡ്ഡിങ്ങും ഒഴിവാക്കാന്‍ തീവ്രശ്രമം: മന്ത്രി കൃഷ്ണന്‍കുട്ടി

'ക്രിസ്റ്റ്യന്‍ സമുദായത്തിലെ സിസ്റ്റര്‍മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്തതുകൊണ്ടാണോ പെന്‍ഷന്‍?' വിവാദ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍

പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടും കൈകോര്‍ക്കുന്നു; പക്ഷെ മെമ്മറീസ് 2 അല്ലെന്ന് സംവിധായകന്‍

പശ്ചിമ ബംഗാളിൽ 7 ലക്ഷം വോട്ടർമാരെ കൂട്ടിച്ചേർത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ; ആവശ്യമെങ്കിൽ കണക്ക് പുറത്തുവിടും

'സോപ്പിലും ഷാംപൂവിലും പത വരാൻ ഉപയോ​ഗിക്കുന്ന അതേ വസ്തു', രണ്ടു നേരം പല്ലു മിനിക്കാൻ ബ്രെഷിൽ പുരട്ടുന്നത് ഒരു 'മിനി കെമിക്കൽ ഫാക്കറി'

SCROLL FOR NEXT